ഒക്ടോബറിൽ കനത്ത നഷ്ടം: വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത് 2.7 ദശലക്ഷം ഉപയോക്താക്കളെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ടെലികോം മേഖലയിലെ മുൻനിര കമ്പനിയായ വോഡഫോൺ ഐഡിയ ലിമിറ്റഡിന്റെ ഉപയോക്താക്കളിൽ വൻതോതിലുള്ള കൊഴിഞ്ഞുപോക്ക്. ഇതോടെ ടെലികോം രംഗത്തെ എതിരാളികൾക്ക് പിന്നിലേക്ക് കമ്പനി ഇടംനേടുകയാണ്. ഒക്ടോബറിൽ 2.7 ദശലക്ഷം മൊബൈൽ വരിക്കാരെയാണ് കമ്പനിക്ക് നഷ്ടമായിട്ടുള്ളതെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകൾ പറയുന്നത്.

 

വായ്പാ അന്വേഷണങ്ങളില്‍ വളര്‍ച്ചയെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്

ഇതിനു വിരുദ്ധമായി എതിരാളികളായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെയും ഭാരതി എയർടെൽ ലിമിറ്റഡിന്റെയും ഉപയോക്താക്കളിൽ വർധനവുണ്ടായിട്ടുണ്ട്. യഥാക്രമം 2.2 ദശലക്ഷവും 3.7 ദശലക്ഷവും വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് രാജ്യത്തെ ഏറ്റവും വലിയതും രണ്ടാമത്തേതുമായ ടെലികോം കമ്പനി എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ കമ്പനിയെ സഹായിച്ചിട്ടുണ്ട്.

ഒക്ടോബറിൽ കനത്ത നഷ്ടം:  വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത് 2.7 ദശലക്ഷം ഉപയോക്താക്കളെ

ഒക്ടോബർ അവസാനത്തോടെ റിലയൻസ് ജിയോയിൽ 406 ദശലക്ഷം വരിക്കാരും ഭാരതി എയർടെല്ലിന് 330 ദശലക്ഷവും വരിക്കാരായിരുന്നു ഉണ്ടായിരുന്നത്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പറേറ്ററായിരുന്ന വോഡഫോൺ ഐഡിയ 293 മില്യൺ ഉപയോക്താക്കളുമായി എതിരാളികളെ പിന്നിലാക്കിയിട്ടുണ്ട്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോയ്ക്കാണ് വയർലെസ് ഉപയോക്താക്കളുടെ 35 ശതമാനവുമുള്ളത്. 29 ശതമാനം ഭാരതി എയർടെൽ, ഐഡിയ വോഡഫോൺ 25 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

വയർലെസ് ബ്രോഡ്‌ബാൻഡ് വരിക്കാർക്ക് പുറമേ, വോഡഫോൺ ഐഡിയ അതിന്റെ എതിരാളികൾക്ക് പിന്നിലേക്ക് പുറന്തള്ളപ്പെട്ടിട്ടുണ്ട്. ഒരു ദശലക്ഷം വയർലെസ് ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളിൽ മൂന്നിൽ രണ്ട് ഭാഗവും ഈ കമ്പനികളുടേതാണ്. അതേസമയം, ഭാരതി എയർടെൽ തങ്ങളുടെ വയർലെസ് ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 7 മില്ല്യൺ മുതൽ 170 മില്ല്യൺ വരെയും റിലയൻസ് ജിയോ 4 മില്ല്യൺ വർദ്ധിച്ച് 408 ദശലക്ഷമായും ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ ആക്ടീവ് വയർലെസ് വരിക്കാരുടെ എണ്ണവും 2.5 ദശലക്ഷം വർദ്ധിച്ച് 961 ദശലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്. ഭാരതി എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ 97 ശതമാനവും ഈ മാസത്തിൽ സജീവമായിരുന്നു, ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായാണ് കണക്കാക്കപ്പെടുന്നത്. റിലയൻസ് ജിയോയിൽ ഇത് 79% ആണ്. വോഡഫോൺ ഐഡിയയുടെ ഉപയോക്തൃ അടിത്തറയുടെ ഏകദേശം 89% സജീവമായി പ്രവർത്തിച്ചുവന്നിരുന്നു.

ഉപയോക്താക്കള്‍ക്ക് വെര്‍ട്ടിക്കല്‍ വീഡിയോ സ്റ്റോറീസ് ലഭ്യമാക്കാനായി വി-ഫയര്‍വര്‍ക്ക് സഹകരണം

Read more about: vodafone
English summary

Vodafone Idea net loses 2.7 million subscribers in October

Vodafone Idea net loses 2.7 million subscribers in October
Story first published: Wednesday, December 23, 2020, 22:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X