എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്തിന്റെ ജിഡിപിയിലേക്കുള്ള സംഭാവന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളില്‍ നിന്ന് ഉയര്‍ത്താനുള്ള ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരഭങ്ങളില്‍ നിന്ന് 40 ശതമാനം ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. ഇപ്പോള്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് 30 ശതമാനാമാണെന്നും മന്ത്രി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ വാര്‍ധയിലെ മഹാത്മഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാലയില്‍ നടന്ന ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

എംഎസ്എംഇ വിഹിതം ജിഡിപിയുടെ 40 ശതമാനമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഗ്രാമീണ മേഖലയ്ക്കായി പ്രത്യേകമായി പൊരുത്തപ്പെടുന്ന നൂതനവും ഗവേഷണ അധിഷ്ഠിതമായ സാങ്കേതിക വിദ്യയിലൂടെ ഗ്രാമങ്ങള്‍ ശ്വാശ്വതവും പരിവര്‍ത്തനവുമായ മാറ്റം വരുത്താന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമീണ മേഖലയിലെ വ്യാവസായം ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ മികച്ച രീതിയില്‍ വിപണനം ചെയ്താല്‍ വില്‍പ്പന ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണമേഖലയിലെ ദരിദ്രര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി എംഎസ്എംഇ മേഖലയുടെ സംഭാവന 30 ശതമാനത്തില്‍ നിന്ന് 40 ശതമാനത്തിലേക്ക് ഉയര്‍ത്തുകയാണ്. ഇതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. പാശ്ചാത്യവല്‍ക്കരണത്തെ ഒരിക്കലും അനുകൂലിക്കുന്നില്ല. എന്നാല്‍ ഗ്രാമങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ പരിവര്‍ത്തനത്തിനുള്ള സമയമാണിതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

ഐആർസിടിസിയിൽ ബസ് ടിക്കറ്റ് ബുക്കിംഗും: ടിക്കറ്റ് ബുക്കിംഗ് എങ്ങനെ?

വ്യവസായ സൗഹൃദം; പഞ്ചാബ് ഉൾപ്പെടെ 4 സംസ്ഥാനങ്ങൾക്ക് 5,034 കോടി അധിക വായ്പയെടുക്കാം

കേന്ദ്ര ബജറ്റില്‍ ലക്ഷ്യമിട്ടത് ആ രണ്ട് കാര്യങ്ങള്‍, സാമ്പത്തിക വളര്‍ച്ച ഉറപ്പെന്ന് കേന്ദ്ര മന്ത്രി!!

പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്ക; പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ

Read more about: nitin gadkari share msme gdp
English summary

Union Minister Nitin Gadkari has promised to increase the share of MSMEs to 40 per cent of GDP

Union Minister Nitin Gadkari has promised to increase the share of MSMEs to 40 per cent of GDP
Story first published: Sunday, February 7, 2021, 15:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X