കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് -19 മഹാമാരി താറുമാറാക്കിയ കഴിഞ്ഞ ഒരു വർഷത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ, സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തിന്റെ ഒരു സംഗ്രഹമാണ് നൽകുന്നത്.

 

2020-21 സാമ്പത്തിക സർവേ

2020-21 സാമ്പത്തിക സർവേ

പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങൾ, കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം എന്നിങ്ങനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ വാർഷിക സർവേയിൽ വിശകലനം ചെയ്യും.

വിരമിക്കല്‍ പ്രായപരിധി ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യത്തിലേക്ക് ഉയരും: സാമ്പത്തിക സര്‍വേ

സാമ്പത്തിക സർവേയിൽ എന്തെല്ലാം?

സാമ്പത്തിക സർവേയിൽ എന്തെല്ലാം?

സാമ്പത്തിക സർവേയിൽ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ അവതരിപ്പിക്കുകയും വിശദമായ കാരണങ്ങൾ നൽകുകയും ചെയ്യുന്നു. ചിലപ്പോൾ, ചില നിർദ്ദിഷ്ട പരിഷ്കരണ നടപടികളും സർവ്വേയിൽ പ്രതിപാദിക്കും. കേന്ദ്ര ബജറ്റ് 2021 ലോക്സഭാ ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യും. പാർലമെന്റിൽ ധനമന്ത്രി 2020-21 സാമ്പത്തിക സർവേ അവതരിപ്പിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ മാധ്യമങ്ങളെ കാണും.

ബജറ്റ് സമ്മേളനം ഇന്ന്

ബജറ്റ് സമ്മേളനം ഇന്ന്

പാർലമെന്റിന്റെ രണ്ട് ഭവനങ്ങളുടെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 15 വരെ തുടരും. സെഷന്റെ രണ്ടാം ഭാഗം മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ നടക്കും. രാജ്യസഭ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും ലോക്സഭ വൈകുന്നേരം 4 മുതൽ 9 വരെയും നടക്കും. ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റ് അംഗങ്ങളോട് കൊവിഡ് പരിശോധനയായ ആർടി-പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ബജറ്റിന് ഇനി വെറും നാല് ദിവസങ്ങൾ മാത്രം, ഓഹരി വിപണിയിൽ വൻ തകർച്ച

പ്രതിപക്ഷം

പ്രതിപക്ഷം

സാമ്പത്തിക മാന്ദ്യം, തൊഴിൽ നഷ്ടം, കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യൽ, ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ, മാധ്യമപ്രവർത്തകൻ അർനബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തെ ചോദ്യം ചെയ്യാൻ തയ്യാറെടുത്തിട്ടുണ്ടെന്നാണ് വിവരം.

ഇന്ത്യയില്‍ പെട്രോള്‍ വില 100 രൂപ കടന്നു; അറിയാം കേരളത്തിലെ ഇന്ധനവില

English summary

Union Budget 2021: The Finance Minister will present the Economic Survey Report in Parliament today |കേന്ദ്ര ബജറ്റ് 2021: ധനമന്ത്രി സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

Union Finance Minister Nirmala Sitharaman will present the 2020-21 Economic Survey Report in Parliament today. Read in malayalam.
Story first published: Friday, January 29, 2021, 10:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X