കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ എന്തൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട് അല്ലെങ്കിൽ എന്തെല്ലാം ഒഴിവാക്കിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിഗമനത്തിലെത്താൻ അൽപ്പം ബുദ്ധിമുട്ടാണ്. എന്നാൽ ഇക്വിറ്റി ഷെയറുകൾക്കും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്കും ഈടാക്കുന്ന ലോംഗ് ടേം ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (ദീർഘകാല മൂലധന നേട്ട നികുതി) കുറയ്ക്കുമെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.

 

എന്നാൽ 2020 ഫെബ്രുവരി 1ലെ കേന്ദ്ര ബജറ്റിൽ ഇത് സംഭവിക്കാൻ സാധ്യതയില്ല. കാരണം നിലവിൽ സെൻസെക്സ് റെക്കോർഡ് നേട്ടം കൈവരിച്ച് 42,000 എന്ന ഉയർന്ന നിലയിലാണുള്ളത്. കൂടാതെ ഓരോ വ്യാപാര ദിനവും റെക്കോർഡ് ഉയരത്തിലേയ്ക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. വിപണി നഷ്ട്ടത്തിലാണെങ്കിൽ സഹായിക്കുന്നതിന് ദീർഘകാല മൂലധന നേട്ട നികുതി കുറയ്ക്കുന്നതിൽ അർത്ഥമുണ്ട്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല.

നികുതി ഇളവുകൾ ലഭിക്കുന്ന 5 മികച്ച നിക്ഷേപ മാർഗങ്ങൾ ഇവയാണ്

കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല

രണ്ടാമതായി, ലോകമെമ്പാടും മൂലധന നേട്ടത്തിന്മേൽ നികുതി ചുമത്തുന്നുണ്ട്. ഇതുകൂടാതെ, ദീർഘകാലാടിസ്ഥാനത്തിൽ ഡെറ്റ്, സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ അസറ്റ് ക്ലാസുകളിൽ ഇതിനകം തന്നെ മൂലധന നേട്ട നികുതി ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇക്വിറ്റി, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഇവയ്ക്ക് മാത്രം ഇളവ് നൽകാൻ സാധ്യതയില്ല, കാരണം നിക്ഷേപകരിൽ നിന്ന് ഇതിനകം തന്നെ വർദ്ധിച്ച പങ്കാളിത്തം ഉണ്ടായിട്ടുണ്ട്, പ്രത്യേകിച്ചും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ.

എൽ‌ടി‌സി‌ജിയിൽ കുറവുണ്ടാകാതിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം സർക്കാരിന്റെ ധനക്കമ്മി ശരിക്കും അപകടകരമാണ് എന്നതാണ്. സാമ്പത്തിക വളർച്ചയുടെ വേഗത ഗണ്യമായി കുറയുന്നതോടെ സർക്കാരിന് കാര്യങ്ങൾ കർശനമാക്കേണ്ടിവരും. ഈ സാഹചര്യത്തിൽ, ഇക്വിറ്റി ഷെയറുകളിലെയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെയും ദീർഘകാല മൂലധന നേട്ടങ്ങൾ ഇല്ലാതാക്കാൻ സാധ്യത തീരെയില്ല. ആദായനികുതി നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ തീർച്ചയായും എൽ‌ടി‌സിജിയും കുറയ്ക്കാൻ സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിക്ഷേപത്തിലൂടെ നികുതി ലാഭിക്കൂ.... അതിനായുള്ള ചില നിക്ഷേപ ഓപ്‌ഷനുകൾ ഇവയാണ്

English summary

കേന്ദ്ര ബജറ്റ്: ദീർഘകാല മൂലധന നേട്ട നികുതിയിൽ കുറവ് വരുത്താനിടയില്ല

It is a little difficult to come to terms with what is included in the Union Budget or what has been omitted. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X