യുഎസ്-ഇറാൻ സംഘർഷം; ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ്-ഇറാൻ സംഘർഷത്തെ തുടർന്ന് സെൻസെക്സ് 648 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 12,100ൽ താഴെയാണ് വ്യാപാരം നടത്തുന്നത്. യുഎസ്-ഇറാൻ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനെ തുടർന്ന് ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഇതുവരെ ഒരു ശതമാനത്തിലധികമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. പവർഗ്രിഡ് (2% ഇടിവ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയാണ് ഇന്ന് സെൻസെക്സിൽ കനത്ത നഷ്ടം നേരിടുന്ന ഓഹരികൾ.

 

എന്നാൽ ടൈറ്റൻ, എച്ച്സി‌എൽ ടെക്, ടി‌സി‌എസ് തുടങ്ങിയവയാണ് ഇന്ന് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികൾ. നിഫ്റ്റി 153 പോയിൻറ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 12,070 പോയിന്റിൽ എത്തി. നിഫ്റ്റി ഐടി സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി മേഖല സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചികയിൽ രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഓട്ടോ സൂചിക 1.4 ശതമാനം ഇടിവും രേഖപ്പെടുത്തി.

വർഷാവസാന വ്യാപാരദിനം സെൻസെക്സിലും നിഫ്റ്റിയിലും ഇടിവ്

യുഎസ്-ഇറാൻ സംഘർഷം; ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

ബിഎസ്ഇ മിഡ്കാപ്പ് സൂചിക 196 പോയിൻറ് അഥവാ 1.3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക 120 പോയിന്റ് അഥവാ 0.85 ശതമാനം ഇടിവും രേഖപ്പെടുത്തി. 2019 ഡിസംബറിൽ വൈദ്യുതി ആവശ്യകത വർദ്ധിച്ചതോടെ ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് (ഐഇഎക്സ്) ഓഹരികൾ ഒമ്പത് ശതമാനം ഉയർന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 174 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് വ്യാപാര ദിവസങ്ങളിൽ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയുടെ ഓഹരികൾ 24 ശതമാനം ഉയർന്നു. 2018 നവംബർ 9 ന് എത്തിയ എക്കാലത്തെയും ഉയർന്ന നിരക്കായ 178 രൂപയ്ക്കടുത്താണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ഇറാനുമായുള്ള പിരിമുറുക്കങ്ങൾക്കിടെ ഇറാഖിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് എണ്ണ വില തിങ്കളാഴ്ച രണ്ട് ശതമാനത്തിലധികം ഉയർന്നു.

സെൻസെക്സിൽ നേരിയ നഷ്ടം, നിഫ്റ്റിയിൽ നേരിയ നേട്ടം

English summary

യുഎസ്-ഇറാൻ സംഘർഷം; ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്

Benchmark indices have fallen by more than 1 percent so far today, following the escalation of US-Iran tensions. Read in malayalam.
Story first published: Monday, January 6, 2020, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X