മാസം 5000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കുന്നതിനായി നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷിത പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് അടൽ പെൻഷൻ യോജന പദ്ധതി നിയന്ത്രിക്കുന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് പദ്ധതിയിൽ അംഗങ്ങളാകാം.

പെൻഷൻ തുക
 

പെൻഷൻ തുക

ഈ പദ്ധതിയിൽ 60 വയസ്സ് വരെ പതിവായി സംഭാവന നൽകേണ്ടതുണ്ട്, അതിനുശേഷം ഒരു നിശ്ചിത തുക പ്രതിമാസ പെൻഷൻ ലഭിക്കും. സംഭാവനയെയും അതിന്റെ കാലഘട്ടത്തെയും ആശ്രയിച്ച് 1,000 മുതൽ 5,000 രൂപ വരെ പെൻഷൻ ലഭിക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. അടൽ പെൻഷൻ യോജന (എപിവൈ) പദ്ധതി പ്രകാരമുള്ള പരമാവധി പെൻഷൻ 10,000 രൂപയായി ഉയർത്താനും സ്കീമിൽ ചേരുന്നതിനുള്ള പ്രായപരിധി 50 വയസ്സായി കൂട്ടാനും സാധ്യതയുണ്ട്.

6.3 ലക്ഷം പെൻഷൻകാർക്ക് നേട്ടം, ഇപിഎഫ്ഒ പെൻഷൻ ഇളവ് ജനുവരി ഒന്ന് മുതൽ പുനഃസ്ഥാപിക്കും

5000 രൂപയിൽ കൂടുതൽ പെൻഷൻ

5000 രൂപയിൽ കൂടുതൽ പെൻഷൻ

കേന്ദ്രസർക്കാരിന്റെ ഈ പെൻഷൻ പദ്ധതിയിലേക്ക് കൂടുതൽ ആളുകൾ കടന്നു വരാതിരിക്കുന്നതിനുള്ള ഒരു പ്രധാന കാരണം പ്രതിമാസ പെൻഷനായി ഒരാൾക്ക് ലഭിക്കുന്ന പരമാവധി തുക 5000 രൂപയാണെന്ന ധാരണയാണ്. എപിവൈ പ്രകാരം ഒരാൾക്ക് ലഭിക്കുന്ന പരമാവധി പെൻഷൻ 5000 രൂപയിൽ കൂടുതലാകാം, പക്ഷേ ഒരു നിബന്ധനയുണ്ട്. 5,000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നതിന്, സബ്‌സ്‌ക്രൈബർമാരുടെ സംഭാവന സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിൽ സമാഹരിച്ച തുക റിട്ടേണിനേക്കാൾ കൂടുതലായിരിക്കണം.

60 വയസ്സിന് ശേഷം പെൻഷൻ ഉറപ്പ്, അടൽ പെൻഷൻ യോജന അക്കൗണ്ട് തുറക്കുന്നത് എങ്ങനെ?

സുരക്ഷിതത്വം

സുരക്ഷിതത്വം

ആരെങ്കിലും ഈ സ്കീമിൽ ചേരുമ്പോൾ, കുറഞ്ഞത് 1,000 അല്ലെങ്കിൽ 2,000, 3,000, 4,000, 5,000 രൂപ പെൻഷൻ ഉറപ്പുനൽകുന്നു. എപി‌വൈയിൽ ചേരുന്നതിന്റെ ഏറ്റവും വലിയ നേട്ടം ഈ പദ്ധതി പെൻഷൻ തുക ഉറപ്പ് നൽകുന്നു എന്നതാണ്. പി‌എഫ്‌ആർ‌ഡി‌എ മാർ‌ഗ്ഗനിർ‌ദ്ദേശമനുസരിച്ച് എ‌പി‌വൈയിലേക്ക് വരിക്കാരുടെ സംഭാവന നിക്ഷേപിക്കപ്പെടുന്നുവെന്നത് എടുത്തുപറയേണ്ടതാണ്. 60 വർഷം വയസ്സ് പൂർത്തിയായ ശേഷം, നിക്ഷേപ വരുമാനം എപി‌വൈയിലെ ഗ്യാരണ്ടീഡ് റിട്ടേണുകളേക്കാൾ കൂടുതലാണെങ്കിൽ, ഗ്യാരണ്ടീഡ് മിനിമം പ്രതിമാസ പെൻഷനോ ഉയർന്ന പ്രതിമാസ പെൻഷനോ വരിക്കാർക്ക് ലഭിക്കും.

വ്യാപാരികൾക്കും സ്വയംതൊഴിലുകാർക്കും മാസം 3000 രൂപ പെൻഷൻ; അപേക്ഷിക്കേണ്ടത് എങ്ങനെ?

English summary

മാസം 5000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത് എന്ത്?

Atal Pension Yojana is a secure pension scheme offered by the government for those who wish to invest for a fixed amount of pension at retirement. Read in malayalam.
Story first published: Monday, January 20, 2020, 8:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X