30% വരെ വിലക്കുറവ്: കീശ ചോരാതെ ആഘോഷ ദിനം കൊണ്ടാടാന്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ ഈസ്റ്റര്‍ വിപണി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പത്തനംതിട്ട: കീശ ചോരാതെ ഈസ്റ്റര്‍ ആഘോഷിക്കുവാന്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ പ്രത്യേക ഈസ്റ്റര്‍ വിപണി. ഈസ്റ്ററിന് വിപണിയിലെ വില നിലവാരം പിടിച്ചു നിര്‍ത്താന്‍ കണ്‍സ്യൂമര്‍ഫെഡ് 75 ചന്തകള്‍ നടത്തും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ നല്‍കുന്ന സബ്സിഡി നിരക്കിലും മറ്റ് അവശ്യ സാധനങ്ങള്‍ 10% മുതല്‍ 30% വരെ വിലക്കുറവിലും ഈ ചന്തകളിലൂടെ ലഭ്യമാക്കും.

 

യാത്രക്കാർക്ക് തിരിച്ചുനൽകിയത് 1,030 കോടി: ടിക്കറ്റ് റീഫണ്ടിന്റെ കണക്ക് വെളിപ്പെടുത്തി ഇൻഡിഗോ എയർലൈൻസ്

സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് വ്യാപാര മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2021 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നടത്തിയ ഭാഗ്യോത്സവം 2021 സമ്മാനപദ്ധതിയുടെ സമ്മാനവിതരണവും ഈസ്റ്റര്‍ ചന്തയുടെ മുന്നൊരുക്കങ്ങളും പത്തനംതിട്ട കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ നിര്‍വഹിച്ചു. 15 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നായി 15 പ്രോത്സാഹന സമ്മാനങ്ങളും അഞ്ച് പ്രത്യേക സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചു.

 30% വരെ വിലക്കുറവ്: കീശ ചോരാതെ ആഘോഷ ദിനം കൊണ്ടാടാന്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ ഈസ്റ്റര്‍ വിപണി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സബ്സിഡി വിതരണം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഒരു ദിവസം 75 പേര്‍ക്കു മാത്രമായിരിക്കും സാധനങ്ങള്‍ വിതരണം ചെയ്യുകയെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0468 2220419.

ഒരു വർഷത്തിനിടെ 76 ശതമാനം നേട്ടവുമായി അമേരിക്കൻ ഓഹരി വിപണി; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യം

ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്തില്ലേ? മാര്‍ച്ച് 31ന് ശേഷം ലേറ്റ് ഫീ നല്‍കാന്‍ തയ്യാറായിക്കോളൂ

English summary

up to 30% discounts Consumerfed Easter market

up to 30% discounts Consumerfed Easter market
Story first published: Wednesday, March 24, 2021, 23:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X