ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട്‌ഫോണുകള്‍ — ആപ്പിളും സാംസങും മുന്‍നിരയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ സെപ്റ്റംബറിലാണ് ഐഫോണ്‍ 11 വിപണിയിലെത്തിയത്. എങ്കിലും, ആഗോളതലത്തില്‍ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഐഫോണ്‍ 11 രണ്ടാം സ്ഥാനത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. 2019 -ല്‍ ആഗോള വിപണിയില്‍ 2.1 ശതമാനം ഓഹരിയോടെയാണ് ഐഫോണ്‍ 11 ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം, ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട് ഫോണ്‍ മോഡലുകളുടെ പട്ടികയില്‍ ആറ് സ്ഥാനങ്ങളും കയ്യടിക്കിരിക്കുന്നത് ഐഫോണ്‍ മോഡലുകളാണ്. 2019 -ല്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ലഭിച്ച മോഡല്‍ ഐഫോണ്‍ XR ആണ്.

 

3 ശതമാനം വിപണി വിഹിതത്തോടെയാണ് ഐഫോണ്‍ XR ഈ നേട്ടം സ്വന്തമാക്കിയത്. അമേരിക്ക, കാനഡ എന്നീ പ്രദേശങ്ങളില്‍ വിപണി വിഹിതം രണ്ടക്കം കടന്ന ഏക മോഡലും ഐഫോണ്‍ XR ആണ്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആപ്പിളിന് ശേഷം സാംസങിന്റെ മൂന്ന് മോഡലുകളുമുണ്ട്. സാംസങ് A സീരീസില്‍ നിന്നാണ് ഈ മൂന്ന് മോഡലുകളും. ഇടത്തരം റേഞ്ച് വിലയുള്ള A സീരീസില്‍ OLED ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ ക്യാമറകള്‍, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. കൂടാതെ സാംസങിന്റെ ബ്രാന്‍ഡ് നാമവും വില്‍പ്പനയെ മികച്ച രീതിയില്‍ സ്വാധീനിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഫോണിന്റെ മുന്‍കാല മോഡലുകളെക്കാളും കുറഞ്ഞ വിലയിലും മള്‍ട്ടിപ്പിള്‍ ക്യാമറ ഫീച്ചറിലുമെത്തിയ ആദ്യ മോഡലാണ് നിലവില്‍ പട്ടികയില്‍ ഒന്നാമതുള്ളത്. നാലാം പാദത്തിലെ ഉല്‍സവ സീസണില്‍ പുതിയ ഐഫോണ്‍ സീരീസ് സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു.

ഡിസംബര്‍ പാദത്തിലും തളര്‍ച്ച, ജിഡിപി 4.7 ശതമാനം

ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട്‌ഫോണുകള്‍ — ആപ്പിളും സാംസങും മുന്‍നിരയില്‍

ഒപ്പോയുടെ A5 സ്മാര്‍ട്‌ഫോണ്‍ ആണ് ആപ്പിള്‍, സാംസങ് മോഡലുകള്‍ക്ക് ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 2018 -ലെ ഷവോമിയുടെ സ്ഥാനം പിടിച്ചെടുത്താണ് ഒപ്പോയുടെ ജൈത്രയാത്ര. ചൈനയില്‍ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളാണ് ഒപ്പോയും ഷവോമിയും. പട്ടികയില്‍ ഉള്‍പ്പെട്ട പത്ത് മോഡലുകളാണ് ആഗോളതലത്തിലെ സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനയുടെ 15 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നത്. ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള രണ്ടാമത്തെ ബ്രാന്‍ഡ് വാവെയുടെ ഒരു മോഡലിനും ആദ്യ പത്തില്‍ സ്ഥാനമില്ലെന്നതും ശ്രദ്ധേയമാണ്.

 

ചൈനയില്‍ കമ്പനിയ്ക്ക് ഏര്‍പ്പെടുത്തിയ വ്യാപാര നിരോധനം മാറ്റിയെടുക്കുന്ന ശ്രമങ്ങളിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ ചെലുത്തിയിരുന്നത്. ശേഷം ചൈനയിലെ മികച്ച അഞ്ച് സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ വാവെയ് P30 ഉള്‍പ്പെടുന്നതിനും ഇത് കാരണമായി. APAC മേഖലയില്‍ മികച്ച വില്‍പ്പനയുള്ള അഞ്ച് മോഡലുകളിലൊന്നായി C2 ഉള്‍പ്പെട്ടത് റിയല്‍മിയ്ക്കും നേട്ടമായി. ഇന്ത്യയിലെയും SEA വിപണിയിലെയും ശക്തമായ വളര്‍ച്ചയാണ് ഇതിന് കാരണമായത്. 2019 കലണ്ടര്‍ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അതിവേഗം വളരുന്ന ഒരു ബ്രാന്‍ഡ് കൂടിയാണ് റിയല്‍മി. 2019 വില്‍പ്പനയില്‍ ഒരു ശതമാനം മാത്രമെ 5G മോഡലുകള്‍ ഉള്‍പ്പെട്ടിട്ടുള്ളൂവെന്നും വരും വര്‍ഷങ്ങളില്‍ ഈ കണക്ക് മാറുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read more about: mobile
English summary

ലോകത്ത് മികച്ച വില്‍പ്പനയുള്ള പത്ത് സ്മാര്‍ട്‌ഫോണുകള്‍ — ആപ്പിളും സാംസങും മുന്‍നിരയില്‍ | top selling smartphones of the world apple, samsung, oppo

top selling smartphones of the world apple, samsung, oppo
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X