ഊബർ ഈറ്റ്സ് ഇന്ത്യ വിടുന്നു, ബിസിനസ് സൊമാറ്റോയ്ക്ക് വിറ്റു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലാഭകരമല്ലാത്ത ബിസിനസുകൾ ഉപേക്ഷിക്കാനുള്ള ഏറ്റവും പുതിയ തീരുമാനത്തിന്റെ ഭാഗമായി ഉബർ ചൊവ്വാഴ്ച ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസായ ഊബർ ഈറ്റ്സ് പ്രാദേശിക എതിരാളിയായ സോമാറ്റോയ്ക്ക് വിൽക്കാൻ തീരുമാനിച്ചു. സേവനത്തിനായുള്ള എല്ലാ ഡെലിവറി ബോയ്സിനെയും ഉപഭോക്താക്കളുടെ ഫോൺ നമ്പറുകളും ഓർഡർ ചരിത്രവും ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങളും സൊമാറ്റോയിലേക്ക് മാറ്റുമെന്ന് കമ്പനികൾ അറിയിച്ചു.

ആറുമാസത്തേക്ക്
 

ആറുമാസത്തേക്ക്

ഊബർ ഈറ്റ്സ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഇന്ത്യൻ ഉപയോക്താക്കളെ ആറുമാസത്തേക്ക് സോമാറ്റോയിലേക്ക് റീ ഡയറക്ട് ചെയ്യും. ലാഭം നേടുന്നതിനായി നിക്ഷേപകരിൽ നിന്ന് കൂടുതൽ സമ്മർദ്ദം ഊബർ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലെ നിരാശാജനകമായ പ്രാരംഭ പബ്ലിക് ഓഫറിംഗും 2019 ലെ ചെലവ് കുറയ്ക്കലുകളും ജീവനക്കാരെ പിരിച്ചുവിട്ടതുമൊക്കെ ബിസിനസിലെ നഷ്ട്ടത്തിന്റെ ഭാഗമായാണ്. ഇന്ത്യയിലെ നിരവധി റെസ്റ്റോറന്റുകളെയോ ഉപഭോക്താക്കളെയോ ആകർഷിക്കാൻ ഉബർ ഈറ്റ്സിന് കഴിഞ്ഞിരുന്നില്ല.

ഭക്ഷണത്തിനുള്ള ഓര്‍ഡറിനൊപ്പം ഇന്ത്യക്കാര്‍ പറയും; എക്‌സ്ട്രാ സോസ് കൂടി വേണം!

നഷ്ട്ടത്തിന് കാരണം

നഷ്ട്ടത്തിന് കാരണം

ഭക്ഷ്യ വിതരണ സേവനമായ ഉബർ ഈറ്റ്സ് അതിവേഗം വളരുകയും, ലോകമെമ്പാടും ആക്രമണാത്മക മത്സരത്തെ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. പുതിയ ഉപയോക്താക്കളെ നേടുന്നതിന് സബ്സിഡികൾക്കും പ്രൊമോഷണൽ ഓഫറുകൾക്കുമായി വളരെയധികം ചെലവഴിക്കാൻ കമ്പനി നിർബന്ധിതരായതാണ് നഷ്ട്ടത്തിന് പ്രധാന കാരണം. ഇന്ത്യയിൽ ഉബർ ഈറ്റ്സ് സോമാറ്റോയ്ക്ക് വിൽക്കുന്നതിലൂടെ, ഈ മാസം തന്നെ നഷ്ടം കുറയ്ക്കാൻ ഊബറിന് കഴിയും. പ്രാദേശിക എതിരാളിയായ ഒലയുമായി മത്സരിക്കുന്ന ഉബർ രാജ്യത്ത് ഓൺലൈൻ ടാക്സി ബിസിനസ്സ് തുടരും.

സൊമാറ്റോയ്ക്ക് നേട്ടം

സൊമാറ്റോയ്ക്ക് നേട്ടം

ഇന്ത്യയിലെ മറ്റ് രണ്ട് പ്രാദേശിക ഭക്ഷ്യ വിതരണ സേവനദാതാക്കളായ സൊമാറ്റോയും സ്വിഗ്ഗിയും ഇതിനകം തന്നെ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഭക്ഷ്യ വിതരണ വിപണിയുടെ 80 ശതമാനവും നിയന്ത്രിക്കുന്നത് ഇവരാണ്. സൊമാറ്റോയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിൽ ഉബർ ഈറ്റ്സ് ബിസിനസ്സ് വാങ്ങുന്നത് സ്വിഗ്ഗിയോട് മത്സരിക്കാൻ സഹായിക്കും. ഊബർ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുക്കുന്നതിലൂടെ പ്രത്യേകിച്ചും, സ്വിഗ്ഗിയുടെ ശക്തികേന്ദ്രമായ ദക്ഷിണേന്ത്യയിലെ സോമാറ്റോയുടെ സ്ഥാനം ഉയർത്തുമെന്നാണ് കരുതുന്നത്.

പുരുഷന്‍മാക്ക് 26 ആഴ്ച പറ്റേര്‍ണിറ്റി ലീവുമായി സൊമാറ്റോ

മറ്റ് ബിസിനസുകൾ

മറ്റ് ബിസിനസുകൾ

ഇന്ത്യ ഉബെറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു വിപണിയായി തുടരുമെന്നും ഓൺലൈൻ ടാക്സി ബിസിനസ്സ് വളർത്തുന്നതിനായി കൂടുതൽ നിക്ഷേപം തുടരുമെന്നും കമ്പനി അറിയിച്ചു. ഉബർ അടുത്തിടെ നിരവധി അന്താരാഷ്ട്ര വിപണികളിൽ ബിസിനസ് അവസാനിപ്പിച്ചിരുന്നു. സെപ്റ്റംബറിൽ ദക്ഷിണ കൊറിയയിൽ നിന്ന് ഉബർ ഈറ്റ്സ് ബിസിനസ് അവസാനിപ്പിച്ചിരുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ റൈഡ് ബിസിനസ്സ് 2018ൽ ഒരു പ്രാദേശിക എതിരാളിക്ക് വിൽക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ചിൽ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എതിരാളിയായ കരീമിനെ ഉബർ വാങ്ങി. കരീമിന്റെ മിക്ക വിപണികളിലെയും റെഗുലേറ്റർമാർ ആ ഡീൽ അംഗീകരിക്കുകയും ചെയ്തു.

സൊമാറ്റോയുടെ തുടക്കം

സൊമാറ്റോയുടെ തുടക്കം

റെസ്റ്റോറന്റുകളിൽ നിന്ന് മെനുകൾ സ്കാൻ ചെയ്യുന്ന ഒരു ഓൺലൈൻ ഗൈഡായി 2008 ലാണ് സോമാറ്റോ ആരംഭിച്ചത്. പിന്നീട് ഭക്ഷണ ഡെലിവറി ബിസിനസിലേയ്ക്ക് നീങ്ങുകയായിരുന്നു. വരുമാനം വർദ്ധിപ്പിക്കുന്നതിനായി, സോമാറ്റോ 2017 ൽ സോമാറ്റോ ഗോൾഡ് എന്ന പേരിൽ ഒരു ലോയൽറ്റി പ്രോഗ്രാം ആരംഭിച്ചു. ഇത് ആയിരക്കണക്കിന് റെസ്റ്റോറന്റുകളിൽ നിന്ന് ആവശ്യക്കാർക്ക് സൗജന്യ ഡീലുകളിലൂടെ ഭക്ഷണം നൽകുന്ന പദ്ധതിയാണ്.

ഓൺലൈൻ ഓർഡർ ചെയ്യുന്ന ഭക്ഷണം ഇനി പറന്ന് വീട്ടിലെത്തും; ഡെലിവറി ബോയ്സിനെ വേണ്ട

English summary

ഊബർ ഈറ്റ്സ് ഇന്ത്യ വിടുന്നു, ബിസിനസ് സൊമാറ്റോയ്ക്ക് വിറ്റു

As part of its latest decision to quit for-profit businesses, Uber on Tuesday decided to sell its food distribution business, Uber Eats, to local rival Zomato. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X