ജിയോയുടെ ആരോപണങ്ങൾ തള്ളി എയ‍ർടെല്ലിന് പിന്നാലെ വൊഡാഫോണും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ഷക പ്രതിഷേധത്തിനിടെ പഞ്ചാബിലും ഹരിയാനയിലുമായി 1500 മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം റിലയന്‍സ് ജിയോ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ജിയോ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിക്കുയും ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പഞ്ചാബില്‍ മാത്രം റിലയന്‍സ് ജിയോയുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള 1500 ടവറുകള്‍ കര്‍ഷകര്‍ തകര്‍ത്തുവെന്നാണ് റിലയന്‍സ് ജിയോയുടെ ആരോപണം.

 

തുടർച്ചയായ മൂന്നാം മാസവും എയർടെല്ലിൽ വരിക്കാർ കൂടി, ജിയോയെ മറികടന്നു

കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോയുടെ ആരോപണം എയര്‍ടെല്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെ വൊഡാഫോണും ജിയോയുടെ ആരോപണം തള്ളി രംഗത്തെത്തി.

ജിയോയുടെ ആരോപണങ്ങൾ തള്ളി എയ‍ർടെല്ലിന് പിന്നാലെ വൊഡാഫോണും

രാജ്യത്തെ ഏതെങ്കിലും ടെലികോം ഓപ്പറേറ്ററുടെ നെറ്റ്‌വർക്ക് ഇൻസ്റ്റാളേഷനുകളിൽ സ്വാധീനം ചെലുത്തുന്ന പ്രവർത്തനങ്ങളിൽ വൊഡാഫോൺ ഭാഗമാകില്ലെന്ന് വൊഡാഫോൺ ഐഡിയ വ്യക്തമാക്കി. അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ടെലികോം നാശനഷ്ടങ്ങൾക്കെതിരെ ശക്തമായി അപലപിക്കുന്നതായും വോഡഫോൺ ഐഡിയ പറഞ്ഞു.

എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെ പരാതിയുമായി ജിയോ, 'വ്യാജ പ്രചാരണം നടത്തുന്നു'

ജിയോ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണം പ്രകോപനപരമാണെന്ന് എയർടെല്ലിന്റെ ചീഫ് റെഗുലേറ്ററി ഓഫീസർ രാഹുൽ വാട്ട്സ് കഴിഞ്ഞ ദിവസം ഒരു കത്തിൽ വ്യക്തമാക്കിയിരുന്നു. ജിയോ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഭാരതി എയര്‍ടെല്ലിന്റെ ഇടപെടലിനുള്ള തെളിവുകള്‍ പുറത്തു വിടണമെന്നും അല്ലാത്തപക്ഷം അവരുടെ ആരോപണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നുമാണ് എയര്‍ടെൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ അപലപിച്ച് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.

Read more about: vi jio വീ ജിയോ
English summary

Vodafone denies Jio's allegations, followed by Airtel | ജിയോയുടെ ആരോപണങ്ങൾ തള്ളി എയ‍ർടെല്ലിന് പിന്നാലെ വൊഡാഫോണും

Vodafone Idea also strongly condemns telecom damage that disrupts essential services. Read in malayalam.
Story first published: Monday, January 4, 2021, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X