അദാനി ഗ്രീൻ എനർജിയുടെ 20% ഓഹരികൾ സ്വന്തമാക്കി ടോട്ടൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രാൻസ് ആസ്ഥാനമായുള്ള ടോട്ടൽ കമ്പനി അദാനി ഗ്രീൻ എനർജി ലിമിറ്റഡിൽ (എജിഇഎൽ) 20 ശതമാനം ഓഹരികൾ സ്വന്തമാക്കുമെന്ന് അദാനി ഗ്രൂപ്പ് തിങ്കളാഴ്ച അറിയിച്ചു. അദാനി ഗ്രൂപ്പും ടോട്ടലും തമ്മിലുള്ള പുതിയ ബിസിനസ് സഖ്യത്തിന്റെ മറ്റൊരു ഘട്ടമാണ് എ‌ജി‌എല്ലിലെ നിക്ഷേപത്തിന് പിന്നിൽ. ദ്രവീകൃത പ്രകൃതിവാതക (എൽ‌എൻ‌ജി) ടെർമിനലുകൾ, ഗ്യാസ് യൂട്ടിലിറ്റി ബിസിനസ്സ്, ഇന്ത്യയിലുടനീളമുള്ള പുനരുപയോഗ ഊർജ്ജ നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

പുനരുപയോഗ ഊർജ്ജം വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. 2018 ൽ ടോട്ടലും അദാനിയും പങ്കാളിത്തം ആരംഭിച്ചിരുന്നു. അദാനി ഗ്യാസ് ലിമിറ്റഡിന്റെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്, അനുബന്ധ എൽ‌എൻ‌ജി ടെർമിനൽ ബിസിനസ്സ്, ഗ്യാസ് മാർക്കറ്റിംഗ് ബിസിനസ്സ് എന്നിവയിലാണ് നേരത്തെ ടോട്ടൽ നിക്ഷേപം നടത്തിയിട്ടുള്ളത്.

അദാനി ഗ്രീൻ എനർജിയുടെ 20% ഓഹരികൾ സ്വന്തമാക്കി ടോട്ടൽ

അദാനി ഗ്യാസ് ലിമിറ്റഡിലെ 37.4 ശതമാനം ഓഹരികളും എൽ‌എൻ‌ജി പദ്ധതിയിൽ 50 ശതമാനവും ടോട്ടൽ ഏറ്റെടുത്തിട്ടുണ്ട്. ആഗോള ഊർജ്ജ ഭീമനായ ടോട്ടലുമായുള്ള തന്ത്രപരമായ സഖ്യം കൂടുതൽ ശക്തമാക്കുന്നതിൽ തങ്ങൾ സന്തുഷ്ടരാണെന്നും എജിഇഎല്ലിലെ ഒരു പ്രധാന ഓഹരിയുടമയെന്ന നിലയിൽ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്നും അദാനി ഗ്രൂപ്പ് ചെയർമാൻ ഗൌതം അദാനി പറഞ്ഞു.

താങ്ങാവുന്ന വിലയ്ക്ക് ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് അദാനി ഗ്രൂപ്പിന്റെയും ടോട്ടലിന്റെ ലക്ഷ്യം.

Read more about: adani അദാനി
English summary

Total ready to acquire 20% stake in Adani Green Energy | അദാനി ഗ്രീൻ എനർജിയുടെ 20% ഓഹരികൾ സ്വന്തമാക്കി ടോട്ടൽ

French-based Total Company acquires 20% stake in Adani Green Energy Limited (AGEL). Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X