കേന്ദ്ര ബജറ്റ് 2020: ആരോഗ്യമേഖലയ്ക്ക് 69,000 കോടി രൂപ, പുതിയ വിദ്യാഭ്യാസ നയം ഉടൻ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തവണത്തെ ബജറ്റിൽ ആരോഗ്യമേഖലയ്ക്കായി 69,000 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതിയ്ക്കായി സർക്കാർ 12,300 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉടൻ ഒരു പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമെന്നും സീതാരാമൻ പറഞ്ഞു. ജനറൽ കാറ്റഗറി വിദ്യാർത്ഥികൾക്കായി അപ്രന്റീസ് പരിശീലനം ആരംഭിക്കാൻ 150 ഉന്നത സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ഡിഗ്രി ലെവൽ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികളും ആരംഭിക്കും. 99300 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായി ഐ‌എൻ‌ഡി-സാറ്റ് ടെസ്റ്റും ബജറ്റിൽ നിർദ്ദേശിച്ചു. വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്, മികച്ച 100 റാങ്കിലുള്ള സ്ഥാപനങ്ങൾക്കാണ് ഡിഗ്രി ലെവൽ പൂർണ്ണമായ ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ അനുവദിക്കുക. വിദേശ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ ഇൻ-സാറ്റ് പരീക്ഷ നടത്തുമെന്നും സീതാരാമൻ പറഞ്ഞു.

കേന്ദ്ര ബജറ്റ് 2020: ആരോഗ്യമേഖലയ്ക്ക് 69,000 കോടി രൂപ, പുതിയ വിദ്യാഭ്യാസ നയം ഉടൻ

 

2025 ഓടെ ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ ആശുപത്രികൾക്ക് കീഴിലേയ്ക്കും വിപുലീകരിക്കാനും പദ്ധതിയിടുന്നതായി നിർമ്മല സീതാരാമൻ വ്യക്തമാക്കി. ദാരിദ്ര്യ നിർമാർജനത്തിനായി സ്വാശ്രയസംഘങ്ങളെ കൂടുതൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ എഞ്ചിനീയർമാർക്ക് ഇന്റേൺഷിപ്പ് വാഗ്ദാനം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കുറിച്ചും മന്ത്രി ബജറ്റിൽ വ്യക്തമാക്കി.

മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ്, സെമി കണ്ടക്ടർമാരുടെ നിർമ്മാണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വിശദമായ പദ്ധതി ഉടൻ അവതരിപ്പിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സംരംഭകത്വമാണ് ഇന്ത്യയുടെ കരുത്തെന്നും നിക്ഷേപത്തിന് മുമ്പുള്ള ഉപദേശങ്ങൾ, ബാങ്കുകളെക്കുറിച്ചുള്ള വിവരങ്ങൾ, സംസ്ഥാന തലത്തിൽ ക്ലിയറൻസ് എന്നിവ ഉൾപ്പെടെയുള്ള സഹായവും പിന്തുണയും നൽകുന്ന ഒരു നിക്ഷേപ ക്ലിയറൻസ് സെൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കാർക്ക് ഈ വർഷം തന്നെ ഡിജിറ്റൽ റീഫണ്ടുകൾ നൽകാനുള്ള നിർവിക് പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു.

English summary

Budget 2020: Rs 69,000 crore for health sector, new education policy soon | കേന്ദ്ര ബജറ്റ് 2020: ആരോഗ്യമേഖലയ്ക്ക് 69,000 കോടി രൂപ, പുതിയ വിദ്യാഭ്യാസ നയം ഉടൻ

The current budget includes Rs 69,000 crore for the health sector. The government has also sanctioned Rs 12,300 crore for the Swachh Bharat project. Sitharaman said a new education policy would be implemented soon in India. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X