വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹ സീസണിലും ആളുകൾക്ക് സ്വർണത്തതോടുള്ള ഡിമാൻഡ് കുറഞ്ഞതോടെ വൻ കിഴിവുകളുമായി ജൂവലറിക്കാർ രംഗത്ത്. വാങ്ങിയ സ്വർണം എങ്ങനെയും വിറ്റഴിക്കാനായി ഈന്ത്യയിലെ സ്വർണ വ്യാപാരികൾ ഈ ആഴ്ച വൻ ഡിസ്കൌണ്ടുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏഷ്യയിലെ മറ്റ് പ്രദേശങ്ങളിൽ ക്രിസ്മസ്, ചൈനീസ് പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി സ്വർണം വാങ്ങുന്നതിൽ പുരോഗതി പ്രതീക്ഷിക്കുന്നതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

ആഭ്യന്തര വിപണിയിലെ വില

ആഭ്യന്തര വിപണിയിലെ വില

ഇന്ത്യയിലെ ഡീലർമാർ ഔദ്യോഗിക ആഭ്യന്തര വിലയ്ക്ക് ഔൺസിന് 2 ഡോളർ വരെ കിഴിവ് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ആഴ്ച ഒരു ഡോളർ ഇളവാണ് നൽകിയിരുന്നത്. ആഭ്യന്തര വിലകളിൽ 12.5% ​​ഇറക്കുമതി നികുതിയും 3% വിൽപ്പന നികുതിയും ഉൾപ്പെടുന്നു. ജ്വല്ലറികളിൽ ഡിമാൻഡ് കുറഞ്ഞതും എന്നാൽ റിഫൈനറുകളിൽ നിന്ന് വിതരണത്തിൽ യാതൊരു കുറവുമില്ലാത്തതാണ് വിലയിൽ ഇളവുകൾ നൽകാൻ കാരണമെന്ന് ചില സ്വർണ വിതരണക്കാർ പറയുന്നു.

ഒരാഴ്ച്ചയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്

ഇറക്കുമതി വർദ്ധനവ്

ഇറക്കുമതി വർദ്ധനവ്

നവംബറിലെ ഇന്ത്യയുടെ സ്വർണ്ണ ഇറക്കുമതി ഒരു മാസത്തെ അപേക്ഷിച്ച് 78 ശതമാനം ഉയർന്ന് അഞ്ച് മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ വിപണിയാണ് ഇന്ത്യ. വളരെക്കാലത്തിന് ശേഷമാണ് ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിയിൽ വർദ്ധനവുണ്ടായിരിക്കുന്നത്.

സ്വർണ വിലയിൽ ആറാം ദിവസവും ഇടിവ്, കേരളത്തിൽ ഇന്നും ഏറ്റവും കുറഞ്ഞ വില

വിവാഹ സീസൺ

വിവാഹ സീസൺ

വിവാഹ സീസണിൽ നല്ല ഡിമാൻഡുണ്ടാകുമെന്ന് കരുതി, ബാങ്കുകളും റിഫൈനറുകളും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറക്കുമതി വർധിപ്പിച്ചു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ വിൽപ്പന നടക്കുന്ന സമയമാണ് വിവാഹ സീസൺ. സ്വർണത്തിന്റെ മുൻനിര ഉപഭോക്താക്കളായ ചൈനയിൽ ഉടൻ ഡിമാൻഡ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.

സ്വർണ്ണ നിക്ഷേപം നടത്താനുള്ള മികച്ച 2 മാർഗങ്ങൾ

ചൈനീസ് പുതുവർഷം

ചൈനീസ് പുതുവർഷം

ജനുവരി 25 ന് ആരംഭിക്കുന്ന ചൈനീസ് പുതുവർഷത്തിന് മുന്നോടിയായ ഡിസംബർ അവസാനം മുതൽ സ്വർണത്തിന്റെ ആവശ്യം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് ഉത്സവത്തിന്റെ ഭാഗമായി സിംഗപ്പൂരിലും ഡിമാൻഡ് മെച്ചപ്പെടുമെന്നാണ് കരുതുന്നത്. കൂടാതെ സ്വർണത്തിന്റെ വിലയിലുള്ള നേരിയ കുറവ് ക്രിസ്മസിനോടനുബന്ധിച്ചുള്ള സ്വർണത്തിന്റെ ആവശ്യകതയെ സഹായിക്കുമെന്നും കരുതപ്പെടുന്നു.

English summary

വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ

With the wedding season and the lack of demand for gold for the people, jewelers have come up with huge discounts. Read in malayalam.
Story first published: Monday, December 16, 2019, 8:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X