വില കൂടിയപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കിയവര്‍ അറിയാന്‍; അജ്ഞതയ്ക്ക് ഇളവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊറോണ വൈറസിനെ തുടര്‍ന്ന് ലോക വിപണി തകര്‍ന്നടിയുന്നു എന്ന പ്രതീതി ജനിച്ചിരുന്നു. നിക്ഷേപകര്‍ ആശങ്കയിലായി. സുരക്ഷിത കേന്ദ്രം എന്ന നിലയില്‍ ഓഹരി വപിണിയില്‍ നിന്നും മറ്റു നിക്ഷേപകങ്ങളില്‍ നിന്നുമെല്ലാം പണം പിന്‍വലിച്ച് ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. സ്വര്‍ണവില കുത്തനെ കൂടി. സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് 40000 കടന്ന് സ്വര്‍ണം കുതിച്ചു. എന്നാല്‍ ഇടത്തരം കുടുംബങ്ങള്‍ ഇത് അവസരമാക്കാന്‍ ഉപയോഗിച്ചു. കൈയ്യിലുള്ള സ്വര്‍ണം വിറ്റ് പണമാക്കി പലരും. കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വില വന്നപ്പോള്‍ വിറ്റു. വന്‍ ലാഭം കൊയ്യുകയുമുണ്ടായി.

 

വില കൂടിയപ്പോള്‍ സ്വര്‍ണം വിറ്റ് പണമാക്കിയവര്‍ അറിയാന്‍; അജ്ഞതയ്ക്ക് ഇളവില്ല

ചിലര്‍ കൊറോണയെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണമാണ് വിറ്റത്. രണ്ട് ലക്ഷത്തേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള സ്വര്‍ണം വിറ്റാല്‍ പണം കൈയ്യില്‍ ലഭിക്കില്ല. രണ്ട് ലക്ഷത്തില്‍ കുടുതലുള്ള തുക പണമായി ഇടപാട് നടത്തുന്നത് നിയമപരമായി തെറ്റാണ്. അതുകൊണ്ടുതന്നെ സ്വര്‍ണം വിറ്റ പണം ലഭിക്കുക ബാങ്കിലേക്കായിരിക്കും. അതോടെ ഇത് രേഖയാകുകയും ചെയ്യും. ഇതിന് നിങ്ങള്‍ നിര്‍ബന്ധമായും ആദായ നികുതി നല്‍കണ്ടതുണ്ട്.

അതേസമയം, മാര്‍ച്ച് 31 ശേഷം സ്വര്‍ണം വിറ്റവര്‍ വരുന്ന ഡിസംബര്‍ 31ന് മുമ്പ് ഫയല്‍ ചെയ്യേണ്ട നികുതി റിട്ടേണില്‍ ഇക്കാര്യം ഉള്‍പ്പെടുത്തേണ്ട. അടുത്ത വര്‍ഷം നിര്‍ബന്ധമായും ഉള്‍പ്പെടുത്തുകയും വേണം. സ്വര്‍ണം വിറ്റ് വീടുപണി പോലുള്ള ആവശ്യങ്ങള്‍ക്ക് പണം ബാങ്കില്‍ സൂക്ഷിച്ചവര്‍ ഇത്തരം കാര്യങ്ങള്‍ നന്നായി അറിയേണ്ടതുണ്ട്.

സ്വര്‍ണം വിറ്റ തുകയ്ക്ക് മുഴുവന്‍ നികുതി കൊടുക്കേണ്ടതില്ല. വാങ്ങിയതും വിറ്റതും കണക്കാക്കിയുള്ള ലാഭത്തിനാണ് നികുതി. വാങ്ങിയതിന് ശേഷം മൂന്ന് വര്‍ഷത്തിനിടെ വിറ്റ സ്വര്‍ണമാണെങ്കില്‍ കാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ് ഇനത്തില്‍ വരും. ലാഭത്തിന് നികുതി കൊടുക്കണം. വിറ്റ തുകയില്‍ നിന്ന് വാങ്ങിയ തുക കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ലാഭം. നിങ്ങള്‍ സാധാരണ നല്‍കുന്ന വാര്‍ഷിക ആദായ നികുതിയില്‍ സ്വര്‍ണം വിറ്റ വകയില്‍ കിട്ടിയ ലാഭം കൂടി ഉള്‍പ്പെടുത്തി വേണം നികുതി അടയ്ക്കാന്‍. മൂന്ന് വര്‍ഷം കഴിഞ്ഞാണ് നിങ്ങള്‍ സ്വര്‍ണം വിറ്റ് പണമാക്കിയതെങ്കില്‍, ലോങ്‌ടേം കാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ് ആണ് നല്‍കേണ്ടത്. കിട്ടുന്ന ലാഭത്തില്‍ നിന്ന് പണപ്പെരുപ്പം കുറയ്ക്കണം. ബാക്കി കാണുന്ന തുകയ്ക്കാണ് നികുതി നല്‍കേണ്ടത്.

English summary

Weather income Tax pay to Amount which gets from Gold Selling

Weather income Tax pay to Amount which gets from Gold Selling
Story first published: Sunday, December 6, 2020, 12:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X