ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാ‍ർ ഏറ്റവും കൂടുതൽ ഓ‍ർഡർ ചെയ്ത് കഴിച്ചത് എന്ത്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ഒരു ഭക്ഷണപ്രിയനാണെങ്കിൽ, കൊവിഡ് പ്രതിസന്ധിയെ തുട‍ർന്ന ലോക്ക്ഡൗൺ നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. എന്നാൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച് ലോക്ക്ഡൗൺ സമയത്ത് ഇന്ത്യക്കാർ ഓർഡർ ചെയ്ത ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

 

പ്രിയപ്പെട്ട ഭക്ഷണം

പ്രിയപ്പെട്ട ഭക്ഷണം

ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ബിരിയാണി ആയിരിക്കും ഏറ്റവും കൂടുതൽ ഓർഡർ ചെയ്തതെന്ന് സംശയിക്കേണ്ട കാര്യമില്ല. ലോക്ക്ഡൗൺ സമയത്ത് 5.5 ലക്ഷത്തിലധികം ഓർഡറുകളുമായി ബിരിയാണിയാണ് ചാർട്ടിൽ ഒന്നാമത് എത്തിയിരിക്കുന്നത്. തൊട്ടുപിന്നാലെ ബട്ടർ നാനും മസാല ദോശയുമുണ്ട്. 1.2 ലക്ഷത്തിലധികം ഓർഡറുകളുള്ള ചോക്കോ ലാവ കേക്ക് ആണ് ഇന്ത്യക്കാ‍ർ ഇഷ്ടപ്പെടുന്ന മധുരപലഹാരങ്ങളിൽ മുന്നിൽ. ഗുലാബ് ജാമുൻ, ബട്ടർസ്കോച്ച് മോസ് ​​കേക്ക് എന്നിവയെ പരാജയപ്പെടുത്തിയാണ് ഒന്നാമതെത്തിയത്.

2019ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ​​​ഏത്?

കൃത്യസമയത്ത് ഭക്ഷണം

കൃത്യസമയത്ത് ഭക്ഷണം

നിങ്ങൾ ഓഫീസിൽ നിന്നോ വീട്ടിൽ നിന്നോ ജോലി ചെയ്യുകയാണെങ്കിലും, കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു. രാത്രി 8 മണിക്കാണ് സ്വിഗ്ഗിയിൽ ഏറ്റവും തിരക്കുള്ള സമയം. ശരാശരി 65,000 ഭക്ഷണ ഓർഡറുകൾ ഈ സമയത്ത് നടക്കാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് വലിയ ഒത്തുചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും വിർച്വൽ ജന്മദിന പാർട്ടി സെഷനുകൾക്കായി 1,20,000 കേക്കുകൾ സ്വിഗ്ഗി കൈമാറി.

ഹോട്ടലില്‍ ഒരു വില, ഓണ്‍ലൈനില്‍ മറ്റൊരു വില - കാരണം സ്വിഗ്ഗി പറയും

സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും

സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും

സ്വിഗ്ഗിയുടെ പുതിയ സംരംഭങ്ങളായ ജീനി, പലചരക്ക് ഡെലിവറികൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. 323 ദശലക്ഷം കിലോഗ്രാം ഉള്ളിയും 56 ദശലക്ഷം കിലോഗ്രാം വാഴപ്പഴവും സ്വിഗ്ഗി വിതരണം ചെയ്തു. സുരക്ഷയ്ക്ക് ഇന്ത്യക്കാർ മുൻഗണന നൽകുന്നു എന്നതിന് തെളിവാണ് 73,000 കുപ്പി സാനിറ്റൈസറുകളും ഹാൻഡ് വാഷുകളും 47,000 ഫെയ്സ് മാസ്കുകളും സ്വി​​​ഗ്​ഗി വഴി ഉപഭോക്താക്കൾ ഓർഡർ ചെയ്തത്.

നിരക്കുകള്‍ കൂട്ടി, സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓര്‍ഡറുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു

Read more about: swiggy സ്വിഗി
English summary

What is the most ordered and eaten by Indians during lockdown? | ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാ‍ർ ഏറ്റവും കൂടുതൽ ഓ‍ർഡർ ചെയ്ത് കഴിച്ചത് എന്ത്?

According to the statistics report of Swiggy, an online food delivery platform, let's take a look at the foods that Indians ordered during the lockdown. Read in malayalam.
Story first published: Saturday, July 25, 2020, 7:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X