വി വരിക്കാർക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നായ വി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി സഹകരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുള്ള വിനോദ പരിപാടികളും തത്സമയ ക്രിക്കറ്റും ഒരു വര്‍ഷത്തേക്ക് വി വരിക്കാർക്ക് സൌജന്യമായി ലഭിക്കും.

 

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ബസ്ക്രിപ്ഷന് വേണ്ടി വി മൂന്നു പുതിയ അണ്‍ലിമിറ്റഡ് റീചാര്‍ജ് പ്ലനുകളും ഒരു ഡാറ്റ ഒണ്‍ലി പ്ലാനും മാര്‍ച്ച് മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് 12 മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താം. 401 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകളും 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളുമാണ് വി ലഭ്യമാക്കിയിട്ടുള്ളത്.

വി വരിക്കാർക്ക് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യം; അറിയേണ്ടതെല്ലാം

28 ദിവസത്തെ വാലിഡിറ്റിയുളള 401 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 100ജിബി 4ജി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസം വാലിഡിറ്റിയുള്ള 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 200 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള 801 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 300 ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുളള 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 75ജിബി 4ജി ഡാറ്റയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാനുകളിലെല്ലാം 12 മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷൻ സൌജന്യമായുണ്ട്.

പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ 499 രൂപ, 699 രൂപ, റെഡെക്‌സ് എന്നീ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്. ഇവയോടൊപ്പം 12 മാസത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

വോഡഫോണ്‍ ഐഡിയയുടെ പുതിയ പ്ലാനുകളിൽ അടുത്ത 12 മാസം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം വരിക്കാര്‍ക്കു ലഭിക്കും. ഇതില്‍ ക്രിക്കറ്റ് മുതല്‍ ഹിന്ദി, തമിഴ് ഭാഷകളിലെ പുതിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, മികച്ച ആഗോള സിനിമകള്‍, ഡബ്ബ് ചെയ്ത ഷോകള്‍ വരെ ലഭ്യമാകും. ഒരു മതമായി ഇന്ത്യക്കാര്‍ കാണുന്ന ക്രിക്കറ്റ്, വിനോദം എന്നിവയില്‍ ഇന്ത്യയൊട്ടാകെ ഏറ്റവും മികച്ച വീഡിയോ ഉള്ളടക്കം ലഭ്യമാക്കുകയെന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് വി സിഎംഒ അവനീഷ് ഖോസ്‌ല പറഞ്ഞു.

Read more about: vi
English summary

Vi teams up with Disney+ Hotstar to offer its customers 1-year of LIVE sports & entertainment

Vi teams up with Disney+ Hotstar to offer its customers 1-year of LIVE sports & entertainment. Read in Malayalam.
Story first published: Thursday, March 11, 2021, 12:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X