അൺലോക്ക് 1.0: മാളുകളും റെസ്റ്റോറന്റുകളും ഇന്ന് മുതൽ തുറക്കാം, തീരുമാനമെടുക്കാതെ ഉടമകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനത്തിന് ഇടയിലും ദീർഷനാളത്തെ ലോക്ക്ഡൌണിന് ശേഷം ഇന്ത്യ ബിസിനസിനായി ഇന്ന് മുതൽ വീണ്ടും തുറക്കാൻ തീരുമാനിക്കുമ്പോഴും, മാളുകളും റീട്ടെയിലർമാരും "അൺലോക്ക്" ഘട്ടത്തിലേക്ക് കടക്കണമോയെന്ന കാര്യത്തിൽ അനിശ്ചിതത്വത്തിലാണ്. ആദ്യ കുറച്ച് ആഴ്ചകളിൽ മാളിലും മറ്റും എത്തുന്നവരുടെ എണ്ണം 20-30 ശതമാനം മാത്രമേ ഉണ്ടാകൂവെന്നാണ് മാളുകൾ പ്രതീക്ഷിക്കുന്നത്. മറുവശത്ത്, റെസ്റ്റോറന്റുകൾ, സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ബിസിനസിനെ ലാഭകരമാക്കാത്തതിനാൽ പല കടകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വൈകിപ്പിച്ചിരിക്കുകയാണ്.

 

ഈ ആഴ്ച്ച മുതൽ

ഈ ആഴ്ച്ച മുതൽ

കേരളം, കർണാടക, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ആഴ്ച്ച മാളുകളും ഹോട്ടലുകളും മറ്റും തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിലും ഇത്തരം ബിസിനസുകൾ ഈ ആഴ്ച പുനരാരംഭിക്കും. ഡെവലപ്പർമാരുമായി പുതിയ വാടക കരാറുകളിൽ ഇതുവരെ എത്തിയിട്ടില്ലാത്തതിനാൽ മാളുകളിൽ തങ്ങളുടെ സ്റ്റോറുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്ന് ഒരു മുൻനിര ഫാഷൻ റീട്ടെയിലർ മിന്റിനോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധി; ബാങ്കുകൾക്ക് 1.5 ട്രില്യൺ രൂപയുടെ ധനസഹായം നൽകേണ്ടി വന്നേക്കും

റെസ്റ്റോറന്റുകൾ

റെസ്റ്റോറന്റുകൾ

ഡൽഹിയിലെയും ഗുരുഗ്രാമിലെയും ഉയർന്ന നിലവാരത്തിലുള്ള റെസ്റ്റോറന്റുകൾ നിയന്ത്രണങ്ങൾ ഉള്ളതിനാൽ തുറക്കുന്ന കാര്യത്തിൽ സംശയത്തിലാണ്. റെസ്റ്റോറന്റുകൾക്ക് മദ്യം വിളമ്പാൻ കഴിയുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. രാത്രി 9 മണിക്ക് കർഫ്യൂ ഏർപ്പെടുത്തിയാൽ രാത്രി ഭക്ഷണവും നൽകാൻ കഴിയില്ല. അതുകൊണ്ട് തന്നെ പല റെസ്റ്റോറന്റുകളും തുറക്കേണ്ടതില്ലെന്ന നിലയിലാണ് തീരുമാനം എടുത്തിരിക്കുന്നത്.

ജിഎസ്ടിയിലെ ദുരന്തനിവാരണ സെസ്: കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

പിസ ഹട്ട്

പിസ ഹട്ട്

കോൺ‌ടാക്റ്റ്ലെസ് ഡൈൻ‌-ഇൻ‌ വികസിപ്പിക്കുന്ന പിസ്സ ഹട്ട് പോലുള്ളവ സേവനങ്ങൾ ആരംഭിക്കും. മെനുവിൽ‌ പ്രവേശിക്കുന്നത് മുതൽ‌ പേയ്‌മെന്റുകൾ‌ വരെ, മുഴുവൻ‌ പ്രക്രിയയും ഡിജിറ്റലായി നടത്തും. ഇരിപ്പിടങ്ങൾ വീണ്ടും വിന്യസിക്കുകയും ഉപഭോക്താക്കളും ജീവനക്കാരും തമ്മിലുള്ള സാമൂഹിക അകലം പാലിക്കുന്നതിനായി ഡൈൻ-ഇൻ ടേബിളുകളിൽ തന്നെ മെനു കാർഡുകൾ ഘടിപ്പിക്കുകയും ചെയ്യും. വാക്ക്-ഇൻ ഉപഭോക്താക്കളുടെ താപനില പരിശോധന, പ്രധാന ടച്ച് പോയിന്റുകളിലെ സാനിറ്റൈസർ ഉപയോഗം, റെസ്റ്റോറന്റ് ജീവനക്കാർ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുമെന്നാണ് പിസ ഹട്ട് വ്യക്തമാക്കിയിരിക്കുന്നത്.

മൊറട്ടോറിയം 3 മാസത്തേക്ക് കൂടി നീട്ടിയതോടെ ബാങ്കുകൾ നിഷ്‌ക്രിയ ആസ്തി ഭീഷണിയിൽ

English summary

Unlock 1.0: Malls and restaurants can open from today | അൺലോക്ക് 1.0: മാളുകളും റെസ്റ്റോറന്റുകളും ഇന്ന് മുതൽ തുറക്കാം, തീരുമാനമെടുക്കാതെ ഉടമകൾ

Malls and retailers are uncertain about whether to step into the "unlocked" phase. Read in malayalam.
Story first published: Monday, June 8, 2020, 8:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X