കേന്ദ്ര ബജറ്റ് 2021: നിർമ്മല സീതാരാമനിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നതെന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 2021 ലെ ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മന്ദഗതിയിലുള്ള സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും ആഗോള മഹാമാരിയ്ക്കിടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു. വായ്പ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന നടപടികളാണ് ബാങ്കുകളും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്.

2021 ബജറ്റിൽ നിന്ന് ബാങ്കുകൾ, എൻ‌ബി‌എഫ്‌സി മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്ന് നോക്കാം. ശക്തവും വേഗത്തിലുള്ളതുമായ ഫലങ്ങൾ പ്രകടമാക്കുന്ന മേഖലയ്ക്ക് സർക്കാർ മുൻ‌ഗണന നൽകും. ഉദാഹരണത്തിന് എം‌എസ്‌എം‌ഇ, ഭവനം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൌകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ, വൈദ്യുതീകരണം, ജലസേചനം, എൻ‌ആർ‌ഇ‌ജി‌എ, ജനങ്ങൾക്ക് തൊഴിൽ, വരുമാന സഹായം എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.

കേന്ദ്ര ബജറ്റ് 2021: നിർമ്മല സീതാരാമനിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നതെന്ത

 

നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും ബജറ്റിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും പ്രതിരോധ കുത്തിവയ്പ്പിനുള്ള ആരോഗ്യ ചെലവ് അടിയന്തിര മുൻ‌ഗണനയായിരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് സമീർ നാരംഗ് പറഞ്ഞു. ഇത് ഇന്ത്യയുടെ മത്സരശേഷി, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ മേഖലകൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ മഹാമാരിയ്ക്കിടെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വലിയ ഉയർച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയ്ക്കും ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary

Union Budget 2021: What do banks and financial institutions expect from Nirmala Sitharaman? |കേന്ദ്ര ബജറ്റ് 2021: നിർമ്മല സീതാരാമനിൽ നിന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നതെന്ത്?

The 2021 budget will focus mainly on reviving the slowing economy and increasing consumption during the global pandemic. Read in malayalam.
Story first published: Sunday, January 31, 2021, 13:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X