റീച്ചാർജ് ചെയ്യാൻ വിർച്വൽ ഏജന്റ് വിഐസി: പുതിയ നീക്കവുമായി വോഡഫോൺ ഐഡിയ, ബില്ലും റീച്ചാർജും ഒറ്റ പ്ലാറ്റ്ഫോമിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: മൊബൈൽ റിച്ചാർജ്ജിന് പുതിയ സംവിധാനവുമായി വോഡഫോൺ ഐഡിയ. വിർച്വൽ ഏജന്റ് വിഐസി എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പേയ്മെന്റ് സർവീസ് ആരംഭിച്ചത്. ഇതോടെ വോഡഫോൺ ഐഡിയ പ്രീ പെയ്ഡ്- പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ബിൽ അടയ്ക്കാനും റീച്ചാർജ്ജ് ചെയ്യാനും സാധിക്കും. വിഐയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ യുപിഐ വഴിയാണ് ബില്ലടയ്ക്കാൻ സാധിക്കുക. വാട്സ്ആപ്പ് വഴിയും റീച്ചാർജ് ചെയ്യാൻ സാധിക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

 

ഇന്ത്യയിലേക്ക് താമസം മാറാന്‍ ബുദ്ധിമുട്ട്: മാർക് ലിസ്റ്റോസെല്ല സിഇഒ ആവില്ലെന്ന് ടാറ്റ മോട്ടോർസ്

വോഡഫോൺ ഐഡിയ ഉപയോക്താക്കള്‍ക്ക് ഏത് പ്രീ പെയ്ഡ് പാക്കും രണ്ട് ക്ലിക്കിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ഇൻസ്റ്റന്റായി റീച്ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം, വാട്ട്‌സ്ആപ്പ് - എഐയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കസ്റ്റമർ സർവീസിലും സപ്പോർട്ട് വെർച്വൽ അസിസ്റ്റന്റിലും സർവീസ് ചാറ്റ്ബോട്ട് വിഐസി അവതരിപ്പിച്ചിരുന്നു. ഇതോടെ ചാറ്റ്ബോട്ട് അവതരിപ്പിച്ച ആദ്യത്തെ കമ്പനിയായി വോഡഫോൺ- ഐഡിയ മാറുകയും ചെയ്തിരുന്നു. വിഐ ഉപയോക്താക്കൾക്ക് അവരുടെ പേയ്‌മെന്റുകൾ നടത്താനും വിഐസി ഉപയോഗിച്ച് റീചാർജ് ചെയ്യാനും എസ്എംഎസ് വഴി ഒരു ലിങ്ക് ലഭിക്കും അല്ലെങ്കിൽ അവർക്ക് വിഐസി നമ്പറിൽ ഒരു "ഹായ്" അയയ്ക്കുന്നതോടെ ലഭിക്കും.

റീച്ചാർജ് ചെയ്യാൻ വിർച്വൽ ഏജന്റ് വിഐസി: പുതിയ നീക്കവുമായി വോഡഫോൺ ഐഡിയ, ബില്ലും റീച്ചാർജും ഒറ്റ പ്ലാറ

പ്ലാറ്റ്ഫോം ലളിതവും പെട്ടെന്ന് ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ പ്രാപ്തമാക്കുകയും ചെയ്യുന്നതാണ് ആപ്പ്. വ്യക്തിഗതമാക്കിയ ഉപയോക്തൃ അനുഭവം നൽകുകയും ചെയ്യും, ഇത് മൊബൈൽ അധിഷ്ഠിത ഉപഭോക്തൃ പെരുമാറ്റത്തിന്റെ പരിണാമവുമായി യോജിക്കുന്നു, വോഡഫോൺ ഐഡിയ പറഞ്ഞു.

2020 ൽ വോഡഫോൺ ഐഡിയ വാട്‌സ്ആപ്പിൽ സേവന ചാറ്റ്ബോട്ട് വിഐസി പുറത്തിറക്കി. ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ, പ്ലാൻ ആക്റ്റിവേഷൻ, പുതിയ കണക്ഷൻ, ഡാറ്റ ബാലൻസ്, ബിൽ അഭ്യർത്ഥനകൾ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളിൽ ഇൻസ്റ്റന്റായി സേവനം ലഭ്യമാക്കുന്നുവെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഡിജിറ്റൽ സേവനം ഉപയോഗിക്കാൻ ലളിതവും സുരക്ഷിതവുമാണ്, കൂടാതെ എഐയുടെ ശക്തി വർധിപ്പിച്ച് വോഡഫോൺ ഐഡിയയുമായി സംവദിക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. വിഐസി ഉപയോഗിക്കുന്ന വോഡഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് അവരുടെ പേയ്‌മെന്റുകളും റീചാർജുകളും നടത്തുന്നതിന് എസ്എംഎസ് വഴി ഒരു ലിങ്കും ലഭിക്കും.

English summary

Vodafone Idea launches bill payments, recharge services through WhatsApp

Vodafone Idea launches bill payments, recharge services through WhatsApp
Story first published: Saturday, March 20, 2021, 21:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X