ഇന്ധനവിലയിലെ വര്‍ധനവ്: ട്രക്കറുകള്‍ 20-25 ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധനവില കുതിച്ചുയരുന്നതിലൂടെ രാജ്യത്തെ ട്രക്കറുകള്‍ വില 20 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചിരിക്കുകയാണ്. പ്രവര്‍ത്തനച്ചെലവും മനുഷ്യശക്തിയുടെ കുറവും മൂലം ഈ മേഖല കടുത്ത പ്രതിരോധം നേരിടുന്ന സമയത്ത്, ഇത്തരമൊരു നിരക്ക് വര്‍ധനവിന് ബിസിനസ്, മറ്റു വ്യവസായ മേഖലകള്‍ അനുകൂലിക്കുന്നില്ല. വ്യവസായങ്ങള്‍ ക്രമേണ ഉല്‍പാദനം കൂട്ടിയപ്പോള്‍ ഗതാഗതത്തിനുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവെങ്കിലും, റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്ന ഇന്ധനവില ഗതാഗത വ്യവസായത്തിന് ഇരട്ട പ്രഹരമാണ് ഏല്‍പ്പിച്ചത്. ഇന്‍ഡോറുള്‍പ്പടെ വിവിധ നഗരങ്ങളിലെ മിക്ക അസോസിയേഷനുകളുമായി ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ടറുകളും ട്രക്കറുകളും ഉപഭോക്താക്കള്‍ക്ക് 20-25 ശതമാനം നിരക്ക് വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

ഡീസല്‍ വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് എത്തിയതിനാലും പ്രവര്‍ത്തനം ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തനം നടത്താന്‍ കഴിയാഞ്ഞതിനാലുമാണ് തങ്ങള്‍ 25 ശതമാനം താരിഫ് നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ടര്‍ രാകേഷ് തിവാരി അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയാനുള്ള രാജ്യവ്യാപക ലോക്ക്ഡൗണ്‍ കാരണം തങ്ങള്‍ ഇതിനകം തന്നെ പ്രതിസന്ധിയിലായിരുന്നെന്നും റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്ന ഡീസല്‍ വില ബിസിനസിനെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വന്‍കിട, ചെറുകിട, ഇടത്തര വ്യവസായങ്ങളുടെ സാന്നിധ്യമുള്ള മധ്യപ്രദേശിലെ ഒരു പ്രധാന വ്യാപാര കേന്ദ്രമാണ് ഇന്‍ഡോര്‍.

ഇന്ധനവിലയിലെ വര്‍ധനവ്: ട്രക്കറുകള്‍ 20-25 ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നു

എച്ച്ഡിഎഫ്സി ബാങ്ക് വായ്പകളുടെ പലിശ നിരക്ക് വീണ്ടും കുറച്ചു; പുതിയ നിരക്ക് അറിയാം

താരിഫ് വര്‍ധിപ്പിക്കാന്‍ എല്ലാ ഉപഭോക്താക്കളും തയ്യാറല്ലെന്ന് വെസ്റ്റ് സോണ്‍ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വിജയ് കല്‍റ വ്യക്തമാക്കി. മോശം ഡിമാന്‍ഡ്, കുറഞ്ഞ ഉല്‍പാദനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് നിലവിലുണ്ടെങ്കിലും, രാജ്യവ്യാപക ലോക്ക്ഡൗണ്‍ ആരംഭിച്ചത് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. നേരത്തെ വളരെ ചെറിയ രീതിയുള്ള ബിസിനസ് ആയിരുന്നു മേഖലയിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴാവട്ടെ, ലോഡുള്ളപ്പോള്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ട്രക്കുകളിലെ ലോഡുകളില്‍ ഭൂരിഭാഗവും വ്യവസായങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, അവശ്യവസ്തുക്കള്‍ എന്നിവയില്‍ നിന്നാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഗതാഗത ആവശ്യം വര്‍ധിച്ചു, ഏകദേശം 50 ശതമാനം വാഹനങ്ങള്‍ ബിസിനസിലേക്ക് മടങ്ങിയിട്ടുണ്ട്.

 

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസിയാണോ നിങ്ങൾ? എങ്കിൽ അറിഞ്ഞിരിക്കണം ഈ ധനകാര്യ ഇടപാടുകൾ

English summary

truckers raise tariff by 20-25 percent due to hike in fuel prices | ഇന്ധനവിലയിലെ വര്‍ധനവ്: ട്രക്കറുകള്‍ 20-25 ശതമാനം വരെ നിരക്ക് ഉയര്‍ത്തുന്നു

truckers raise tariff by 20-25 percent due to hike in fuel prices
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X