ഉപയോക്താക്കള്‍ക്ക് വെര്‍ട്ടിക്കല്‍ വീഡിയോ സ്റ്റോറീസ് ലഭ്യമാക്കാനായി വി-ഫയര്‍വര്‍ക്ക് സഹകരണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവം ലഭ്യമാക്കാനായി ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപറേറ്ററായ വി, സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചുള്ള ലോകത്തെ ഏറ്റവും വലിയ സ്റ്റോറീ പ്രസിദ്ധീകരണ പ്ലാറ്റ്‌ഫോമായ ഫയര്‍വര്‍ക്കുമായി സഹകരിക്കുന്നു.

 

ആദ്യമായാണ് ഒരു ഇന്ത്യന്‍ ടെലികോം ഓപറേറ്റര്‍ കഥകള്‍ വീഡിയോ പതിപ്പില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍, മിക്കവാറും എല്ലാ പ്ലാറ്റ്‌ഫോമുകളും പ്രേക്ഷകര്‍രുമായി ഉയര്‍ന്ന ഇടപഴകല്‍ നടത്തുന്നതിനായി സ്റ്റോറീസ് ഫോര്‍മാറ്റ് ഉപയോഗിക്കുന്നു. ആഗോള ഉള്ളടക്ക സ്റ്റുഡിയോകളില്‍ നിന്ന് ഫയര്‍വര്‍ക്കിന്റെ വമ്പിച്ച ഉള്ളടക്ക ശേഖരം പ്രയോജനപ്പെടുത്തുന്നതിനും വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ വിദഗ്ദ്ധരായ കഥാകൃത്തുക്കളുടെ തൊഴില്‍പരമായി സൃഷ്ടിച്ച നൂതന ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനും ഈ പങ്കാളിത്തം വഴി സാധിക്കും.

ഉപയോക്താക്കള്‍ക്ക് വെര്‍ട്ടിക്കല്‍ വീഡിയോ സ്റ്റോറീസ് ലഭ്യമാക്കാനായി വി-ഫയര്‍വര്‍ക്ക് സഹകരണം

വി മൂവീസിലെയും ടിവി ആപ്പിലെയും ബഹുമുഖ ഭാഷകളിലുള്ള ലൈവ് ടിവി, സിനിമകള്‍, വെബ് പരമ്പരകള്‍ തുടങ്ങി വിവിധ തരത്തിലുള്ള ഒടിടി കമ്പനികളില്‍ നിന്നുള്ള ഉള്ളടക്കങ്ങളാണ് തങ്ങള്‍ നൽകുന്നത്. ഫയര്‍വര്‍ക്കുമായി സഹകരിക്കുന്ന ആദ്യ ടെലികോം പാര്‍ട്ടനറാണ് വി എന്നതില്‍ സന്തോഷമുണ്ട്. 30 സെക്കന്‍ഡില്‍ വിനോദം എത്തിക്കുന്ന തരത്തിലാണ് സ്റ്റോറികൾ ഫോര്‍മാറ്റ് ചെയ്തിരിക്കുന്നത്. വിനോദത്തിന് ഏറ്റവും പ്രിയപ്പെട്ട സ്‌ക്രീന്‍ ഇപ്പോള്‍ മൊബൈലാണെന്നും ഹ്രസ്വ വീഡിയോകള്‍ കാണുന്ന സമയം ഏറിയിട്ടുണ്ടെന്നും ഫയര്‍വര്‍ക്കുമായുള്ള ഈ സഹകരണത്തിലൂടെ വി വരിക്കാര്‍ക്ക് വിവിധ ഭാഷകളിലും വിവിധ തരത്തിലുമുള്ള വിപുലമായ വീഡിയോ കഥകള്‍ ലഭ്യമാകുമെന്നും വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

ടെലികോം ഒടിടിയില്‍ ആദ്യമായി ആഗോള തലത്തില്‍ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച ഫയര്‍വര്‍ക്ക് ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കുന്നതിനായി നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന വിയുമായി സഹകരിക്കുന്നതിന്റെ ആവേശത്തിലാണ്. മറ്റ് ആപ്പുകളൊന്നും ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ വി വരിക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട ഉള്ളടക്കങ്ങള്‍ ആസ്വദിക്കാം. മൊബൈലില്‍ കഥ പറയുന്നതില്‍ ഏറ്റവും ഫലപ്രദമാണ് വെര്‍ട്ടിക്കല്‍ ഷോര്‍ട്ട് വീഡിയോ. ഈ സഹകരണത്തിലൂടെ ടെലികോം ഓപറേറ്റര്‍മാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും ഏറ്റവും മികച്ച ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങള്‍ ഉപഭോക്താക്കള്‍ക്ക് 40 വിഭാഗങ്ങളിലായി വിവിധ ഭാഷകളില്‍ എത്തിക്കുമെന്നും ഫയര്‍വര്‍ക്ക് മൊബൈല്‍ പ്രസിഡന്റ് ആനന്ദ് വിദ്യാനന്ദ് പറഞ്ഞു.

 

സഹകരണം വിയുടെ ഉപഭോക്തൃ അനുഭവവും ഫയര്‍വര്‍ക്കിന്റെ ലഭ്യതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെങ്കിലും ചിതറികിടക്കുന്ന ഉള്ളടക്ക മേഖലയില്‍ അസാധാരണമായ കണ്ടെത്തലുമായുളള ക്രിയേറ്റര്‍ കമ്മ്യൂണിറ്റിയുടെ ആവശ്യകതയിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. ആഗോളതലത്തില്‍ ഫയര്‍വര്‍ക്കിന്റെ വലിയ സ്റ്റോറി ഇക്കോസിസ്റ്റത്തില്‍ പ്രധാനമാണ് മികച്ച തലത്തിലുള്ള പരമ്പരാഗത പ്രസാധകര്‍, ഒഇഎം, നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍, ബ്ലോഗുകള്‍.

Read more about: telecom
English summary

Vi inks strategic partnership with Firework to offer vertical video stories to its users

Vi inks strategic partnership with Firework to offer vertical video stories to its users. Read in Malayalam.
Story first published: Wednesday, December 23, 2020, 20:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X