വിരാട് കോലി ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരം, അക്ഷയ് കുമാറും രൺ‌വീർ സിംഗും തൊട്ടുപിന്നിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി തുടർച്ചയായ നാലാം വർഷവും ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. കൊവിഡ്-19 മഹാമാരിയ്ക്കിടയിലും 2020 ൽ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം 237.7 മില്യൺ ഡോളറായി ഉയ‍ർന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മൂല്യം 118.9 മില്യൺ ഡോളറാണ്, 13.8 ശതമാനം ഉയർച്ചയോടെയാണ് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയത്.

 

രൺവീർ സിങ്ങിന്റെ ബ്രാൻഡ് മൂല്യം 102.9 മില്യൺ ഡോളറാണ്. 2020 ലെ മികച്ച 20 സെലിബ്രിറ്റികളുടെ മൊത്തത്തിലുള്ള ബ്രാൻഡ് മൂല്യം ഒരു ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. കഴിഞ്ഞ വ‍ർഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറവാണിത്. ഡഫ് & ഫെൽ‌പ്സ് അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച് സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിർണ്ണയ പഠന റിപ്പോ‍ർട്ടിന്റെ ആറാം പതിപ്പിൽ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ താഴെ കൊടുക്കുന്നു:

വിരാട് കോലി ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരം, അക്ഷയ് കുമാറും രൺ‌വീർ സിംഗും തൊട്ടുപിന്നിൽ

സ്ഥിരം സെലിബ്രിറ്റികൾ തങ്ങളുടെ റാങ്കിംഗിൽ ആധിപത്യം തുടരുമ്പോൾ, ആയുഷ്മാൻ ഖുറാന, ടൈഗർ ഷ്രോഫ്, രോഹിത് ശർമ എന്നിവർ യഥാക്രമം 6, 15, 17 സ്ഥാനങ്ങൾ കരസ്ഥമാക്കി. കാർത്തിക് ആര്യൻ പട്ടികയിൽ 20-ാം സ്ഥാനത്താണ്.

ശക്തമായ ‌സോഷ്യൽ മീഡിയ സാന്നിധ്യം സെലിബ്രിറ്റികൾക്ക് ​ഗുണം ചെയ്യുന്നുണ്ടെന്ന് സ‍ർവ്വേ വ്യക്തമാക്കുന്നു. സെലിബ്രിറ്റി-ബ്രാൻഡ് ഇടപഴകലുകൾ കൂടുതൽ ഡിജിറ്റലായി മാറുന്നതോടെ, ബ്രാൻഡുകളും സെലിബ്രിറ്റി അംഗങ്ങളും സഹകരണത്തിന്റെ നൂതന മാർഗങ്ങൾ ചർച്ച ചെയ്ത് വരികയാണ്.

English summary

Virat Kohli is India's most valuable celebrity, followed by Akshay Kumar and Ranveer Singh | വിരാട് കോലി ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരം, അക്ഷയ് കുമാറും രൺ‌വീർ സിംഗും തൊട്ടുപിന്നിൽ

Indian cricket team captain Virat Kohli has topped the list of India's most valuable celebrities for the fourth year in a row. Read in malayalam.
Story first published: Thursday, February 4, 2021, 14:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X