എന്താണ് ക്ഷാമബത്ത? പെൻഷൻകാരെ ബാധിക്കുന്നത് എങ്ങനെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകമെമ്പാടും രാജ്യത്തും കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെല്ലൊന്ന് ആശ്വസിക്കാനൊരു വാര്‍ത്ത. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കേന്ദ്ര സര്‍ക്കാര്‍ നാല് ശതമാനം വര്‍ദ്ധിപ്പിച്ചു. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമായാണ് ക്ഷാമബത്ത ഉയര്‍ത്തിയത്. 48 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 65 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമുള്‍പ്പടെ ആകെ 1.13 കോടി കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമാകും. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

എന്താണ് ക്ഷാമബത്ത?

എന്താണ് ക്ഷാമബത്ത?

ജീവിതച്ചെലവ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, പണപ്പെരുപ്പ ആഘാതം പരിഹരിക്കുന്നതിനും വില വര്‍ദ്ധനവിനെ നേരിടാന്‍ സഹായിക്കുന്നതിനുമാണ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ക്ഷാമബത്ത നല്‍കുന്നത്. ഓരോ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കിയുള്ള ക്ഷാമബത്ത നല്‍കി വരുന്നു. ഓരോ ആറുമാസങ്ങളിലും ക്ഷാമബത്തയില്‍ വര്‍ദ്ധനവുണ്ടാവുന്നു. ജനുവരി-ജൂണ്‍ കാലയളവിലുള്ള വര്‍ദ്ധനവ് ജനുവരി ഒന്നിനും, ജൂണ്‍-ഡിസംബര്‍ കാലയളവിലേക്കുള്ള വര്‍ദ്ധനവ് ജൂലൈ ഒന്നിനും പ്രാബല്യത്തില്‍ വരും. കഴിഞ്ഞ 12 മാസങ്ങളായി അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക (എഐസിപിഐ) അടിസ്ഥാനമാക്കിയാണ് ക്ഷാമബത്ത കണക്കാക്കുന്നത്.

ക്ഷാമബത്തയുടെ പ്രാധാന്യം?

ക്ഷാമബത്തയുടെ പ്രാധാന്യം?

മുമ്പ് സൂചിപ്പിച്ചതു പോലെ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പ്രഖ്യാപിച്ച തീരുമാനം ഒരു കോടിയിലധികം ആളുകള്‍ക്കാവും പ്രയോജനം ചെയ്യുക. പെന്‍ഷന്‍കാരെ സംബന്ധിച്ചിടത്തോളം ക്ഷാമബത്ത വര്‍ദ്ധിക്കുമ്പോഴെല്ലാം, പ്രതിമാസ പെന്‍ഷനുകളില്‍ ഗണ്യമായ വര്‍ദ്ധനവ് ലഭിക്കുന്നതാണ്. നിലവില്‍ സേവനമുനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ക്ഷാമബത്ത വര്‍ദ്ധനവ് പ്രതിമാസ ശമ്പളം വര്‍ദ്ധിക്കുന്നതിനും സഹായകമാവുന്നു. അതായത്, ക്ഷാമബത്ത വര്‍ദ്ധനവ് നിലവിലെയും മുന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും കയ്യില്‍ കൂടുതല്‍ പണം ലഭിക്കാന്‍ ഇടയാക്കുന്നു.

പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത

പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമബത്ത

ഒരു പുതിയ ശമ്പളഘടന ശമ്പള കമ്മീഷന്‍ തയ്യാറാക്കുമ്പോഴെല്ലാം, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷനും പരിഷ്‌കരിക്കും. ഓരോ തവണയും ക്ഷാമബത്ത ഒരു നിശ്ചിത ശതമാനം വര്‍ദ്ധിപ്പിക്കുമ്പോള്‍, വിരമിച്ച പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷനിലും സാധാരണ പെന്‍ഷനുകളിലും കുടുംബ പെന്‍ഷനുകളിലും ഇതേ മാറ്റം പ്രതിഫലിക്കുന്നു. ആയതിനാല്‍, നിങ്ങളൊരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ക്ഷാമബത്തയിലെ വര്‍ദ്ധനവ് നിങ്ങളുടെ ടേക്ക് ഹോം ശമ്പളത്തെ നേരിട്ട് സ്വാധീനിക്കുന്നു. നിങ്ങളൊരു വിരമിച്ച ജീവനക്കാരന്‍ ആണെങ്കില്‍ നിങ്ങളുടെ പ്രതിമാസ പെന്‍ഷനില്‍ തീര്‍ച്ചയായും നേരിയ വര്‍ദ്ധനവ് ഉണ്ടാവുന്നതാണ്. ഇതിന് മുമ്പ് 2019 ഒക്ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ആ വര്‍ദ്ധനവിന് മുമ്പ് 12 ശതമാനമായിരുന്നു ക്ഷാമബത്ത.

English summary

എന്താണ് ക്ഷാമബത്ത? പെൻഷൻകാരെ ബാധിക്കുന്നത് എങ്ങനെ?

What is dearness allowance? How are pensioners affected?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X