ടെലികോം മത്സരം മുറുകുന്നു; വെറും 29 രൂപയുടെ റീച്ചാർജ് പ്ലാനുമായി വോഡഫോൺ-ഐഡിയ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെലികോം ഓപ്പറേറ്ററായ വോഡഫോൺ-ഐഡിയ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാനുമായി രംഗത്ത്. ഉപയോക്താക്കൾക്കായി 29 രൂപയുടെ മിനിമം റീചാർജ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ റീചാർജ് പ്ലാനിന്റെ ഭാഗമായി വോഡഫോൺ ഉപയോക്താക്കൾക്ക് 20 രൂപയുടെ ടോക്ക് ടൈമും എസ്എംഎസിനും ലഭിക്കും. ഈ പ്ലാൻ അനുസരിച്ച്, കോളുകൾ ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് സെക്കൻഡിൽ 2.5 പൈസ ഈടാക്കും.

 

എസ്എംഎസ് വഴി റീചാര്‍ജ് വാഗ്ദാനം ചെയ്ത് വോഡഫോണ്‍ ഐഡിയ

39 രൂപയുടെ പ്ലാൻ

39 രൂപയുടെ പ്ലാൻ

100 എംബി ഡാറ്റയും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന് 14 ദിവസത്തെ സാധുതയാണുള്ളത്. വൊഡാഫോണിന്റെ രണ്ടാമത്തെ ഓൾ‌ റൌണ്ടർ പ്ലാനാണിത്. ഇതിനകം 39 രൂപ പ്ലാൻ കമ്പനി പുറത്തിറക്കിയിരുന്നു. 39 രൂപ റീചാർജ് പ്ലാൻ പ്രകാരം വോഡഫോൺ വരിക്കാർക്ക് 30 മിനിട്ട് ടോക്ക് ടൈമും 100 എംബി ഡാറ്റയും ലഭിക്കും. ഈ പ്ലാനിനും 14 ദിവസത്തെ സാധുതയാണുള്ളത്. ഈ മാസം ആദ്യം, വോഡഫോൺ ഐഡിയ വരിക്കാർക്കായി ഒരു എഐ ഡിജിറ്റൽ ഉപഭോക്തൃ സേവനം അവതരിപ്പിച്ചിരുന്നു.

വാട്ട്സ്ആപ്പ് വഴി

വാട്ട്സ്ആപ്പ് വഴി

ഈ പുതിയ വെർച്വൽ അസിസ്റ്റന്റ് മൈ വോഡഫോൺ, മൈ ഐഡിയ ആപ്ലിക്കേഷനുകളിൽ ലഭ്യമാണ്. മാത്രമല്ല കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാൻ കഴിയും. മാത്രമല്ല, വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴിയും ഈ സേവനം നേടാൻ കഴിയും. വാട്‌സ്ആപ്പ് വഴി ഡിജിറ്റൽ അസിസ്റ്റൻസ് ലഭിക്കുന്നതിന് വോഡഫോൺ ഉപയോക്താക്കൾ 9654297000 എന്ന നമ്പറിലും ഐഡിയ ഉപയോക്താക്കൾ 7065297000 എന്ന നമ്പറിലും വാട്ട്‌സ്ആപ്പ് ചെയ്യേണ്ടതാണ്.

ഫീച്ചർ ഫോൺ വരിക്കാർക്ക് സൌജന്യ കോൾ ഓഫർ പ്രഖ്യാപിച്ച് വൊഡഫോൺ ഐഡിയ

സേവനങ്ങൾ

സേവനങ്ങൾ

ഈ സേവനം ഉപയോഗിക്കുന്നവർക്ക് ബിൽ പേയ്‌മെന്റുകൾ, റീചാർജുകൾ, പ്ലാൻ ആക്റ്റിവേഷൻ എന്നിവയുൾപ്പെടെ വിവിധ സേവനങ്ങൾ പെട്ടെന്ന് ചെയ്യാനാകും. പുതിയ കണക്ഷൻ, ഡാറ്റ ബാലൻസ്, ബിൽ അഭ്യർത്ഥനകൾ എന്നിവയും ലഭിക്കും. വിഐസി ഉപയോഗിക്കാൻ ലളിതമാണെന്നും വോഡഫോൺ ഐഡിയയുമായി സുരക്ഷിതമായ രീതിയിൽ സംവദിക്കാൻ ഇത് വരിക്കാരെ പ്രാപ്തരാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

2399 രൂപയുടെ പ്ലാൻ

2399 രൂപയുടെ പ്ലാൻ

ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനാണ് വൊഡാഫോണിന്റെ 2,399 രൂപയുടേത്. ദിവസവും 100 എസ്എംഎസുകളും എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ഈ പ്ലാൻ നൽകുന്നുണ്ട്. 499 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേ സബ്ക്രിപ്ഷൻ, 999 രൂപ വിലമതിക്കുന്ന ZEE5 പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവ ഈ പ്ലാനിലൂടെ സൗജന്യമായി നേടാം. 365 ദിവസമാണ് പ്ലാനിന്റെ കാലാവധി.

മൊബൈൽ ഡാറ്റാ താരിഫുകൾ കുത്തനെ ഉയർത്തണമെന്ന ആവശ്യവുമായി വോഡഫോൺ ഐഡിയ

English summary

Vodafone Idea Rs 29 Recharge Plan Details | ടെലികോം മത്സരം മുറുകുന്നു; വെറും 29 രൂപയുടെ റീച്ചാർജ് പ്ലാനുമായി വോഡഫോൺ-ഐഡിയ

Vodafone-Idea telecom operator launches new plan for prepaid subscribers. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X