വായ്പ മുഴുവനായും തിരിച്ചടയ്ക്കാം എന്നെ കുറ്റവിമുക്തനാക്കൂ, വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ മദ്യ വ്യവസായി വിജയ് മല്യ കടബാധ്യത മുഴുവനായും തിരിച്ചടയ്ക്കാൻ തയ്യാറാണെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യവുമായി വീണ്ടും രംഗത്ത്. രാജ്യത്ത് ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച ശേഷമാണ് തന്റെ ആവശ്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പും പല തവണ മല്യ ഇതേ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ തന്റെ ആവശ്യം സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ വിജയ് മല്യ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

 

ട്വിറ്ററിലൂടെയാണ് വിജയ് മല്യ സർക്കാരിന് അഭിനന്ദനവും ഒപ്പം തന്റെ ആവശ്യവും അറിയിച്ചിരിക്കുന്നത്. 9,000 കോടി രൂപയുടെ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇന്ത്യയിൽ വിജയ് മല്യയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്. പ്രവർത്തനം നിർത്തി വച്ച കിംഗ്ഫിഷർ എയർലൈൻസിന്റെ ഉടമയായിരുന്നു വിജയ് മല്യ. ദയവായി വായ്പ തുക മുഴുവനായും സ്വീകരിച്ച് തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് മല്യയുടെ ആവശ്യം.

കോടികൾ തട്ടിച്ച് നാടുവിട്ട വിജയ് മല്യ ഇന്ത്യയുടെ കളി കാണാൻ സ്റ്റേഡിയത്തിൽ; കൂക്കി വിളിച്ച് കാണികൾ

വായ്പ മുഴുവനായും തിരിച്ചടയ്ക്കാം എന്നെ കുറ്റവിമുക്തനാക്കൂ, വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ

കിംഗ്ഫിഷർ എയർലൈൻസിന് വേണ്ട് വായ്പയെടുക്കാത്തതുമായി ബന്ധപ്പെട്ട തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ ലണ്ടൻ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതിനെ തുടർന്ന് ഈ മാസം ആദ്യം യുകെ സുപ്രീം കോടതിയിൽ മല്യ അപ്പീൽ നൽകിയിരുന്നു.

കിംഗ്ഫിഷർ എയർലൈൻസിന് വേണ്ടി കടം വാങ്ങിയ തുകയുടെ 100 ശതമാനം ബാങ്കുകൾക്ക് നൽകാമെന്ന് മല്യ മുമ്പും ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ബാങ്കുകളൊന്നും പണം ഏറ്റെടുക്കാൻ തയ്യാറായില്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കാനും തയ്യാറായിട്ടില്ല.

കടം മുഴുവന്‍ തിരിച്ചുനല്‍കാമെന്ന് പറഞ്ഞിട്ടും ബാങ്കുകള്‍ സമ്മതിക്കുന്നില്ലെന്ന് വിജയ് മല്യ

English summary

Vijay Mallya again repeats offer to repay loan | വായ്പ മുഴുവനായും തിരിച്ചടയ്ക്കാം തന്നെ കുറ്റവിമുക്തനാക്കൂ, വീണ്ടും വാഗ്ദാനവുമായി വിജയ് മല്യ

Vijay Mallya, who is fighting against his extradition to India, on Thursday asked the government to accept his offer to repay 100 per cent of his loan dues. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X