പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: അധിക ചെലവില്ലാതെ നിയന്ത്രണങ്ങളില്ലാത്ത പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ വി അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈ ആനുകൂല്യം ലഭ്യമാകുന്നത്.

 

മഹാമാരി മൂലം സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് അധിക ആനുകൂല്യമായി പരിധിയില്ലാതെ അതിവേഗ നൈറ്റ് ടൈം ഡാറ്റ ലഭിക്കുന്നത് വി ഉപഭോക്താക്കള്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കും. വി ഉപഭോക്താക്കള്‍ക്ക് നീണ്ട ഒരു പകലിനു ശേഷം പരിധിയില്ലാത്ത ഇന്‍ഫോടെയ്ന്‍മെന്റ്, പ്രിയപ്പെട്ടവരുമായുള്ള ദീര്‍ഘമായ വീഡിയോ കോളുകള്‍, ഡൗണ്‍ലോഡുകള്‍ തുടങ്ങിയവയെല്ലാം സാധ്യമാക്കാം.

പരിധിയില്ലാത്ത അതിവേഗ നൈറ്റ് ടൈം ഡാറ്റ അവതരിപ്പിച്ച് വി

249 രൂപ മുതലുള്ള അണ്‍ ലിമിറ്റഡ് പ്രതിദിന ഡാറ്റാ പാക്കുകളില്‍ വി ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി ലഭിക്കുന്നത് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗത്തിനോടൊപ്പം ഓരോ ദിവസവും തങ്ങളുടെ പരിധിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ വാരാന്ത്യത്തില്‍ ഉപയോഗിക്കുവാനും അവസരം നല്‍കും.

യുവാക്കളെ പോലുള്ള ഉപഭോക്താക്കളുടെ വിഭാഗത്തില്‍ രാത്രി കാലങ്ങളില്‍ ഉയര്‍ന്ന ഉപയോഗമാണുള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇത്തരത്തിലെ ഇരട്ട ആനുകൂല്യം ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഉപഭോക്താക്കള്‍ക്ക് അധിക മൂല്യം നല്‍കുകയാണ്. വി നെറ്റ്‌വര്‍ക്കില്‍ ഉപഭോക്താക്കള്‍ ഉറച്ചു നില്‍ക്കുന്നത് ഉറപ്പാക്കാനും പുതിയ ഉപഭോക്താക്കളെ എത്തിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ വി ഉപഭോക്താക്കളെ സഹായിക്കും. 10 ദശലക്ഷത്തിലധികം വി ഉപഭോക്താക്കള്‍ ഡൗണ്‍ലോഡുചെയ്ത ടിവി ആപ്പ് 13 വ്യത്യസ്ത ഭാഷകളിലായി 9500ലധികം മൂവികളും, 400ലധികം തത്സമയ ടിവി ചാനലുകളും, ഒറിജിനല്‍ വെബ് സീരീസുകളും എല്ലാ തരത്തിലുമുള്ള ഇന്റര്‍നാഷണല്‍ ടിവി ഷോകളും ലഭ്യമാണ്. ഊകലയുടെ അടുത്തിടെയുള്ള റിപോര്‍ട്ട് പ്രകാരം 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് ഇന്ത്യ മുഴുവനായി ഏറ്റവും വേഗത്തില്‍ 4ജി നെറ്റ് വര്‍ക്ക് നല്‍കിയത് വി ഗിഗാനെറ്റാണ്.

Read more about: vi
English summary

Vi Introduces Unlimited Internet Pack

Vi Introduces Unlimited Internet Pack. Read in Malayalam.
Story first published: Tuesday, February 16, 2021, 21:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X