വന്ദേ ഭാരത് മിഷൻ: സ്വകാര്യ വിമാനക്കമ്പനികൾക്കും സ‍‍‍ർവ്വീസിന് അനുമതി, 750 വിമാനങ്ങൾ വിദേശത്തേയ്ക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി വന്ദേ ഭാരത് മിഷന്റെ (വിബിഎം) കീഴിൽ 750 വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സർക്കാർ അനുമതി നൽകുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വന്ദേ ഭാരത് മിഷനു കീഴിൽ 750 വിമാനങ്ങളിൽ 40 എണ്ണവും ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ ഗ്രൂപ്പ് വന്ദേ ഭാരത് മിഷനു കീഴിൽ 300 അധിക വിമാനങ്ങൾ സർവീസുകൾ നടത്തും.

 

പുതിയ സ‍ർവ്വീസുകൾ

പുതിയ സ‍ർവ്വീസുകൾ

വന്ദേ ഭാരത് മിഷന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ, ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മാത്രമാണ് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ അനുവദിച്ചിരുന്നത്. വി‌ബി‌എമ്മിന് കീഴിൽ ജൂലൈയിൽ എയർ ഇന്ത്യ ഗ്രൂപ്പ് 650 ഓളം വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ബൻസൽ പറഞ്ഞു.

വന്ദേ ഭാരത് മിഷൻ: യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ ടിക്കറ്റ് ഇന്ന് മുതൽ ബുക്ക് ചെയ്യാം

അന്താരാഷ്ട്ര വിമാന സർവീസ്

അന്താരാഷ്ട്ര വിമാന സർവീസ്

എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും ചേ‍ർന്ന് ജൂൺ 18 വരെ 109,203 യാത്രക്കാരെ വിബിഎമ്മിനു കീഴിൽ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നു. അതേസമയം, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സമയപരിധി വിശദീകരിക്കാതെ കൊവിഡ് കേസുകളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾ തുറക്കുന്നത് സർക്കാർ പരിഗണിക്കുമെന്ന് പുരി പറഞ്ഞു.

എയർ ഇന്ത്യ അന്താരാഷ്ട്ര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു, ഈ സ്ഥലങ്ങളിലേയ്ക്ക് മാത്രം

നിയന്ത്രണം

നിയന്ത്രണം

ആഭ്യന്തര ഗതാഗതം 50% -55% ശേഷിയിലെത്തിക്കഴിഞ്ഞാൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സർക്കാർ പരിഗണിക്കും. നിലവിൽ ആഭ്യന്തര വിമാനക്കമ്പനികൾക്ക് അതിന്റെ ശേഷിയുടെ 33% വരെ പ്രവർത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. കനത്ത ഡിമാൻഡ് ഉള്ള ചില റൂട്ടുകളിൽ എയർലൈൻസ് ആഭ്യന്തര സ‍‍ർവ്വീസ് വർദ്ധിപ്പിക്കും. ആഭ്യന്തര വിമാനങ്ങളിൽ 30,000 യാത്രക്കാരിൽ നിന്ന് 72,000 യാത്രക്കാരായി ഉയർന്നു. എന്നാൽ ആഭ്യന്തര വിമാന സർവീസുകളുടെ നിയന്ത്രണം ഓഗസ്റ്റ് 24 വരെ തുടരുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിംഗ് ഖരോള പറഞ്ഞു.

ടിക്കറ്റ് റീഫണ്ട്

ടിക്കറ്റ് റീഫണ്ട്

വിമാന ടിക്കറ്റുകൾ റീഫണ്ട് ചെയ്യുന്ന വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം ഉടൻ വിമാനക്കമ്പനികളെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഖരോള കൂട്ടിച്ചേർത്തു. കൊവിഡ് -19 മൂലം റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് പൂർണമായും തിരികെ നൽകണമെന്ന് വിമാന കമ്പനികൾക്ക് നി‍‍ർദ്ദേശം നൽകണമെന്ന് സുപ്രീം കോടതി ജൂണിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അന്താരാഷ്ട്ര വിമാന സർവ്വീസ് രാജ്യത്തെ സ്ഥിതി സാധാരണമാകുമ്പോൾ: ഹർദീപ് പുരി

Read more about: flight വിമാനം
English summary

Vande Bharat Mission: Govt approves 750 repatriation private carriers | വന്ദേ ഭാരത് മിഷൻ: സ്വകാര്യ വിമാനക്കമ്പനികൾക്കും സ‍‍‍ർവ്വീസിന് അനുമതി, 750 വിമാനങ്ങൾ വിദേശത്തേയ്ക്ക്

Civil Aviation Minister Hardeep Singh Puri has said that the government has granted permission for 750 more aircraft to be operated under the Vande Bharat Mission (VBM) to repatriate Indian nationals stranded overseas. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X