ഏറ്റവും മൂല്യമുളള പത്ത് യൂണികോണുകളുടെ പട്ടികയില്‍ ഒന്നാമതായി പേടിഎം, ഒയോയും ബൈജൂസും പട്ടികയിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഹുരൂണ്‍ ഇന്ത്യ യൂണികോണ്‍ ഇന്‍ഡെക്‌സ് 2020 പുറത്ത് വിട്ട രാജ്യത്തെ ഏറ്റവും മൂല്യമുളള പത്ത് യൂണികോണുകളുടെ പട്ടികയില്‍ ഒന്നാമതായി പേടിഎം. രാജ്യത്തെ യൂണികോണുകളുടെ ആകെ മൂല്യത്തിന്റെ 78 ശതമാനവും ഈ പത്ത് കമ്പനികളുടേതാണ്. പട്ടികയില്‍ ഒന്നാമതുളള പേടിഎമ്മിന്റെ മൂല്യം 16 ബില്യണ്‍ ഡോളറാണ്. ഇത് ആകെ മൂല്യത്തിന്റെ 22 ശതമാനത്തോളം വരും.

 

പേടിഎം കൂടാതെ ഓയോ റൂംസ്, ബൈജൂസ്, ഒല കാബ്‌സ്, സ്വിഗ്വി, സൊമാറ്റോ, പേടിഎം മാള്‍, റിന്യൂ പവര്‍, സിരോധ, ബിഗ് ബാസ്‌കറ്റ് എന്നിവയാണ് പട്ടികയിലുളള മറ്റ് സ്ഥാപനങ്ങള്‍. 2010ല്‍ വിജയ് ശേഖര്‍ ശര്‍മ സ്ഥാപിച്ച പേടിഎം ഹുരൂണ്‍ ഗ്ലോബല്‍ യൂണികോണ്‍ പട്ടികയില്‍ പതിമൂന്നാം സ്ഥാനത്തും എത്തിയിരുന്നു. 8 ബില്യണ്‍ ഡോളറാണ് പട്ടികയില്‍ രണ്ടാമതുളള ഒയോ റൂംസിന്റെ മൂല്യം.

ഏറ്റവും മൂല്യമുളള പത്ത് യൂണികോണുകളുടെ പട്ടികയില്‍ ഒന്നാമതായി പേടിഎം, ഒയോയും ബൈജൂസും പട്ടികയിൽ

ഓണ്‍ലൈനിലൂടെ ഹോട്ടല്‍ ബുക്കിംഗ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയ ഒയോ റൂംസ് സ്ഥാപിച്ചത് റിതേഷ് അഗര്‍വാളാണ്. 8 ബില്യണ്‍ ഡോളറാണ് മൂന്നാമതുളള ബൈജൂസ് ആപ്പിന്റെ മൂല്യം. ജനപ്രിയമായ ലേണിംഗ് ആപ്പായ ബൈജൂസ് മലയാളിയായ ബൈജു രവീന്ദ്രന്‍ 2011ലാണ് സ്ഥാപിച്ചത്. 6 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഒല കാബ്‌സ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനമായ സ്വിഗ്വി ആണ് അഞ്ചാമത്. 3.5 ബില്യണ്‍ ഡോളര്‍ ആണ് സ്വിഗ്ഗ്വിയുടെ മൂല്യം.

3.5 ബില്യണ്‍ ഡോളര്‍ മൂല്യമുളള സൊമാറ്റോ പട്ടികയില്‍ ആറാമതും 3 ബില്യണ്‍ ഡോളര്‍ മൂല്യമുളള പേടിഎം മാള്‍ എഴാം സ്ഥാനത്തുമാണ്. പേടിഎം മാള്‍ പേടിഎമ്മിന് കീഴില്‍ തന്നെയുളള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ്. 3 ബില്യണ്‍ ഡോളര്‍ മൂല്യമുളള റിന്യു പവര്‍ പട്ടികയില്‍ എട്ടാമതും 3 ബില്യണ്‍ ഡോളറുളള സിരോധ ഒന്‍പതാമതുമാണ്. 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുളള ഓണ്‍ലൈന്‍ ഗ്രോസറി സ്‌റ്റോറായ ബിഗ് ബാസ്‌കറ്റ് ആണ് പത്താമത്.

Read more about: oyo rooms paytm swiggy zomato
English summary

Top 10 most valued unicorns listed by Hurun India Unicorn Index 2020

Top 10 most valued unicorns listed by Hurun India Unicorn Index 2020
Story first published: Wednesday, September 30, 2020, 22:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X