കോവിഡ്-19 ഭീതി: ഏപ്രിൽ 14 വരെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ട്രെയിൻ സർവീസുകൾ ഏപ്രിൽ 14 വരെ താൽക്കാലികമായി നിർത്തിവെച്ചു. മാര്‍ച്ച് 31 വരെ ട്രെയിനുകള്‍ ഓടില്ലെന്ന് റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത് ഏപ്രില്‍ 14 വരെ നീട്ടിയത്. രാജ്യത്ത് 21 ദിവസത്തെ ലോക്ക്‌ഡൗണാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ചരക്കു ട്രെയിനുകൾക്ക് നിയന്ത്രണമില്ല
 

ചരക്കു ട്രെയിനുകൾക്ക് നിയന്ത്രണമില്ല

നിലവിൽ യാത്രാ ട്രെയിൻ സർവീസുകൾ മാത്രമാണ് നിർത്തിവെച്ചിട്ടുള്ളത്. ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിനായി ചരക്കു തീവണ്ടികൾ ഓടുന്നതാണ്. സബര്‍ബന്‍ ട്രെയിനുകളും നിര്‍ത്തിവച്ചിട്ടുണ്ട്. ആശുപത്രി കിടക്കകളും ട്രോളികളും അടക്കമുള്ളവ നിര്‍മ്മിക്കുന്നകാര്യം പരിഗണിക്കണമെന്ന് റെയില്‍വെയുടെ എല്ലാ നിര്‍മാണ യൂണിറ്റുകളോടും റെയില്‍വെ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. ജൂൺ 21 വരെ ഈ കാലയളവിൽ റദ്ദാക്കിയ എല്ലാ ട്രെയിനുകൾക്കും യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും അവകാശപ്പെടാമെന്ന് റെയിൽവേ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടിയായി ഏപ്രിൽ 15 വരെ എല്ലാ റെയിൽ മ്യൂസിയങ്ങളും ഹെറിറ്റേജ് ഗാലറികളും ഹെറിറ്റേജ് പാർക്കുകളും അടച്ചുപൂട്ടാനും റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.

കൊറോണ ബാധിതരുടെ എണ്ണത്തിൽ വർധനവ്

കൊറോണ ബാധിതരുടെ എണ്ണത്തിൽ വർധനവ്

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ചൊവ്വാഴ്‌ചയോടെ ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 519 ആയി വർധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച 14 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. ഇന്നലെ കൊറോണ സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ കാസര്‍കോട് ജില്ലക്കാരും രണ്ടുപേര്‍ കോഴിക്കോട് ജില്ലക്കാരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 106 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ ദുബായിൽ നിന്നും ഒരാള്‍ ഖത്തറിൽ നിന്നുമാണ് വന്നത്. യു.കെയില്‍നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്‌ക്ക് 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്.

ആരോഗ്യ മേഖലയ്‌ക്ക് 15,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ്.

കൊറോണയെ നേരിടാൻ ആരോഗ്യ മേഖലയ്‌ക്ക് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിന്റെ പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാനാണ് കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ഇത്. പരിശോധന സംവിധാനങ്ങൾ, ഐസൊലേഷൻ ബെഡുകൾ, ഐസിയു, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍ തുടങ്ങിയവയ്‌ക്ക് ഈ തുക ഉപയോഗിക്കാം.

English summary

കോവിഡ്-19 ഭീതി: ഏപ്രിൽ 14 വരെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

Covid 19: Train services were suspended until April 14
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X