വിആര്‍എസ് എടുത്തവര്‍ക്ക് നല്‍കാന്‍ പണമില്ല; ധനമന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ച് വാണിജ്യ മന്ത്രാലയം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് നല്‍കാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് വാണിജ്യ മന്ത്രാലയം ധനകാര്യമന്ത്രാലയത്തോട് സഹായം തേടി. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എംഎംടിസി) നിന്ന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത ജീവനക്കാര്‍ക്ക് പണം നല്‍കുന്നതിന് വേണ്ടിയാണ് വാണിജ്യ മന്ത്രാലയം ഇപ്പോള്‍ സഹായം ചോദിച്ച് രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രാലയത്തിന് കത്തയച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 
വിആർഎസ് എടുത്തവർക്ക് നൽകാൻ പണമില്ല; ധനമന്ത്രാലയത്തോട് സഹായം അഭ്യര്‍ത്ഥിച്ച് വാണിജ്യ മന്ത്രാലയം

മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വോളണ്ടറി റിട്ടയര്‍മെന്റ് എടുക്കുന്ന ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാനുള്ള സാമ്പത്തിക ശേഷി കമ്പനിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇതേ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യം ധനകാര്യമന്ത്രാലയം പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ എംഎംടിസിയുടെ ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള വിആര്‍എസ് നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.

ദില്ലി-മീററ്റ് ആർ‌ആർ‌ടി‌എസ് തുരങ്കം: കരാർ സ്വന്തമാക്കി ചൈനീസ് കമ്പനി, പദ്ധതിയ്ക്ക് പണം മുടക്കുന്നത് എഡിബി

ഒഎന്‍ജിസി, ഓയില്‍ ഇന്ത്യാ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം, സര്‍ക്കാരിന്റെ പുതിയ നീക്കം ഇങ്ങനെ

ജിയോയുടെ ആരോപണങ്ങൾ തള്ളി എയ‍ർടെല്ലിന് പിന്നാലെ വൊഡാഫോണും

കേരളത്തിൽ സ്വ‍ർണ വില ഇന്ന് കുതിച്ചുയ‍ർന്നു, 2021ലെ ഏറ്റവും ഉയ‍ർന്ന വില

Read more about: vrs scheme finance
English summary

VRS scheme of MMTC: Ministry of Commerce requests assistance from the Ministry of Finance

VRS scheme of MMTC: Ministry of Commerce requests assistance from the Ministry of Finance
Story first published: Monday, January 4, 2021, 19:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X