ടാറ്റാ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പിൽ 25 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി വാൾമാർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാറ്റയുടെ പുതിയ ഇ കൊമേഴ്സ് "സൂപ്പർ ആപ്ലിക്കേഷനിൽ" 25 ബില്യൺ ഡോളർ വരെ നിക്ഷേപം നടത്താൻ ടാറ്റാ ഗ്രൂപ്പുമായി വാൾമാർട്ട് ഇൻകോർപ്പറേഷൻ ചർച്ച നടത്തുന്നുണ്ടെന്ന് മിന്റ് ഓൺലൈൻ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ടാറ്റയുടെ ഇ-കൊമേഴ്‌സ് ബിസിനസും വാൾമാർട്ടിന്റെ ഇ-കൊമേഴ്‌സ് യൂണിറ്റായ ഫ്ലിപ്കാർട്ടും ഒത്തുചേർന്ന് ടാറ്റയും വാൾമാർട്ടും തമ്മിലുള്ള സംയുക്ത സംരംഭമായി സൂപ്പർ ആപ്പ് ആരംഭിക്കാനാണ് പദ്ധതിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

 

റിലയൻസ് നിക്ഷേപം

റിലയൻസ് നിക്ഷേപം

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഡിജിറ്റൽ ബിസിനസ്സായ ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഓഹരികൾ വിറ്റ് ഫെയ്‌സ്ബുക്ക്, ആൽഫബെറ്റിന്റെ ഗൂഗിൾ, കെകെആർ, സിൽവർ ലേക് തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 20 ബില്യൺ ഡോളർ നിക്ഷേപം സ്വരൂപിച്ചതിന് പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പിന്റെ പുതിയ തീരുമാനം. ടാറ്റാ ഗ്രൂപ്പ് തങ്ങളുടെ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെ ഓഹരികളെക്കുറിച്ച് നിക്ഷേപകരുമായി ചർച്ച നടത്തുകയാണെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

കൊവിഡ് 19 പ്രതിസന്ധി: 400 ജീവനക്കാരെ താല്‍ക്കാലികമായി മാറ്റി നിര്‍ത്തി ടാറ്റ ടെക്‌നോളജീസ്‌

സൂപ്പർ ആപ്പ്

സൂപ്പർ ആപ്പ്

വാൾമാർട്ട് നിക്ഷേപം ടാറ്റാ സൺസ് യൂണിറ്റിന് കീഴിൽ ഹോസ്റ്റുചെയ്യുന്ന നിർദ്ദിഷ്ട സൂപ്പർ ആപ്പിലെ 20 ബില്യൺ മുതൽ 25 ബില്യൺ ഡോളർ വരെ വില വരുന്ന ഓഹരികളിലായിരിക്കുമെന്നാണ് മിന്റ് റിപ്പോർട്ട്. ഡിസംബറിലോ ജനുവരിയിലോ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന സൂപ്പർ ആപ്പ്, ടാറ്റയുടെ ഉപഭോക്തൃ ബിസിനസ്സ് ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണ്. വാച്ച് ആൻഡ് ജ്വല്ലറി ബ്രാൻഡായ ടൈറ്റൻ, ഫാഷൻ റീട്ടെയിൽ ശൃംഖല ട്രെന്റ് എന്നിവ ടാറ്റയുടെ ഉപഭോക്തൃ ബിസിനസുകളിൽ ഉൾപ്പെടുന്നു.

ഇന്ത്യയ്‌ക്കെതിരേ വാള്‍മാര്‍ട്ട് നല്‍കിയ പരാതി പുറത്തായി; ഇ കൊമേഴ്‌സ് നയങ്ങള്‍ പിന്തിരിപ്പനെന്ന്

ഓഹരി വില ഉയർന്നു

ഓഹരി വില ഉയർന്നു

പുതിയ വാർത്തകൾ പുറത്തു വന്നതോടെ ടാറ്റ കൺസൾട്ടൻസി സർവീസസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ എന്നിവയുടെ ഓഹരികൾ ഒരു ശതമാനത്തിൽ കൂടുതൽ നേട്ടം കൈവരിച്ചു. വാൾമാർട്ട് ഇടപാട് നടക്കുകയാണെങ്കിൽ, അത് ഫ്ലിപ്കാർട്ടിലെ നിക്ഷേപത്തിൽ ഒന്നാമതായിരിക്കും, ഫ്ലിപ്കാർട്ടിനായി യുഎസ് ആസ്ഥാനമായുള്ള കമ്പനി 66 ശതമാനം ഓഹരിക്ക് 16 ബില്യൺ ഡോളറാണ് നൽകിയത്. നിർദ്ദിഷ്ട ഇടപാടിനായി വാൾമാർട്ട് ഗോൾഡ്മാൻ സാച്ചിനെ ബാങ്കറായി നിയമിച്ചതായി മിന്റ് റിപ്പോർട്ടിൽ പറയുന്നു. ടാറ്റാ ഗ്രൂപ്പ്, വാൾമാർട്ട്, ഗോൾഡ്മാൻ സാച്ച്സ് എന്നിവർ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

വീണ്ടും ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍നിക്ഷേപം നടത്തി വാള്‍മാര്‍ട്ട്, ആമസോണ്‍ ഇന്ത്യ വിയര്‍ക്കുമോ?

English summary

Walmart to invest $ 25 billion in Tata Group's Super App | ടാറ്റാ ഗ്രൂപ്പിന്റെ സൂപ്പർ ആപ്പിൽ 25 ബില്യൺ ഡോളർ നിക്ഷേപം നടത്താൻ ഒരുങ്ങി വാൾമാർട്ട്

Mint Online reported on Tuesday that Walmart Inc. is in talks with the Tata Group to invest up to $ 25 billion in Tata's new e-commerce super app. Read in malayalam.
Story first published: Tuesday, September 29, 2020, 13:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X