പൊതുമേഖല എണ്ണകമ്പനിയായ ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ ഒരുങ്ങി വേദാന്ത. ബിപിസിഎല്ലിലെ 52.98 ശതമാനം ഓഹരിയാണ് സർക്കാർ വിൽക്കുന്നത്. നവംബർ 16 ആയിരുന്നു താത്പര്യ പത്രം നൽകുന്നതിനുള്ള അവസാന തീയതി.അതേസമയം വേദാന്തയിൽ നിന്ന് മാത്രമല്ല താത്പര്യ പത്രം ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന റീട്ടെയിലർ ബിപിസിഎൽ. പൊതുമേഖല എണ്ണക്കമ്പനിയിലെ സർക്കാരിന്റെ 52.98 ശതമാനം ഓഹരിയും വിറ്റഴിക്കാനാണ് തീരുമാനം....
പല വമ്പൻ കമ്പനികളും ഓഹരികൾ വാങ്ങിയേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അംബാനിയിടെ റിലയൻസ് ഇൻഡസ്ട്രീസ്. സൗദി അരാംകോ. ബിപി, ടോട്ടൽ എന്നീ കമ്പനികളുടെ പേരായിരുന്നു ഉയർന്ന് കേട്ടത്. എന്നാൽ ഇവർ ആരും താത്പര്യ പത്രം നൽകയിട്ടില്ല.
മൂന്ന് നാല് കമ്പനികൾ താത്പര്യ പത്രം നൽകിയിട്ടുണ്ടെങ്കിലും ഏതാണ് ഈ കമ്പനികൾ എന്നോ ബിഡിന്റെ ഉള്ളടക്കം എന്താണെന്നോ വ്യക്തമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതേസമയം താത്പര്യ പത്രങ്ങൾ ലഭിച്ചതോടെ രണ്ടാം ഘട്ട നടപടികളിലേക്ക് കടന്നതായി ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇപ്പോഴത്തെ ഓഹരിമൂല്യമനുസരിച്ച്, സർക്കാരിന്റെ മൊത്തം ഓഹരികൾക്ക് 47430 കോടി രൂപ മൂല്യമുണ്ട്.
ടെൻഡറിൽ വിജയിക്കുന്ന കമ്പനി പൊതുജനങ്ങളുടെ പക്കലുള്ള 26% ഓഹരി കൂടി വാങ്ങണം.രാജ്യത്തെ എണ്ണശുദ്ധീകരണ ബിസിനസിന്റെ 15.33 ശതമാനവും എണ്ണവിപണനത്തിന്റെ 22 ശതമാനവും കയ്യാളുന്നത് ഭാരത് പെട്രോളിയമാണ്.
ലക്ഷ്മി വിലാസ് ബാങ്ക് ഏറ്റെടുക്കുന്നു; ഇന്ത്യയിലെ ബിസിനസ് കൂട്ടാന് ഡിബിഎസ്
ഫുഡ് ഡെലിവറിക്കുള്ള ചാർജ് ഒഴിവാക്കി സൊമാറ്റോ: പരിഷ്കാരം നവംബർ 18 മുതൽ, നീക്കം ആവശ്യക്കാർ വർധിച്ചതോടെ
ആമസോണുമായി നേരിട്ട് മുട്ടാൻ ടാറ്റ,1 ബില്യൺ ഡോളറിന് ബിഗ് ബാസ്ക്കറ്റിന്റെ ഓഹരികൾ വാങ്ങിയേക്കും
കേരള ബ്ലാസ്റ്റേഴ്സുമായി സഹകരിക്കാൻ 'എക്സ്ട്രാവല്മണി ഡോട്ട് കോം'