കേന്ദ്ര ബജറ്റ് 2021: 75 വയസ്സ് കഴിഞ്ഞവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് കേന്ദ്ര ബജറ്റ് 2021 മാന്യമായ ഇളവ് നൽകി. പെൻഷനും പലിശ വരുമാനവും മാത്രമുള്ള 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആദായനികുതി ഫയൽ ചെയ്യേണ്ടതില്ല. എന്നാൽ വാടക വരുമാനം, ബിസിനസ്സ് വരുമാനം മുതലായ മറ്റ് വരുമാനമുള്ള മുതിർന്ന പൗരന്മാർ അവരുടെ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്. പലിശ നിരക്ക് കുറയുന്നതിലൂടെ നിരവധി മുതിർന്ന പൗരന്മാർക്ക് കനത്ത ആഘാതമുണ്ടായതിനാൽ ഈ ഇളവ് ആശ്വാസകരമാണ്.

 

75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിലൂടെ സാധാരണക്കാർക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശ ലഭിക്കും. എന്നാൽ പുതിയ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് അവർ നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കപ്പെടുുകയും ചെയ്യും. പലിശ നിരക്ക് കുറയുന്നത് മുതിർന്ന പൗരന്മാരെ സാരമായി ബാധിച്ചിരുന്നു.

കേന്ദ്ര ബജറ്റ് 2021: 75 വയസ്സ് കഴിഞ്ഞവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട

നിലവിൽ 80 ടിടിബി വകുപ്പ് പ്രകാരം, മുതിർന്നവർക്ക് ബാങ്കുകളിൽ നിന്നും പോസ്റ്റോഫീസുകളിൽ നിന്നും ലഭിക്കുന്ന 50,000 രൂപ പലിശ വരുമാനം അവരുടെ വരുമാനത്തിൽ നിന്ന് കിഴിവായി ക്ലെയിം ചെയ്യാൻ കഴിയും. അതുവഴി മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയുള്ള പലിശ വരുമാനം നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2018 ലെ കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് വരുമാനത്തിൽ നിന്ന് കിഴിവായി ക്ലെയിം ചെയ്യാവുന്ന ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങളുടെ പരിധി 30,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മുതിർന്ന പൗരന്മാർക്ക് നല്ല നികുതിയും മറ്റ് ആനുകൂല്യങ്ങളും ബജറ്റുകളിൽ പ്രഖ്യാപിക്കാറുണ്ട്.

English summary

Union Budget 2021: Those over 75 years of age are not required to file an income tax return |കേന്ദ്ര ബജറ്റ് 2021: 75 വയസ്സ് കഴിഞ്ഞവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട

Senior citizens over the age of 75 with only pension and interest income are not required to file income tax. Read in malayalam.
Story first published: Monday, February 1, 2021, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X