ഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പുതിയ കുടിയേറ്റക്കാർക്ക് "ഗ്രീൻ കാർഡുകൾ" നൽകുന്നത് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചു. വിദേശികൾക്കുള്ള വർക്ക് വിസകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എല്ലാ എച്ച് -1 ബി, എച്ച് -4 (എച്ച് -1 ബി വിസ ഉടമയുടെ പങ്കാളിയ്ക്ക്) വിസകളും ഈ വർഷം അവസാനം വരെ നിർത്തി വയ്ക്കുന്നതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഈ വിസകളിൽ ഇതിനകം യുഎസിലുള്ളവരെ ഈ റദ്ദാക്കൽ ബാധിക്കില്ല.

 

നിരോധിച്ച മറ്റ് വിസകൾ

നിരോധിച്ച മറ്റ് വിസകൾ

മിക്ക വിദേശ വിദ്യാർത്ഥികളും യുഎസിൽ ബിരുദം നേടിയ ശേഷം യോഗ്യത നേടുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗും (ഒപിടി) ബാധിക്കപ്പെടാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെ പ്രവർത്തിക്കുന്നവർക്ക് ഒഴിവാക്കലുകൾ ഉണ്ടെങ്കിലും എൽ 1 വിസകളും (ഇൻട്രാകമ്പാനി ട്രാൻസ്ഫറിനായുള്ള) ജെ 1 വിസകളും (ഡോക്ടർമാരും ഗവേഷകരും വ്യാപകമായി ഉപയോഗിക്കുന്ന വിസ) താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

അമേരിക്കയിൽ ജോലി കിട്ടാൻ ഇനി പാട്പെടും, എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും അമേരിക്ക നിരസിക്കുന്നു

നടപടി താത്ക്കാലികം

നടപടി താത്ക്കാലികം

പുതിയ നടപടികൾ താൽക്കാലികമാണെന്നും (ഡിസംബർ 31 വരെ) അമേരിക്കൻ തൊഴിലാളികൾക്ക് 525,000 തൊഴിലവസരങ്ങൾ ഇക്കാലയളവിൽ ഉറപ്പു വരുത്തമെന്നും അധികൃതർ അറിയിച്ചു. നിലവിലെ ലോട്ടറി സമ്പ്രദായത്തിന് പകരമായി മെറിറ്റ് അധിഷ്ഠിത സംവിധാനം ഏർപ്പെടുത്തുന്ന എച്ച്-ഐബി വിസ പരിഷ്കരണത്തിന് ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നവർക്ക് ജോലി ലഭിക്കുമെന്നും അമേരിക്കയ്ക്ക് മികച്ച പ്രതിഭകളെ ലഭിക്കുമെന്നും ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഉയർന്ന തൊഴിലില്ലായ്മ

ഉയർന്ന തൊഴിലില്ലായ്മ

അമേരിക്കൻ തൊഴിലാളികളുടെ വിപണിയിൽ വിദേശ തൊഴിലാളികളുടെ സ്വാധീനം വളരെ കൂടുതലാണെന്നും പ്രത്യേകിച്ച് ഉയർന്ന തൊഴിലില്ലായ്മയുടെ നിലവിലെ അസാധാരണമായ അന്തരീക്ഷത്തിലാണ് അമേരിക്കയുടെ വിസ നിരോധനം. എന്നാൽ ഈ പ്രഖ്യാപനം 2020 ഡിസംബർ 31 വരെ മാത്രമുള്ളതാണെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.

അമേരിക്കയിൽ എച്ച് 1 ബി വിസയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, ഗ്രീൻ കാർഡ് നിയമങ്ങളിൽ മാറ്റം

അമേരിക്കക്കാർക്ക് ഭീഷണി

അമേരിക്കക്കാർക്ക് ഭീഷണി

എച്ച് -1 ബി, എച്ച് -2 ബി, ജെ, എൽ നോൺ-ഇമിഗ്രന്റ് വിസ പ്രോഗ്രാമുകളിലൂടെ അധിക തൊഴിലാളികളിൽ അമേരിക്കയിലെത്തുന്നത് കോവിഡ് -19 മൂലമുണ്ടായ അസാധാരണമായ പ്രതിസന്ധി അനുഭവിക്കുന്ന അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾക്ക് കാര്യമായ ഭീഷണി ഉയർത്തുന്നുണ്ടെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.

അമേരിക്കയിൽ ​ഗ്രീൻ കാർഡ് ലഭിക്കാൻ ഇനി പരിധികളില്ല, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ നേട്ടം

English summary

Trump banned H1B visa and green cards to the United States | ഇന്ത്യക്കാർക്ക് തിരിച്ചടി; അമേരിക്കയിലേയ്ക്കുള്ള എച്ച് 1ബി വിസയും ഗ്രീൻ കാർഡും ട്രംപ് നിരോധിച്ചു

US President Trump has frozen green cards and H1b visas for new immigrants from other countries. Read in malayalam.
Story first published: Tuesday, June 23, 2020, 8:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X