തൊഴിൽ മേഖലയിൽ വൻ പരിഷ്കാരം, നിശ്ചിതകാല തൊഴിൽ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യാവസായിക മേഖലയിൽ വൻ അഴിച്ചുപണി സാധ്യമാക്കുന്ന ലേബർ കോഡ് 2019ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതുവഴി ഏത് കാലയളവിലേയ്ക്കും നിശ്ചിതകാല കരാറിൽ തൊഴിലാളികളെ നിയമിക്കാൻ കമ്പനികൾക്ക് സാധിക്കും. ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ കോര്‍ മേഖലയിലും 'നിശ്ചിതകാല തൊഴില്‍' നടപ്പാക്കാമെന്ന ബില്ലിലെ വ്യവസ്ഥ വിവാദമായിരുന്നു.

 

നിശ്ചിതകാല തൊഴിൽ എന്നതിനർത്ഥം സീസണിനെയും ഓർഡറുകളെയും ആശ്രയിച്ച് ഒരു തൊഴിലാളിയെ ഏത് കാലയളവിനോ, മൂന്ന് മാസം അല്ലെങ്കിൽ ആറ് മാസം അല്ലെങ്കിൽ ഒരു വർഷത്തേക്ക് കമ്പനികൾക്ക് നിയമിക്കാം. മുന്നൂറുവരെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് (ലേ ഓഫ്) സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. നേരത്തേയിത് 100 ആയിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിടിഎച്ച്, കേബിൾ ടിവി ചാർജുകൾ ഉടൻ കുറയും; ട്രായ് വീണ്ടും പിടിമുറുക്കുന്നു

തൊഴിൽ മേഖലയിൽ വൻ പരിഷ്കാരം, നിശ്ചിതകാല തൊഴിൽ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

തൊഴിലാളികളെ ആറുമാസം അല്ലെങ്കിൽ ഒരു വർഷത്തേക്ക് കാലാനുസൃതമായി ജോലിക്കെടുത്താലും എല്ലാ തൊഴിലാളികളും സാധാരണ തൊഴിലാളികൾക്ക് തുല്യമായ ആനുകൂല്യങ്ങൾക്ക് അർഹരാണെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. തൊഴിലാളി മന്ത്രി സന്തോഷ് ഗാംഗ്വാർ ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ എല്ലാ പങ്കാളികളുമായി കൂടിയാലോചിക്കാൻ ധാരാളം സമയം ചെലവഴിച്ചിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു.

രണ്ട് അംഗ ട്രിബ്യൂണൽ സജ്ജീകരിക്കുന്നതിനും കോഡ് നിർദ്ദേശിച്ചിട്ടുണ്ട്.പ്രധാനപ്പെട്ട കേസുകൾ സംയുക്തമായും ബാക്കി കേസുകൾക്ക് ഒരംഗം മാത്രം വിധി പറയുകയും ചെയ്യും. ഇതുവഴി കേസുകളും മറ്റും വേഗത്തിൽ തീർപ്പാക്കാൻ സാധിക്കും. നിശ്ചിതകാല തൊഴിൽ സർക്കാർ കഴിഞ്ഞ വർഷം മുതൽ അനുവദിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഇപ്പോഴാണ് ക്രോഡീകരിച്ചത്. അതായത് പാർലമെന്റ് കൂടി അംഗീകരിച്ചു കഴിഞ്ഞാൽ ഇത് ഒരു നിയമമായി മാറും.

ചൂട് കൂടുന്നു; കേരളം വൈദ്യുതി ക്ഷാമത്തിലേയ്ക്ക്, കറണ്ട് ബില്ലും കൂടും

Read more about: bill labour ബിൽ ജോലി
English summary

തൊഴിൽ മേഖലയിൽ വൻ പരിഷ്കാരം, നിശ്ചിതകാല തൊഴിൽ ബില്ലിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

The Union Cabinet on Tuesday approved the Labor Code 2019, which will provide a major boost to the industry. Read in malayalam.
Story first published: Thursday, November 21, 2019, 13:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X