ലക്ഷ്മി വിലാസ് ബാങ്കിന് സംഭവിച്ചത് എന്ത്? നിക്ഷേപകരുടെ പണത്തിന് എന്ത് സംഭവിക്കും? ആർബിഐ രക്ഷിക്കുമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഒരു വർഷമായി ബാങ്കിംഗ് മേഖലയിൽ നടക്കുന്ന സംഭവവികാസങ്ങൾ നിക്ഷേപകരെ അലട്ടുന്ന പ്രശ്നങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര ബാങ്ക് (പിഎംസി) പ്രതിസന്ധി സമയത്ത് റിസർവ് ബാങ്ക് പിഎംസിയ്ക്ക് മേൽ മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. അതിന് ശേഷം യെസ് ബാങ്ക് ഈ വർഷം മാർച്ചിൽ പ്രതിസന്ധിയിലായി. രണ്ടാഴ്ചയോളം യെസ് ബാങ്കിലെ നിക്ഷേപം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

 

ലക്ഷ്മി വിലാസ് ബാങ്കിന് മൊറട്ടോറിയം

ലക്ഷ്മി വിലാസ് ബാങ്കിന് മൊറട്ടോറിയം

ഇപ്പോൾ റിസർവ് ബാങ്ക് ലക്ഷ്മി വിലാസ് ബാങ്കിനെയാണ് (എൽവിബി) മൊറട്ടോറിയത്തിന് വിധേയമാക്കിയിരിക്കുന്നത്. ഡിബിഎസ് ബാങ്ക് ഇന്ത്യയുമായി ലക്ഷ്മി വിലാസ് ബാങ്കിനെ ലയിപ്പിക്കാനും റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുണ്ട്. എൽ‌വി‌ബി നിക്ഷേപകർക്ക് ഇതിലൂടെ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഈ ബാങ്കിൽ നിങ്ങൾ കാശിട്ടിട്ടുണ്ടോ? ലക്ഷ്മി വിലാസ് ബാങ്കും കടുത്ത പ്രതിസന്ധിയിൽ

ബാങ്കിന്റെ തകർച്ച

ബാങ്കിന്റെ തകർച്ച

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി എൽവിബിയുടെ സാമ്പത്തിക സ്ഥിതി കുത്തനെ ഇടിഞ്ഞു. കിട്ടാക്കടങ്ങളുടെ ഉയർച്ച കാരണം കഴിഞ്ഞ മൂന്ന് വർഷമായി ബാങ്ക് നഷ്ടം നേരിടുകയാണ്. ഇത് ലാഭത്തിലും മൂലധനത്തിലും വൻ ഇടിവിന് കാരണമായി. കഴിഞ്ഞ ഒരു വർഷമായി ബാങ്ക് മൂലധനം സമാഹരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം ഇന്ത്യാബുൾസ് ഹൌസിംഗ് ഫിനാൻസുമായുള്ള ലയന ശ്രമം നടത്തി. പിന്നീട് ക്ലിക്സ് ഗ്രൂപ്പിൽ നിന്നുള്ള നിക്ഷേപ ഇടപാടുകളും ഫലവത്തായില്ല.

റിസർവ് ബാങ്ക് നിയന്ത്രണം

റിസർവ് ബാങ്ക് നിയന്ത്രണം

പിന്നീട് റിസർവ് ബാങ്ക് രംഗത്തെത്തുകയും ബാങ്ക് ബോർഡിനെ അസാധുവാക്കുകയും ചെയ്തു. കൂടാതെ, നിക്ഷേപകരുടെ താൽ‌പ്പര്യങ്ങൾ‌ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനായി റിസർവ് ബാങ്ക് ചില നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പിൻവലിക്കലിന് ഒരു നിക്ഷേപകന് 25,000 രൂപയുടെ പരിധിയാണ് ഇപ്പോൾ ആർബിഐ നിശ്ചയിച്ചിരിക്കുന്നത്.

രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ആർബിഐ റിപ്പോർട്ട്

പിൻവലിക്കൽ നിയന്ത്രണം

പിൻവലിക്കൽ നിയന്ത്രണം

2020 ഡിസംബർ 16 വരെയാണ് 25000 രൂപ പരിധിയിൽ ലക്ഷ്മി വിലാസ് ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ സാധിക്കുന്നത്. യെസ് ബാങ്കിന്റെ കാര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നതിന് റിസർവ് ബാങ്ക് മാർച്ച് 5 ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും മാർച്ച് 18 ന് എസ്ബിഐയുടെ നേതൃത്വത്തിൽ 10,000 കോടി രൂപ ബാങ്കിലേക്ക് നൽകിയതിനെ തുടർന്ന് പിൻവലിക്കലുകൾക്ക് മേലുള്ള നിയന്ത്രണം നീക്കി.

കൊവിഡ് രണ്ടാം തരംഗം സമ്പദ്ഘടനയുടെ തിരിച്ചുവരവിനെ അട്ടിമറിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

ലക്ഷ്യം ലയനം

ലക്ഷ്യം ലയനം

എൽ‌വിബിയുടെ കാര്യത്തിൽ, റിസർവ് ബാങ്ക് ഇതിനകം തന്നെ ഒരു പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഡിബിഎസ് ബാങ്കുമായുള്ള ലയനം നിക്ഷേപകരുടെ മേലുള്ള നിയന്ത്രണം കുറയ്ക്കും. ലയന നടപടികളെക്കുറിച്ചുള്ള അന്തിമ തീരുമാനം എടുത്താൽ നിക്ഷേപം പിൻവലിക്കാനുള്ള പരിധി എടുത്തു കളയും. നിക്ഷേപകരുടെ താൽ‌പ്പര്യം സംരക്ഷിക്കുന്നതിനായി ആർ‌ബി‌ഐ എല്ലായ്‌പ്പോഴും രംഗത്തെത്തുന്നതിനാൽ ഒരു വാണിജ്യ ബാങ്കും ഇന്ത്യയിൽ തകർന്നിട്ടില്ല.

പിഎംസി പ്രതിസന്ധി

പിഎംസി പ്രതിസന്ധി

പി‌എം‌സി ബാങ്കിനെ സംബന്ധിച്ചിടത്തോളം, സഹകരണ ബാങ്കുകളുടെ ചട്ടങ്ങളിലെ അപാകതകളാണ് പ്രതിസന്ധികൾ സൃഷ്ടിച്ചത്. അടുത്ത കാലം വരെ റിസർവ് ബാങ്കും സഹകരണ സംഘങ്ങളുടെ രജിസ്ട്രാറും ഏർപ്പെടുത്തിയിരുന്ന ഇരട്ട നിയന്ത്രണം സഹകരണ ബാങ്കുകളെ വലിയ നിയന്ത്രണ വിടവുകളിലേക്ക് നയിച്ചിരുന്നു. എന്നാൽ അടുത്തിടെയുള്ള ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ബിൽ 2020 പ്രകാരം ചില സഹകരണ ബാങ്കുകളെ വാണിജ്യ ബാങ്കുകൾക്ക് ബാധകമായ റിസർവ് ബാങ്ക് മേൽനോട്ട പ്രക്രിയയിൽ കൊണ്ടുവന്നു. ഭാവിയിൽ പിഎംസിയ്ക്ക് സംഭവിച്ചതു പോലുള്ള പ്രശ്നങ്ങളിൽ സഹകരണ ബാങ്കുകളുടെ നിക്ഷേപകരെ സംരക്ഷിക്കാൻ ഇത് സഹായിക്കും.

എൽ‌വി‌ബി ഡി‌ബി‌എസ് ലയനം

എൽ‌വി‌ബി ഡി‌ബി‌എസ് ലയനം

ലയനത്തിന് ശേഷം എൽ‌വി‌ബിയുടെ നിക്ഷേപകർ‌ ഡി‌ബി‌എസ് ബാങ്കിന്റെ ഉപഭോക്താക്കളാകും. ലയനം പ്രാബല്യത്തിൽ വരുന്ന തീയതിയിൽ എൽ‌വി‌ബിയിലുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൌണ്ടും കറന്റ് അക്കൌണ്ടും അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങൾ ഉൾപ്പെടെയുള്ളവ ഡി‌ബി‌എസ് ബാങ്കിലേയ്ക്ക് മാറും.

പലിശ കുറയും

പലിശ കുറയും

ലയന തീയതി വരെ നിലവിലുള്ള എൽ‌വി‌ബി നിരക്കിൽ നിങ്ങളുടെ നിക്ഷേപത്തിന് പലിശ നൽകും. ലയനത്തിന് ശേഷം ഡിബിഎസ് ബാങ്കിൽ നിലവിലുള്ള നിരക്കനുസരിച്ചായിരിക്കും പലിശ ലഭിക്കുക. ഉദാഹരണത്തിന്, എൽ‌വി‌ബി നിലവിൽ 1-3 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6 ശതമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഡിബിഎസ് ബാങ്ക് സമാന നിക്ഷേപങ്ങളിൽ 4.05-4.3 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 3-5 വർഷത്തെ നിക്ഷേപത്തിന്, എൽ‌വി‌ബി ആറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോൾ, ഡി‌ബി‌എസ് ബാങ്ക് 5.5 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ സ്ഥിര നിക്ഷേപക്കാർക്ക് ലയനത്തിനു ശേഷം നിക്ഷേപത്തിന്റെ പലിശ കുറയും.

English summary

What Happened To Lakshmi Vilas Bank? What Will Happen To Investor Money? Will The RBI Save? | ലക്ഷ്മി വിലാസ് ബാങ്കിന് സംഭവിച്ചത് എന്ത്? നിക്ഷേപകരുടെ പണത്തിന് എന്ത് സംഭവിക്കും? ആർബിഐ രക്ഷിക്കുമോ?

At present, the Reserve Bank of India has placed Lakshmi Vilas Bank (LVB) under moratorium. Read in malayalam.
Story first published: Wednesday, November 18, 2020, 13:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X