അമേരിക്കയില്‍ പത്ത് ലക്ഷത്തിലേക്ക് തൊഴിലില്ലായ്മ, അപേക്ഷിക്കുന്നവരും വര്‍ധിക്കുന്നു!!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലേക്ക്. പത്ത് ലക്ഷത്തിലേക്ക് തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ച് കൊണ്ടിരിക്കുകയാണ്. 9,65000 പേരാണ് ഇത് വരെയുള്ള തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണം. കൊവിഡിന്റെ രണ്ടാം തരംഗം കാരണം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ കുതിപ്പാണ് ഇത്. ഇനിയും ഇത് ഉയരങ്ങളിലേക്ക് എത്തുമെന്നാണ് സൂചന. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ തൊഴിലില്ലായ്മ ഉള്ളത്.

 
അമേരിക്കയില്‍ പത്ത് ലക്ഷത്തിലേക്ക് തൊഴിലില്ലായ്മ,  അപേക്ഷിക്കുന്നവരും വര്‍ധിക്കുന്നു!!

കൊവിഡിന് മുമ്പ് രണ്ടരലക്ഷത്തില്‍ താഴെയായിരുന്നു തൊഴിലില്ലായ്മ ആനുകൂല്യം പറ്റുന്നവരുടെ എണ്ണം. കൊവിഡിന് ശേഷം ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ ഏഴ് മില്യണിലെത്തി. മുമ്പുണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയായിട്ടായിരുന്നു വര്‍ധന. പിന്നീട് സെപ്റ്റംബര്‍ മുതല്‍ ഓരോ ആഴ്ച്ചയും ഇത് വര്‍ധിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച മാത്രം 4300 മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങള്‍ പുറത്തേക്ക് ഇറങ്ങാന്‍ മടിക്കുകയാണ്. ഈ സാഹചര്യത്തില്‍ റെസ്റ്റോറന്റുകളും ബാറുകളും അടച്ച് പൂട്ടിയിരിക്കുകയാണ്.

കാലിഫോര്‍ണിയയും ന്യൂയോര്‍ക്കും അടച്ച് പൂട്ടിയ അവസ്ഥയിലാണ്. ചില സംസ്ഥാനങ്ങളും നഗരങ്ങളും ഭാഗമായി തുറന്നിട്ടുണ്ട്. മിനസോട്ടയില്‍ റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. കന്‍സസ് നഗരത്തില്‍ ബാറുകളും റെസ്‌റ്റോറന്റുകളും അധികം സമയം പ്രവര്‍ത്തിക്കുന്നുണ്ട്. 5.3 മില്യണ്‍ പേരാണ് പുതിയതായി തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. നേരത്തെ ഇത് 5.1 മില്യണായിരുന്നു. രണ്ട് പദ്ധതികള്‍ പ്രകാരമാണ് ഇപ്പോള്‍ ആനുകൂല്യങ്ങള്‍ തൊഴിലില്ലാത്തവര്‍ക്ക് ലഭിക്കുന്നത്. ട്രംപ് പലതും വൈകിപ്പിച്ചു എന്നാണ് പരാതി.

ഡിസംബറിലെ തൊഴില്‍ റിപ്പോര്‍ട്ടില്‍ യുഎസ് വിപണി കടുത്ത ദൗര്‍ബല്യമാണ് നേരിടുന്നതെന്ന് പറയുന്നുണ്ട്. പലരും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. വലിയ തൊഴില്‍ മേഖലയില്‍ തൊഴില്‍ നഷ്ടം കുറവാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപാട് ജോലിക്കാരെ പിരിച്ചുവിടാതിരിക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നിര്‍മാണ മേഖലയിലും എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ച്ചര്‍ മേഖലയിലും അത്രത്തോളം തൊഴില്‍ നഷ്ടമുണ്ടായിട്ടില്ല. ഡിസംബറില്‍ കൂടുതല്‍ പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കുകയും ചെയ്തു. പല കമ്പനികളും പുതിയ ആളുകളെ ജോലിക്കെടുക്കാനും താല്‍പര്യപ്പെടുന്നില്ല.

English summary

US unemployment rising again now racing to 10 lakh

us unemployment rising again now racing to 10 lakh
Story first published: Thursday, January 14, 2021, 22:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X