അമേരിക്ക തകർച്ചയിൽ, തൊഴില്ലായ്മ രൂക്ഷം; ഒന്നര മാസത്തിനുള്ളിൽ ജോലി നഷ്ട്ടപ്പെട്ടത് 3.3 കോടി പേർക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമേരിക്കയിൽ തൊഴില്ലായ്മ രൂക്ഷമാകുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം കുതിച്ചുയരുന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് ആഴ്ച്ചയ്ക്കിടെ 3.3 കോടി പേർക്കാണ് അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടത്. 16.5 കോടി പേരാണ് അമേരിയ്ക്കയിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ 3.3 കോടി എന്നത് ആകെ തൊഴിൽ ചെയ്യുന്നവരുടെ 20% വരും. ഈ കണക്കുകൾ അനുസരിച്ച് അമേരിക്കയിലെ തൊഴിൽ അനുപാതം ജനസംഖ്യാനുപാതത്തിന്റെ വെറും അമ്പത് ശതമാനമായി കുറഞ്ഞു. അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതി മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

അമേരിക്കയെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ട്രംപിന്റെ പട്ടികയിൽ ഈ 6 ഇന്ത്യൻ വംശജരും

അമേരിക്ക തകർച്ചയിൽ
 

അമേരിക്ക തകർച്ചയിൽ

കൊറോണ വൈറസ് പ്രതിസന്ധിയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വൻ തകർച്ചയിലേയ്ക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാര്യങ്ങൾ കൈവിട്ടു പോയാൽ തൊഴിൽ, വരുമാനം, സമ്പാദ്യം, വിശ്വാസം, സന്തോഷം, ആസ്തികൾ തുടങ്ങിയവയെല്ലാം സ്ഥിരമായി താഴ്ന്ന നിലയിലുള്ള ഒരു രാജ്യമായി അമേരിക്ക മാറും. പരാജയപ്പെട്ട രാഷ്ട്രീയം കാരണം അമേരിക്ക തകർച്ചയിലേയ്ക്ക് പോകുന്നതിനിടെയാണ് കൊറോണ വൈറസ് ആഘാതം അമേരിക്കയുടെ ഭീകരമായ തകർച്ചയെ ത്വരിതപ്പെടുത്തുന്നത്.

വിഷാദത്തിലേയ്ക്ക്

വിഷാദത്തിലേയ്ക്ക്

നിലവിലെ സ്ഥിതി തുടർന്നാൽ പലരും വിഷാദത്തിലേയ്ക്ക് നീങ്ങും. പണം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഓഹരി വിപണിയിലെ തകർച്ച, ജോലി നഷ്ടപ്പെടൽ, ചെലവ് ചുരുക്കൽ, ബിസിനസ് നഷ്ടം തുടങ്ങിയവയൊക്കെ ആളുകളെ വിഷാദത്തിലേയ്ക്ക് തള്ളിവിടുമെന്ന് ഉമൌർ ഹക്ക് എന്ന നിരീക്ഷകൻ പറയുന്നു. കുറഞ്ഞ വരുമാനമുള്ള സേവന ജോലികൾ മാത്രമാണ് ഇപ്പോൾ അമേരിക്കയിൽ അവശേഷിക്കുന്നത്. അതായത് പലചരക്ക് വിതരണം, കാറുകൾ ഓടിക്കൽ, വളർത്തുമൃഗങ്ങളെ പരിപാലിക്കൽ തുടങ്ങിയവയ.

ദരിദ്ര സമൂഹങ്ങൾക്ക് എന്ത് സംഭവിക്കും?

ദരിദ്ര സമൂഹങ്ങൾക്ക് എന്ത് സംഭവിക്കും?

അതിജീവിക്കാൻ ആവശ്യമായ കാര്യങ്ങൾ താങ്ങാൻ പോലും ദരിദ്ര വിഭാഗക്കാർക്ക് താങ്ങാൻ കഴിയില്ല. സ്വന്തം ആരോഗ്യ സംരക്ഷണം, വിരമിക്കൽ, വിദ്യാഭ്യാസം, ശിശു സംരക്ഷണം തുടങ്ങിയവയ്‌ക്ക് ഇവർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുമെന്നും ഉമൌർ ഹക്ക് പറയുന്നു. 80% അമേരിക്കക്കാരും കൊറോണ വൈറസിന് മുമ്പ് ശമ്പളം വാങ്ങുന്നവരായിരുന്നു. എന്നാൽ ശമ്പളമില്ലാത്ത നിലവിലെ അവസ്ഥയിൽ 5% അല്ലെങ്കിൽ‌ 10% അധിക നികുതി അടയ്‌ക്കാൻ‌ ബുദ്ധിമുട്ടുകയാണ് ഇവർ.

കോവിഡ് പ്രതിസന്ധി യുഎസിൽ തൊഴിലില്ലായ്മ അതിരൂക്ഷം; 2.5 ദശലക്ഷം തൊഴിൽ നഷ്‌ടമുണ്ടാകുമെന്ന് എൻഎബിഇ

ഇടത്തരക്കാർ ഇല്ലാതാകും

ഇടത്തരക്കാർ ഇല്ലാതാകും

അമേരിക്കയിലെ ഇതിനകം തന്നെ വളരെ കുറവായ മധ്യ തൊഴിലാളി വർഗക്കാർ ഏറ്റവും താഴ്ന്ന വിഭാഗത്തിലേയ്ക്ക് മാറും. വലിയ ഒരു മധ്യവിഭാഗക്കാർ സമ്പദ്വ്യവസ്ഥയിൽ വളരെ നിർണായകമാണ്. എന്നാൽ ഇത് അമേരിക്കയ്ക്ക് നഷ്ടമാകും.

യുഎസിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ നഷ്ട്ടപ്പെട്ടത് ഏഴ് ലക്ഷം ജോലികൾ; വരാനിരിക്കുന്നത് ഇതിലും മോശം അവസ്ഥ

മഹാമാന്ദ്യത്തിന് ശേഷം

മഹാമാന്ദ്യത്തിന് ശേഷം

മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ അമേരിക്കയിലെ തൊഴിലില്ലായ്മ എത്തി നിൽക്കുന്നത്.. ഇത്രവേഗം ഇത്ര ഭീമമായി സാമ്പത്തികാവസ്ഥ തകരുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമാണ്. എന്നാൽ തൊഴിലവസരങ്ങൾ പുനഃസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നു. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാൻ കഴിയാതെ പോയതിന് വലിയ വിലയാണ് ഇപ്പോൾ അമേരിക്ക നൽകി കൊണ്ടിരിക്കുന്നത്.

English summary

US unemployment; Over 3.3 million people losts jobs| അമേരിക്ക തകർച്ചയിൽ, തൊഴില്ലായ്മ രൂക്ഷം; ഒന്നര മാസത്തിനുള്ളിൽ ജോലി നഷ്ട്ടപ്പെട്ടത് 3.3 കോടി പേർക്ക്

More than 3.3 billion people lost their jobs in the United States in the past six weeks due to the spread of the coronavirus. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X