അമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതുക്കിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി എച്ച് 1ബി വർക്ക് വിസ അപേക്ഷാ ഫീസ് 10 യുഎസ് ഡോളർ വർദ്ധിപ്പിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ചു. റീഫണ്ട് ലഭിക്കാത്ത ഈ നിരക്ക് ഉയർത്തിയത് പുതിയ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം കാര്യക്ഷമമാക്കുന്നതിനും അപേക്ഷകർക്കും ഫെഡറൽ ഏജൻസിക്കും എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും വേണ്ടിയാണെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യു‌എസ്‌സി‌ഐ‌എസ്) വ്യാഴാഴ്ച വ്യക്തമാക്കി.

കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമായ എച്ച് 1ബി ക്യാപ് സെലക്ഷൻ പ്രക്രിയ നടപ്പിലാക്കാൻ ഈ ശ്രമം സഹായിക്കുമെന്ന് യുഎസ്സിഐഎസ് ആക്ടിംഗ് ഡയറക്ടർ കെൻ കുക്കിനെല്ലി പറഞ്ഞു. എച്ച് 1ബി പ്രോഗ്രാം അമേരിക്കൻ ഐക്യനാടുകളിലെ കമ്പനികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി തൊഴിലുകളിൽ നിയമിക്കാൻ അനുവദിക്കുന്നു.

 

അമേരിക്കയിൽ ജോലി തേടുന്നവർക്ക് ആശ്വാസം; എച്ച്‍വൺബി വിസയ്ക്ക് പരിധിയില്ല

അമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തി

ഇതിന് പ്രവർത്തന മേഖലയിലെ ആഴത്തിലുള്ള അറിവും ബാച്ചിലേഴ്സ് ഡിഗ്രിയോ അതിൽ കൂടുതലോ ആവശ്യമാണ്. ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കിയ ശേഷം, അപേക്ഷകർ ആദ്യം ഒരു നിശ്ചിത രജിസ്ട്രേഷൻ കാലയളവിൽ യു‌എസ്‌സി‌ഐ‌എസിൽ ഇലക്ട്രോണിക് രജിസ്റ്റർ ചെയ്യേണ്ടതാണ്.

2021 സാമ്പത്തിക വർഷത്തേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നടപ്പിലാക്കാനാണ് ഫെഡറൽ ഏജൻസി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഔപചാരിക തീരുമാനം എടുത്തു കഴിഞ്ഞാൽ ഫെഡറൽ രജിസ്റ്ററിൽ നടപ്പാക്കൽ സമയപരിധിയും പ്രാരംഭ രജിസ്ട്രേഷൻ കാലാവധിയും പ്രഖ്യാപിക്കും. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഭരണകൂടം 2018-19 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ (ഒക്ടോബർ മുതൽ ജൂൺ വരെ) പുതിയ എച്ച് 1ബി വിസ അപേക്ഷകളിൽ നാലിലൊന്നും നിരസിച്ചതായി യുഎസ് ബോഡി അടുത്തിടെ അറിയിച്ചിരുന്നു.

ഏറ്റവും കൂടുതല്‍ എച്ച്​-1ബി വിസ ലഭിക്കുന്നത് ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക്

malayalam.goodreturns.in

English summary

അമേരിക്ക എച്ച്1ബി വിസ ആപ്ലിക്കേഷൻ ഫീസ് നിരക്ക് ഉയർത്തി

The US has announced that the H1B work visa application fee has been increased by $ 10 as part of the revised selection process. Read in malayalam.
Story first published: Friday, November 8, 2019, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X