ദുർബലമായ ആഗോള സൂചകങ്ങൾ, ഓഹരി വിപണിയിൽ ഇന്ന് തുടക്കം മോശം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടും കൊറോണ വൈറസ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൂചികകൾ ഇന്ന് താഴ്ന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 09:16ന് സെൻസെക്സ് 308.76 പോയിൻറ് അഥവാ 0.77% ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 94 പോയിന്റ് അഥവാ 0.80% കുറഞ്ഞ് 11635.60ലെത്തി. ഏകദേശം 231 ഓഹരികൾ രാവിലെ മുന്നേറിയപ്പോൾ 743 ഓഹരികൾ ഇടിഞ്ഞു. 39 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

റിലയന്‍സ് വീണു, ഒപ്പം ഓഹരി വിപണിയും - നേട്ടങ്ങള്‍ മാഞ്ഞുപോയി

ദുർബലമായ ആഗോള സൂചകങ്ങൾ, ഓഹരി വിപണിയിൽ ഇന്ന് തുടക്കം മോശം

 

എൽടി, ടൈറ്റാൻ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒൻജിസി, നെസ്ലെ ഇന്ത്യ എന്നിവയാണ് സെൻസെക്സിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തുന്ന ഓഹരികൾ. ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്, അൾട്രാ സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിലെ നേട്ടക്കാർ. യൂറോപ്പിലെ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കെ വ്യാഴാഴ്ച ഡോളർ നേട്ടമുണ്ടാക്കി. പുതിയ ലോക്ക്ഡൌണുകൾ ഇതിനകം ദുർബലമായ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിക്കുമെന്ന ആശങ്ക വിപണികളിൽ ഉടനീളം ഉയർന്നിട്ടുണ്ട്.

രണ്ടാം പാദത്തിൽ 5,520.3 കോടി രൂപ നേട്ടം റിപ്പോർട്ട് ചെയ്തിട്ടും എൽആൻടി ഓഹരികൾ ഇന്ന് ഇടിവ് രേഖപ്പെടുത്തി. മുൻ‌വർഷത്തെ അപേക്ഷിച്ച് 118 ശതമാനം വർധനവാണ് കമ്പനി കൈവരിച്ചിരിക്കുന്നത്.

സെൻസെക്സ് 148 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 11,900 ന് താഴെയാണ്; ഫാർമ, ഐടി ഓഹരികൾ തകർന്നു

English summary

Weak Global Indicators, The Stock Market Is Off To Bad Start Today | ദുർബലമായ ആഗോള സൂചകങ്ങൾ, ഓഹരി വിപണിയിൽ ഇന്ന് തുടക്കം മോശം

Indian indices opened lower today on rising Corona virus cases around the world. Read in malayalam.
Story first published: Thursday, October 29, 2020, 9:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X