അൺലോക്ക് 4: സിനിമാ തിയേറ്ററുകളും സ്കൂളുകളും തുറക്കില്ല, ഓപ്പൺ എയർ തിയേറ്ററുകൾക്ക് തുറക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അൺലോക്ക് 4.0 മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ആഭ്യന്തര മന്ത്രാലയം ഓപ്പൺ എയർ തിയേറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിച്ചു. എന്നിരുന്നാലും, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ, സമാന സ്ഥലങ്ങൾ എന്നിവ അടച്ചിടുന്നത് തുടരും. ഇതിനെ തുടർന്ന് പിവിആർ സിനിമാസ്, ഐനോക്സ് ലഷെർ ലിമിറ്റഡ്, കാർണിവൽ സിനിമാസ് തുടങ്ങി നിരവധി പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലകൾ 2020 അവസാനത്തോടെയോ 2021 ന്റെ തുടക്കത്തിലോ വരാൻ സാധ്യതയുള്ള ഓപ്പൺ എയർ തിയേറ്ററുകളിൽ നിക്ഷേപം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

 

സിനിമാ ബിസിനസ്

സിനിമാ ബിസിനസ്

എന്നാൽ ഇത് പരമ്പരാഗത നാടക കമ്പനികൾക്ക് തിരിച്ചടിയാകും. മാർച്ചിൽ ആരംഭിച്ച അഞ്ച് മാസത്തിലധികം നീണ്ട അടച്ചുപൂട്ടലിന്റെ ഭാഗമായി സ്വതന്ത്രവും മൾട്ടിപ്ലക്‌സ് തിയേറ്ററുകളും ഉൾപ്പെടെ സ്‌ക്രീൻ എണ്ണത്തിന്റെ 10% -12% ഇന്ത്യയ്ക്ക് നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ ബിസിനസ് ആരംഭിച്ചതിന് ശേഷം ചരിത്രത്തിലാദ്യമായാണ് സിനിമാ വ്യവസായം പൂജ്യം വരുമാനം രേഖപ്പെടുത്തുന്നത്. ബോളിവുഡിന് മാത്രം 1,000 കോടിയിലധികം നഷ്ടമുണ്ടായി.

നികുതി വെട്ടിപ്പ്: തമിഴ് നടൻ വിജയ്ക്ക് ആദായനികുതി വകുപ്പ് സമൻസ് അയച്ചു

കൊവിഡ് പ്രതിസന്ധി

കൊവിഡ് പ്രതിസന്ധി

കൊവിഡ് സിനിമാ ബിസിനസിനെ തകർത്തതായും സെപ്റ്റംബറിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ വീണ്ടെടുക്കലിന്റെ സാധ്യതകൾ കുറയുമെന്നും കാർണിവൽ സിനിമാസിന്റെ മാനേജിംഗ് ഡയറക്ടർ പി വി സുനിൽ ലൈവ് മിന്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ വീണ്ടും തിയേറ്റർ തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് ഉടമകൾ പ്രതീക്ഷിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് അടച്ച ഓഡിറ്റോറിയങ്ങളിൽ അപരിചിതരോടൊപ്പം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഭയം കുറച്ചധികം കാലത്തേയ്ക്ക് എങ്കിലും ആളുകളെ ഡിജിറ്റൽ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കും.

കൊവിഡ് സിനിമാ ബിസിനസിനെ തകർത്തതായും സെപ്റ്റംബറിൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ വീണ്ടെടുക്കലിന്റെ സാധ്യതകൾ കുറയുമെന്നും കാർണിവൽ സിനിമാസിന്റെ മാനേജിംഗ് ഡയറക്ടർ പി വി സുനിൽ ലൈവ് മിന്റിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സെപ്റ്റംബറിൽ വീണ്ടും തിയേറ്റർ തുറക്കാൻ അനുമതി ലഭിക്കുമെന്നാണ് ഉടമകൾ പ്രതീക്ഷിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് അടച്ച ഓഡിറ്റോറിയങ്ങളിൽ അപരിചിതരോടൊപ്പം ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഭയം കുറച്ചധികം കാലത്തേയ്ക്ക് എങ്കിലും ആളുകളെ ഡിജിറ്റൽ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചേക്കും.

കൊറോണ രോഗികൾക്കായി ഓഫീസ് വിട്ട് കൊടുത്ത് ഷാരൂഖ് ഖാൻ

സ്കൂളുകൾ അടഞ്ഞുകിടക്കും

സ്കൂളുകൾ അടഞ്ഞുകിടക്കും

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച അൺലോക്ക് 4.0 മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവ സെപ്റ്റംബർ 30 വരെ അടച്ചിരിക്കും. സ്വമേധയാ ഉള്ള താത്പര്യമനുസരിച്ച് മുതിർന്ന വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 21 മുതൽ സാധാരണ ക്ലാസുകൾ പുനരാരംഭിക്കാൻ അനുവാദമുണ്ട്. മുതിർന്ന സ്കൂൾ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം യഥാസമയം പുറപ്പെടുവിക്കും. ഏറ്റവും പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി കണ്ടെയ്ൻ‌മെൻറ് സോണുകളുടെ പട്ടികയിൽ‌പ്പെടാത്ത പ്രദേശങ്ങളിലെ‌ സ്കൂളുകൾ തുറക്കാൻ‌ അനുവാദമുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റികൾ; ഫോബ്സ് പട്ടികയിൽ ഒരു ഇന്ത്യക്കാരൻ മാത്രം

English summary

Unlock 4: Cinema theaters and schools will not be open, open air theaters will be open | അൺലോക്ക് 4: സിനിമാ തിയേറ്ററുകളും സ്കൂളുകളും തുറക്കില്ല, ഓപ്പൺ എയർ തിയേറ്ററുകൾക്ക് തുറക്കാം

The Home Ministry has allowed open air theaters to resume operations from September 21 as part of the Unlock 4.0 guidelines. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X