വന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ജൂൺ 8 മുതൽ യുഎസിലെയും കാനഡയിലെയും വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വദേശത്തേക്ക് പോകുന്നതിനുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. യുഎസ്എയിൽ നിന്നും കാനഡയിൽ നിന്നും വന്ദേ ഭാരത് മിഷന്റെ കീഴിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്താൽ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും ഒസിഐ കാർഡ് ഉടമകൾക്കും എയർ ഇന്ത്യ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ ട്വീറ്റിൽ പറഞ്ഞു.

 

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ലോക്കൽ എംബസി, ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. ന്യൂയോർക്ക്, ടൊറന്റോ, ചിക്കാഗോ, ഫ്രാൻസിസ്കോ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നേരത്തെ, ജൂൺ 5 ന് യുഎസ്എ, കാനഡ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നുള്ള മൂന്നാം ഘട്ട വന്ദേ ഭാരത് മിഷൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു.

വന്ദേ ഭാരത് മിഷൻ: അവസരം മുതലാക്കി എയർ ഇന്ത്യ, ഒരു വിമാനം പറത്തിയാൽ നേട്ടം എത്രയെന്ന് അറിയണ്ടേ?

വന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ യുഎസിലേക്കും കാനഡയിലേക്കും പോകാനും വരാനുമുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ബുക്ക് ചെയ്യാമെന്ന് ഈ ആഴ്ച ആദ്യം വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൂടുതൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാധാരണ നിലയിലുള്ള അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വൈറസിന്റെ സ്വഭാവവും വ്യാപനവും കണക്കിലെടുക്കും. അതുവരെ വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ അന്തർ‌ദ്ദേശീയ സർവ്വീസ് നടത്തുമെന്നും വ്യോമയാന മന്ത്രി പറഞ്ഞു. ഏറ്റവും പുതിയ എം‌എ‌ച്ച്‌എ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച്, അൺ‌ലോക്കിംഗിന്റെ മൂന്നാം ഘട്ടത്തിൽ‌ അന്തർ‌ദ്ദേശീയ ഫ്ലൈറ്റുകൾ‌ പുനരാരംഭിക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്. ഇതിന്‌ താൽ‌ക്കാലിക സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

എയർ ഇന്ത്യ സ്പെഷ്യൽ ആഭ്യന്തര വിമാന സർവീസുകൾ മെയ് 19 മുതൽ ആരംഭിക്കും, ജൂൺ 2 വരെ മാത്രം

English summary

Vande Bharat Mission: Air India ticket booking from US and Canada starts today | വന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

Air India, the national carrier, has started booking flights from various locations in the US and Canada starting June 8. Read in malayalam.
Story first published: Monday, June 8, 2020, 11:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X