ഉപഭോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിത മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ വി-എംഫൈന്‍ സഹകരണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാവായ വി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹെല്‍ത്ത്‌കെയര്‍ പ്ലാറ്റ്‌ഫോമായ എംഫൈനുമായി സഹകരിച്ച് പ്രമുഖ ആശുപത്രി ശൃംഖലകളിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ രോഗികള്‍ക്ക് അവസരമൊരുക്കുന്നു. സാമൂഹ്യ അകലത്തിന്റെ ഈ കാലത്ത് രോഗികള്‍ക്ക് ആശുപത്രികള്‍ സന്ദശിക്കുന്നത് ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടര്‍മാരുമായി തല്‍സമയ ചാറ്റിങിനും വീഡിയോ കണ്‍സള്‍ട്ടേഷനും സൗകര്യമൊരുക്കുന്നു.

 

ഉപഭോക്താക്കള്‍ക്ക് ആപ്പ് അധിഷ്ഠിത മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കാന്‍ വി-എംഫൈന്‍ സഹകരണം

എംഫൈന്‍ ആപ്പിലൂടെ വി വരിക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഡോക്ടര്‍മാരെ കണ്‍സള്‍ട്ടേഷന് തെരഞ്ഞെടുക്കാം. രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി നേരിട്ട് ചാറ്റ് ചെയ്യുകയോ വീഡിയോയിലൂടെ കണ്‍സള്‍ട്ടേഷന്‍ നടത്തുകയോ ചെയ്യാം. പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കാനും സ്ഥിരം ചെക്കപ്പിനും സൗകര്യമുണ്ടായിരിക്കും. എംഫൈന്‍ ആപ്പ് വഴി രോഗികള്‍ക്ക് ചിത്രങ്ങള്‍, മുന്‍കാല മെഡിക്കല്‍ റെക്കോഡുകള്‍, പ്രിസ്‌ക്രിപ്ഷനുകള്‍ തുടങ്ങിയവ അയക്കാനും. ഇന്ത്യയിലെ 600ലധികം വരുന്ന ആശുപത്രികളിലെ 35 സ്‌പെഷ്യാലിറ്റികളിലേതുള്‍പ്പടെയുള്ള 4000ത്തിലധികം ടോപ്പ് ഡോക്ടര്‍മാര്‍ എംഫൈനില്‍ ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തവും സമഗ്രമായ ഡിജിറ്റല്‍ പരിഹാരങ്ങള്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് എംഫൈനുമായിട്ടുള്ള സഹകരണമെന്നും നൂതനമായ മാര്‍ഗങ്ങളിലൂടെ അവരുടെ ആരോഗ്യത്തിനും നന്മയ്ക്കും വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഈ പങ്കാളിത്തം ഇന്നത്തെ ഡിജിറ്റല്‍ സൊസൈറ്റിയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകളെ നിറവേറ്റുകയും ചെയ്യുന്നു, ഇത് വ്യക്തികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും മൂല്യവര്‍ദ്ധനകളും നേടാന്‍ പ്രാപ്തമാക്കുന്നുവെന്നും 600 ആശുപത്രികളിലെ 35 സ്‌പെഷ്യാലിറ്റികളിലെ 4000ത്തോളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച സേവനങ്ങളാണ് വരിക്കാര്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍ ലഭ്യമാക്കുന്നതെന്നും, സഹകാരികളെയും വരുമാനവും വര്‍ധിപ്പിക്കുകയാണ് വിഐഎല്‍ ബിസിനസ് തന്ത്രത്തിന്റെ നിര്‍ണായക ഘടകമെന്നും ഇതുപോലുള്ള സഹകരണം വരിക്കാര്‍ക്ക് കൂടുതല്‍ മുല്യം നല്‍കുകയും വളരാനുള്ള അവസരം ഒരുക്കുമെന്നും വിശ്വസിക്കുന്നതായി വി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.

കോവിഡ്-19നെ തുടര്‍ന്നുളള ലോകത്ത് ആരോഗ്യ സംരക്ഷണ സേവനങ്ങള്‍, സാമൂഹ്യ അകലം പാലിക്കുന്നതിനും ആരോഗ്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്ന ടെലിമെഡിസിന്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലെത്തിയെന്നും നിലവാരമുള്ള ആരോഗ്യ സംരക്ഷണം എല്ലാവര്‍ക്കും എത്തിക്കുന്നതിനായി വിയുമായി സഹകരിക്കുന്നതില്‍ ആഹ്‌ളാദമുണ്ട്. മൊബൈല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ദൂരത്തിന്റെയും സമയത്തിന്റെയും പരിമിതികള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ എംഫൈന്‍ ഉപയോക്താക്കള്‍ക്ക് രാജ്യത്തെവിടെ നിന്നും ഡോക്ടര്‍മാരുമായി ബന്ധപ്പെടാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ ഇതുവരെ ടെലിമെഡിസിന്‍ ഉപയോഗിക്കാതിരുന്ന രോഗികള്‍ ഇപ്പോള്‍ ഇന്ത്യയിലെവിടെ നിന്നും സ്‌പെഷ്യലിസ്റ്റുകളുമായി കണ്‍സള്‍ട്ട് ചെയ്യുന്നു. മൊബൈലന്റെ ശക്തി രാജ്യത്തെ 1000ത്തിലധികം പട്ടണങ്ങളിലുള്ള ജനങ്ങള്‍ക്കുപോലും ഉപകാരപ്പെടുന്നുവെന്നും എംഫൈന്‍ സ്ഥാപക അംഗവും ചീഫ് ബിസിനസ് ഓഫീസറുമായ അര്‍ജുന്‍ ചൗധരി പറഞ്ഞു.

Read more about: vi
English summary

Vi partners with MFine to facilitate easy, app based medical consultation for its users

Vi partners with MFine to facilitate easy, app-based medical consultation for its users. Read in Malayalam.
Story first published: Saturday, January 23, 2021, 8:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X