ലോക്ക്ഡൌൺ രണ്ടാം ഘട്ടം: എന്തൊക്കെ തുറക്കും, ഏതെല്ലാം ജോലികൾ ചെയ്യാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ ലോക്ക്ഡൌണിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ ആരംഭിക്കുമ്പോൾ, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ ഏപ്രിൽ 20 ന് ശേഷം നിരവധി സേവനങ്ങൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് തിരഞ്ഞെടുത്തിരിക്കുന്ന ചില സേവനങ്ങൾ ഏപ്രിൽ 20 മുതൽ ലഭിക്കുമെന്ന് എംഎച്ച്എ ഉത്തരവിൽ പറയുന്നു. കാർഷിക പ്രവർത്തനങ്ങൾ അനുവദിക്കുമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. അടുത്ത ആഴ്ച്ച മുതൽ ലഭ്യമായ സേവനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

 

ഈ ജോലികൾ ചെയ്യാം

ഈ ജോലികൾ ചെയ്യാം

 • ആയുഷ് ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ലഭിക്കും
 • കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും തുടരാം
 • ഫിഷറീസ് മേഖലകളുടെ പ്രവർത്തനങ്ങൾ തുടരാം
 • തേയി, കാപ്പിത്തോട്ടങ്ങളിൽ പരമാവധി 50 ശതമാനം തൊഴിലാളികൾക്ക് ജോലി ചെയ്യാം
 • പാൽ, പാൽ ഉൽപന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ മേഖലകളിൽ ജോലി എടുക്കാം
ബാങ്കുകൾ, എടിഎമ്മുകൾ

ബാങ്കുകൾ, എടിഎമ്മുകൾ

 • ബാങ്കുകൾ, എടിഎമ്മുകൾ എന്നിവ പ്രവർത്തിപ്പിക്കാം
 • കുട്ടികൾ, വികലാംഗർ, മാനസിക വെല്ലുവിളി, മുതിർന്ന പൗരന്മാർ, വിധവകൾ, നിരാലംബർ തുടങ്ങിയവർക്കുള്ള കേന്ദ്രങ്ങൾ തുറക്കാം
 • അംഗൻവാടികൾ തുറക്കാം
 • ഓൺലൈൻ അധ്യാപനവും വിദൂര പഠനവും നടത്താം
 • തൊഴിലുറപ്പുകാർക്ക് ജോലി ചെയ്യാം
മറ്റ് സേവനങ്ങൾ

മറ്റ് സേവനങ്ങൾ

 • എണ്ണ, വാതക മേഖല, ഉത്പാദനം
 • പോസ്റ്റോഫീസുകൾ ഉൾപ്പെടെയുള്ള തപാൽ സേവനങ്ങൾ
 • ടെലികമ്മ്യൂണിക്കേഷൻ, ഇന്റർനെറ്റ് സേവനങ്ങൾ
 • ജല ശുചിത്വം, മാലിന്യ നിർമാർജന മേഖല തുടങ്ങിയ പൊതു യൂട്ടിലിറ്റികൾ
 • ചരക്കിനും ദുരിതാശ്വാസ ആവശ്യങ്ങൾക്കുമായി മാത്രം വിമാനം, ട്രെയിൻ എന്നിവയുടെ പ്രവർത്തനം
 • പ്രാദേശിക, റീട്ടെയിൽ, ഇ-കൊമേഴ്‌സ് ഷോപ്പുകൾ
 • റേഷൻ ഷോപ്പുകൾ കാർഡുകൾ എന്നിവ വഴി അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് സമയബന്ധിതമായി യാതൊരു നിയന്ത്രണവുമില്ലാതെ തുടരം, ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കാം.
ഒഴിവാക്കേണ്ടത്

ഒഴിവാക്കേണ്ടത്

വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്‍റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം. എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.

മാസ്ക്കുകൾ നിർബന്ധം

മാസ്ക്കുകൾ നിർബന്ധം

ജോലിസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും നിർബന്ധമായും വീട്ടിൽ നിർമ്മിച്ച മാസ്ക്കുകൾ ധരിക്കണം. ശുചിത്വത്തിനും ആരോഗ്യ പരിപാലനത്തിനായി സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ശീലമാക്കണം. പൊതുസ്ഥലത്ത് തുപ്പുന്നതിന് കനത്ത പിഴയീടാക്കുന്ന നടപടികൾ ഉണ്ടാകും.

Read more about: shop bank ബാങ്ക് കട
English summary

What is functional during the lockdown 2 | ലോക്ക്ഡൌൺ രണ്ടാം ഘട്ടം: എന്തൊക്കെ തുറക്കും, ഏതെല്ലാം ജോലികൾ ചെയ്യാം?

As the second phase of the National Lockdown begins today, the Home Ministry has allowed a number of services to be opened after April 20 in the updated guidelines.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X