ആധാർ കാർഡ്: ഇനി സംശയങ്ങൾക്ക് UIDAI ഉടനടി മറുപടി നൽകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യാക്കാരെ സംബന്ധിച്ച് ജീവിതത്തിലെ അവിഭാജ്യ ഘടകമായി ആധാർ കാർഡ് മാറിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴും ആധാറുമായി ബന്ധപ്പെട്ട സംശയങ്ങളും ആശയക്കുഴപ്പങ്ങളും നിരവധി കേൾക്കാം. ഈ പശ്ചാത്തലത്തിൽ പുതിയ ട്വിറ്റർ ഹെൽപ്പ്ലൈനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ആധാർ കാർഡിന് പുതുതായി അപേക്ഷിക്കാൻ, കാർഡിൽ മാറ്റങ്ങൾ വരുത്താൻ, ഫോട്ടോ/മൊബൈൽ നമ്പർ മാറ്റാൻ, വിലാസം മാറ്റാൻ തുടങ്ങിയ സംശയങ്ങൾക്കെല്ലാം യുഐ‌ഡിഎ‌ഐ ഏർപ്പെടുത്തിയിരിക്കുന്ന ട്വിറ്റർ ഹെൽപ്പ് ലൈനുകൾ വഴി ഉത്തരം തേടാം.

 

@UIDAI എന്ന ട്വിറ്റർ അക്കൌണ്ട് മുഖേന ആധാറുമായി ബന്ധപ്പെട്ട പുതിയ വാർത്തകളും സുപ്രധാന അറിയിപ്പുകളും കേന്ദ്രം അതിവേഗം ജനങ്ങളിലെത്തിക്കും. ആധാർ സംബന്ധമായ എല്ലാ സംശയങ്ങൾക്കും ട്വിറ്ററിൽ കൃത്യമായ മറുപടി നൽകാൻ ഉദ്യോഗസ്ഥരെ അധികൃതർ ചുമതലപ്പെടുത്തിയിട്ടുണ്ട്. @Aadhaar_Care എന്ന ഹാൻഡിൽ ടാഗ് ചെയ്തു വേണം ചോദ്യങ്ങൾ ഉന്നയിക്കാൻ. ആധാർ കാർഡ് സ്റ്റാറ്റസ് പരിശോധിക്കുന്നതെങ്ങനെ, ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകും.

ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ആറുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക്

ആധാർ കാർഡ്: ഇനി സംശയങ്ങൾക്ക് UIDAI ഉടനടി മറുപടി നൽകും

ആധാർ ഓഫീസ് ദില്ലി (@UIDAIDelhi), ആധാർ ഓഫീസ് മുംബൈ (@UIDAIMumbai), ആധാർ ഓഫീസ് നോർത്ത് ഈസ്റ്റ് (IDUIDAIGuwahati), ആധാർ ഓഫീസ് റാഞ്ചി (@UIDAIRanchi), ആധാർ ഓഫീസ് ഹൈദരാബാദ് (@UIDAI ഹൈദരാബാദ്), ആധാർ ഓഫീസ് ഉത്തർപ്രദേശ് (IDUIDAILucknow, ആധാർ ഓഫീസ് ചണ്ഡിഗഡ് (@UIDAIChandigarh), ആധാർ ഓഫീസ് ബെംഗളൂരു (@UIDAIBengaluru) എന്നിങ്ങനെ പ്രധാന നഗരങ്ങൾ അടിസ്ഥാനപ്പെടുത്തിയും ഹെൽപ്പ്ലൈനുകളുണ്ട്.

English summary

ആധാർ കാർഡ്: ഇനി സംശയങ്ങൾക്ക് UIDAI ഉടനടി മറുപടി നൽകും | twiter help lines for adhar card

twiter help lines for adhar card
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X