എസ്എംഎസ് വഴി റീചാര്‍ജ് വാഗ്ദാനം ചെയ്ത് വോഡഫോണ്‍ ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19നെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് പലരും വീടുകളില്‍ തന്നെ അടച്ചിരിക്കുകയാണ് ഇപ്പോള്‍. ആശുപത്രികള്‍, ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ഇപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നുള്ളു. സൂപ്പര്‍മാര്‍ക്കറ്റുകളും പച്ചക്കറി പലചരക്ക് കടകളും ഒഴികെ മറ്റൊന്നും തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് കടകള്‍ അടക്കം പൂട്ടിയിട്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മൊബൈലില്‍ നിന്നം എസ്എംഎസ് വഴി റീച്ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനവുമായി വോഡഫോണ്‍ ഐഡിയ രംഗത്തെത്തിയിരിക്കുന്നത്.

 

എസ്എംസ് വഴിയും മിസ്സ് കോള്‍ വഴിയും മൊബൈല്‍ റീച്ചാര്‍ജ്ജ് ചെയ്യാനുള്ള വഴികള്‍ അറിയാന്‍ യൂട്യൂബ് ലിങ്കുകളും ജിഫുകളും അവതരിപ്പിച്ചതായി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. 2ജി ഫോണുകള്‍ ഉപയോഗിക്കുന്ന ഹരിയാന സംസ്ഥാനത്തെ വരിക്കാര്‍ക്കായി മിസ്സ് കോള്‍, എസ്എംഎസ് വഴി റീച്ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ ഐഡിയ ആപ്പ്, വോഡഫോണ്‍ ആപ്പ്, ഡിജിറ്റല്‍ വാലറ്റ് വഴിയും റീച്ചാര്‍ജ്ജ് ചെയ്യാനുള്ള അവസരവും കമ്പനി നല്‍കുന്നു. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ സംസ്ഥാനത്തുള്ള ഉപഭോക്തൃ സേവന അസോസിയേറ്റുകളുടെ നമ്പറും നല്‍കിയിട്ടുണ്ട്. മിസ്ഡ് കോള്‍ വഴി വോഡഫോണ്‍ ഐഡിയ 2 ജി റീചാര്‍ജ് ചെയ്യുന്നതിനായി മുതിര്‍ന്ന കസ്റ്റമര്‍ സര്‍വീസ് മാനേജര്‍മാര്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

1

വോഡഫോണ്‍ ഐഡിയ 2ജി വരിക്കാര്‍ മിസ്സ് കോള്‍ വഴി റീച്ചാര്‍ജ്ജ് ചെയ്യേണ്ടത് ഇങ്ങനെയാണ്

1 ഉദാഹരണത്തിന് നിങ്ങള്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ അക്കൗണ്ടുള്ള വരിക്കാരാണെങ്കില്‍ 7308080808 എന്ന നമ്പറിലേക്ക് എസ് എം എസോ മിസ്സ് കോളോ നല്‍കേണ്ട വിധം ഇങ്ങനെയാണ്:

ആദ്യ ഘട്ടം; ACT VODAFONE/IDEA എന്ന് ടൈപ്പ് ചെയ്ത് ബാങ്ക് അക്കൗണ്ടിലെ അവസാന 5 അക്കങ്ങള്‍ ചേര്‍ത്ത് മെസേജ് അയക്കുക

രണ്ടാം ഘട്ടം: FAV എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്പറിനോടൊപ്പം റീച്ചാര്‍ജ്ജ് തുകയും ചേര്‍ത്ത് അയക്കുക.

മൂന്നാം ഘട്ടം: 7308080808 എന്ന നമ്പറിലേക്ക് മിസ്സ് കോള്‍ നല്‍കി റീച്ചാര്‍ജ്ജ് സ്ഥിരീകരിക്കുക. ഇതോടെ നിങ്ങളുടെ റീച്ചാര്‍ജ്ജിംഗ് പൂര്‍ത്തിയായി കഴിഞ്ഞു.

2

വിവിധ ബാങ്കുകളില്‍ അക്കൗണ്ടുള്ള വരിക്കാര്‍ എസ്എംഎസ് വഴി റീച്ചാര്‍ജ്ജ് ചെയ്യേണ്ട വിധം;

എസ്ബിഐ ബാങ്ക്: StopupUseridMPINVODAFONE/IDEA എന്ന് ടൈപ്പ് ചെയ്ത് പത്തക്ക നമ്പറിനോടൊപ്പം റീച്ചാര്‍ജ്ജ് തുകയും ടൈപ്പ് ചെയ്ത് 9223440000 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

ഐസിഐസിഐ ബാങ്ക്: MTOPUPIDEA / VODAFONE എന്ന് ടൈപ്പ് ചെയ്ത് പത്തക്ക നമ്പറിനോടൊപ്പം റീച്ചാര്‍ജ്ജ് തുകയും ബാങ്ക് അക്കൗണ്ടിലെ അവസാന 6 നമ്പറും ചേര്‍ത്ത് 9222208888 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക.

3

ആക്‌സിസ് ബാങ്ക്: MOBILE എന്ന് ടൈപ്പ് ചെയ്ത് പത്തക്ക മൊബൈല്‍ നമ്പറിനൊപ്പം Idea/Vodafone റീച്ചാര്‍ജ്ജ് തുകയ്‌ക്കൊപ്പം ആറക്ക ബാങ്ക് അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് 9717000002 / 5676782 ഈ നമ്പറിലേക്ക് മെസേജ് അയക്കുക.

കൊട്ടാക്ക് ബാങ്ക്: REC എന്ന് ടൈപ്പ് ചെയ്ത് പത്തക്ക മൊബൈല്‍ നമ്പറിനോടൊപ്പം VODAFONE / IDEA എന്ന് ചേര്‍ത്ത് റീച്ചാര്‍ജ്ജ് തുകയ്‌ക്കൊപ്പം ബാങ്ക് അക്കൗണ്ടിലെ അവസാന നാലക്കം ചേര്‍ത്ത് 9971056767/5676788 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്: MOB എന്ന് ടൈപ്പ് ചെയ്ത് പത്തക്ക മൊബൈല്‍ നമ്പറിനോടൊപ്പം VODAFONE/IDEA എന്ന് ചേര്‍ത്ത് റീച്ചാര്‍ജ്ജ് തുകയും ഡെബിറ്റ് കാര്‍ഡ് നമ്പറിലെ അവസാന നാലക്കവും ചേര്‍ത്ത് 9212299955 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക.


English summary

എസ്എംഎസ് വഴി റീചാര്‍ജ് വാഗ്ദാനം ചെയ്ത് വോഡഫോണ്‍ ഐഡിയ

Vodafone Idea Offers Recharge Through SMS
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X