ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രീമിയം കൺടന്റ് ലഭ്യമാക്കാന്‍ വി-വൂട്ട് സെലക്ട് പങ്കാളിത്തം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് മികച്ച വിനോദ കൺടന്റുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍), വിയാകോം18ന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് സ്ട്രീമിങ് സേവനമായ വൂട്ട് സെലക്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. വിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ വി മൂവീസ്, ടിവി ആപ്പ് എന്നിവയില്‍ പ്രീമിയം കൺടന്റുകൾ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്.

 

വി മൂവീസ്, ടിവി ആപ്ലിക്കേഷന്‍ എന്നീ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിലവിലുള്ള കൺടന്റ് ശക്തിപ്പെടുത്തുന്നതിന് വൂട്ട് സെലക്ടില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് കൺടന്റ് ഈ പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ദി ഗോണ്‍ ഗെയിം, ക്രാക്ക്ഡൗണ്‍ എന്നീ ഒറിജിനല്‍ മിനി സീരീസിന് പുറമെ നിരൂപക പ്രശംസ നേടിയ സീരീസുകളായ അസുര്‍, ഇല്ലീഗല്‍, ദ റൈക്കര്‍ കേസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ബിഗ് ബോസ് സീസണ്‍ 14, റോഡീസ് സീസണ്‍ 18, സ്പ്ലിറ്റ്‌സ്‌വില്ല, ഖത്രോണ്‍ കെ ഖിലാഡി തുടങ്ങി കളേഴ്‌സിലെയും എംടിവിയിലെയും പ്രീമിയ ഹിന്ദി ഷോകള്‍ പൂര്‍ണമായും കാണാനും വി ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ഉപഭോക്താക്കള്‍ക്ക് എക്‌സ്‌ക്ലൂസീവ് പ്രീമിയം കൺടന്റ് ലഭ്യമാക്കാന്‍ വി-വൂട്ട് സെലക്ട് പങ്കാളിത്തം

ഷാര്‍ക്ക് ടാങ്ക്, ടോപ്പ് ഗിയര്‍, ദി ഓഫീസ്, ടിന്‍ സ്റ്റാര്‍, നാന്‍സി ഡ്ര്യൂ, പിങ്ക് കോളര്‍ ക്രൈംസ് എന്നിങ്ങനെയുള്ള നിരവധി അന്താരാഷ്ട്ര ഷോകളും വി ഉപയോക്താക്കള്‍ക്ക് കാണാം. ആവേശകരമായ ഉള്ളടക്കങ്ങളുടെ ശേഖരം ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും ആസ്വദിക്കാനാവും. വൈവിധ്യമാര്‍ന്ന ഉള്ളടക്ക അനുഭവങ്ങള്‍ തേടുന്ന ഇന്ത്യ യുവത്വത്തിന്, എല്ലാ വിഭാഗങ്ങളിലെയും ആഴത്തിലുള്ള ഉള്ളടക്കങ്ങളിലൂടെ മികച്ച മൂല്യമാണ് വൂട്ട് സെലക്ട് വാഗ്ദാനം ചെയ്യുന്നത്.

നാഗിന്‍ 5, നമക് ഇസ്‌ക് കാ, മൊല്‍ക്കി, ശക്തി, ബാരിസ്റ്റര്‍ ബാബു, രാജാ റാണി ചി ഗാ ജോഡി, ചോട്ടി സര്‍ദാര്‍ണി, ജീവ് സാല യേടാപിസ, കന്നടതി തുടങ്ങിയ സീരിയലുകളും ഉപഭോക്താക്കള്‍ക്ക് കാണാം.

വൂട്ട് സെലക്ടുമായി പങ്കാളിയാവുന്നതിലും ഉപയോക്താക്കള്‍ക്ക് അതുല്യമായ കൺടന്റ് നല്‍കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു. ഉപയോക്താക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് നീങ്ങുകയും പ്രത്യേകിച്ച് വിനോദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തേടുകയും ചെയ്തതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിജിറ്റല്‍ ഉള്ളടക്ക ഉപഭോഗം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. മാറുന്ന കാലത്ത്, ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ബ്രാന്‍ഡാണ് വി. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചതും ഏറ്റവും പുതിയതും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വൂട്ട് സെലക്ടുമായുള്ള ഈ സഹകരണം. വൂട്ട് സെലക്ട് ശേഖരം നിലവില്‍ വിയില്‍ മാത്രമായി ലഭ്യമാണ്. ഈ വിശാലമായ ഉള്ളടക്കം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്, അവ്‌നീഷ് ഖോസ്‌ല കൂട്ടിച്ചേര്‍ത്തു.

 

വൂട്ട് സെലക്ട് വളരെ വേഗത്തില്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം വീഡിയോ സ്ട്രീമിങ് സര്‍വീസായി മാറിയെന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച വൂട്ട് സെലക്ട്, വിയാകോം 18, യൂത്ത്, മ്യൂസിക്, ഇംഗ്ലീഷ് എന്റര്‍ടൈന്‍മെന്റ് ഹെഡ് ഫെര്‍സാദ് പാലിയ പറഞ്ഞു. ഈ രംഗത്ത് ലഭ്യമായ ഏറ്റവും വൈവിധ്യപൂര്‍ണവുമായ ഉള്ളടക്കങ്ങളുമായി, വി വരിക്കാര്‍ക്കായി, വി മൂവീസ്, ടിവി പ്ലാറ്റ്‌ഫോം എന്നിവയിലൂടെ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. തങ്ങളുടെ മെയ്ഡ് ഫോര്‍ സ്‌റ്റോറീസ് വാഗ്ദാനം രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ട്, ഫെര്‍സാദ്പാലിയ കൂട്ടിച്ചേര്‍ത്തു.

Read more about: vi
English summary

Vi inks a strategic partnership with Voot Select to bring exclusive premium content to its customers

Vi inks a strategic partnership with Voot Select to bring exclusive premium content to its customers. Read in Malayalam.
Story first published: Wednesday, January 27, 2021, 18:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X