വൊഡാഫോൺ ഐഡിയയ്ക്ക് മുന്നേറ്റം; ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ തിരിച്ചെത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം സേവന ദാതാവിന്റെ ഓഹരി വില കഴിഞ്ഞ ഒരു മാസത്തിനിടെ ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ വിപണി മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ വോഡഫോൺ ഐഡിയ ഏറ്റവും മികച്ച 100 ഇന്ത്യൻ കമ്പനികളുടെ എലൈറ്റ് ക്ലബിലേക്ക് വീണ്ടും പ്രവേശിച്ചു. ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ പി‌എൽ‌സിയും ഇന്ത്യൻ ആദിത്യ ബിർള ഗ്രൂപ്പും ചേർന്നതാണ് വോഡഫോൺ ഐഡിയ.

 

26,522 കോടി രൂപയുടെ വിപണി മൂല്യവുമായി (എം-ക്യാപ്), വോഡഫോൺ ഐഡിയ മൊത്തത്തിലുള്ള എം-ക്യാപ് റാങ്കിംഗിൽ 96-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 14,625 കോടി രൂപയുടെ അധിക വരുമാനം കമ്പനി നേടിയിട്ടുണ്ട്. 2020 മെയ് 5 വരെ 171-ാം സ്ഥാനത്ത് നിന്ന് 75 സ്ഥാനങ്ങളുടെ മുന്നേറ്റമാണ് വൊഡാഫോൺ ഐഡിയ നടത്തിയിരിക്കുന്നത്. കമ്പനി ആദ്യ 200 സ്ഥാനങ്ങളിൽ നിന്ന് പുറത്തായിയിരുന്നു. 2019 നവംബർ 11 ന് 8,477 കോടി രൂപയുടെ കുറഞ്ഞ വിപണി മൂല്യവുമായി കമ്പനി 243-ാം റാങ്കിംഗിൽ എത്തിയിരുന്നു.

ലോക്ക്‌ഡൗൺ കാലയളവിൽ വിവിധ ഡാറ്റാ പ്ലാനുകളുമായി ടെലികോം കമ്പനികൾ

വൊഡാഫോൺ ഐഡിയയ്ക്ക് മുന്നേറ്റം; ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ തിരിച്ചെത്തി

കഴിഞ്ഞ ഒരു മാസത്തിൽ, വോഡഫോൺ ഐഡിയ യുണൈറ്റഡ് ബ്രൂവറീസ്, വേൾപൂൾ ഓഫ് ഇന്ത്യ, ഹണിവെൽ ഓട്ടോമേഷൻ ഓഫ് ഇന്ത്യ, പവർ ഗ്രിഡ് കോർപ്പറേഷൻ, ഫൈസർ, അദാനി ട്രാൻസ്മിഷൻ, എസിസി, പിഐ ഇൻഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫുഡ് വർക്ക്സ് തുടങ്ങിയ പ്രമുഖ കമ്പനികളെ മറികടന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വില 4.10 രൂപയിൽ നിന്ന് 129 ശതമാനം വർദ്ധിച്ചു.

ആഴ്ചയിൽ വോഡഫോൺ ഐഡിയ 45 ശതമാനം ഉയർന്നു. ആഗോള ടെക്നോളജി ഭീമനായ ഗൂഗിൾ കമ്പനിയിൽ 5 ശതമാനം ഓഹരി വാങ്ങാൻ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണിത്.

വീട്ടിലിരുന്ന് വരുമാനം; മൊബൈൽ റീച്ചാർജ് ചെയ്ത് മാസം 5000 രൂപ നിങ്ങൾക്കും ഉണ്ടാക്കാം

English summary

Vodafone Idea Returned To The List Of 100 Most Valued Companies In India | വൊഡാഫോൺ ഐഡിയയ്ക്ക് മുന്നേറ്റം; ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയിൽ തിരിച്ചെത്തി

Vodafone Idea returned to the list of 100 most valued companies in India. Read in malayalam.
Story first published: Friday, June 5, 2020, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X