രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു; കണക്കുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരിയുടെ വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ഇതിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്തതോട ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 27.11 ശതമാനമായാണ് നിരക്ക് ഉയർന്നത്. മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിലെ 6.74 ശതമാനത്തിൽ നിന്നാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) കണക്കുകൾ പുറത്തു വിട്ടത്.

രാജസ്ഥാന്‍ സര്‍ക്കാര്‍ ബിരുദധാരികളായ തൊഴില്‍രഹിതര്‍ക്ക് 3500 രൂപ വേതനം നല്‍കാനൊരുങ്ങുന്നു

നഗരങ്ങളിൽ
 

നഗരങ്ങളിൽ

തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ 26 ന് അവസാനിച്ച ആഴ്ച്ചയിൽ 21.05 ശതമാനമായിരുന്നു. എന്നാൽ ഈ ആഴ്ച്ച വീണ്ടും നിരക്ക് ഉയർന്നു. നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന റെഡ് സോണുകളിൽ ഭൂരിഭാഗവും തൊഴിലില്ലായ്മ നിരക്ക് 29.22 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ ഇത് 26.16 ശതമാനമാണ്. ഏപ്രിൽ 26 ന് അവസാനിച്ച ആഴ്ചയിൽ നഗരത്തിലെ തൊഴിലില്ലായ്മാ നിരക്ക് 21.45 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 20.88 ശതമാനവുമായിരുന്നു.

ഏപ്രിലിലെ നിരക്ക്

ഏപ്രിലിലെ നിരക്ക്

സി‌എം‌ഐ‌ഇയുടെ ഡാറ്റ അനുസരിച്ച്, ഏപ്രിലിലെ പ്രതിമാസ തൊഴിലില്ലായ്മാ നിരക്ക് 23.52 ശതമാനമാണ്. മാർച്ചിലെ 8.74 ശതമാനത്തിൽ നിന്ന് നിരക്ക് കുത്തനെ ഉയർന്നു. സി‌എം‌ഐ‌ഇയുടെ പ്രതിവാര കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊവിഡ്-19 മഹാമാരി ആരംഭിച്ചതിനുശേഷം തൊഴിലില്ലായ്മയിൽ ക്രമാനുഗതമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 29 മുതൽ മെയ് 3 വരെ 23.81 ശതമാനമായി നിരക്ക് കുത്തനെ ഉയർന്നു.

തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ

തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ

ഏപ്രിൽ അവസാനത്തോടെ പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 75.8 ശതമാനമാണ് ഇവിടുത്തെ നിരക്ക്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ 49.8 ശതമാനവും ജാർഖണ്ഡിൽ 47.1 ശതമാനവും ബീഹാറിൽ 46.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. മഹാരാഷ്ട്രയിലെ തൊഴിലില്ലായ്മാ നിരക്ക് 20.9 ശതമാനവും ഹരിയാനയിലെ നിരക്ക് 43.2 ശതമാനവും ഉത്തർപ്രദേശിൽ 21.5 ശതമാനവും കർണാടകയിൽ 29.8 ശതമാനവുമാണ് നിരക്ക്.

തൊഴിലില്ലായ്മ കുറവ്

തൊഴിലില്ലായ്മ കുറവ്

മലയോര സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. ഹിമാചൽ പ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 2.2 ശതമാനവും സിക്കിമിൽ 2.3 ശതമാനവും ഉത്തരാഖണ്ഡിൽ 6.5 ശതമാനവുമാണ്.

ഇന്ത്യ തൊഴിലില്ലായ്മയിൽ നിന്ന് വീണ്ടും തൊഴിലില്ലായ്മയിലേയ്ക്ക്..

ലോക്ക്ഡൌൺ

ലോക്ക്ഡൌൺ

മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതോടെ രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചു. മിക്ക സാമ്പത്തിക വിദഗ്ധരും ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി ചുരുങ്ങുമെന്ന് പ്രവചിച്ചു കഴിഞ്ഞു. എം‌എസ്എംഇകളിലെയും അസംഘടിത മേഖലയിലെയും തൊഴിലവസരങ്ങളെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.

English summary

Unemployment rate rises sharply in India | രാജ്യത്ത് തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു; കണക്കുകൾ പുറത്ത്

India's unemployment rate rose to 27,11% for the week ended May 3, following a lockdown in the country and economic stagnation following the Covid-19 pandemic. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X