യുകെയിലേയ്ക്ക് ഡിസംബർ 22 മുതൽ 31 വരെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി എന്ത് ചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ യുകെയിലേയ്ക്കും ഒമാനിലേക്കും സൗദി അറേബ്യയിലേക്കും (ഡിസംബർ 22 മുതൽ ഡിസംബർ 29 വരെ) വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം കണക്കിലെടുത്ത് ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ കാലയളവിൽ യാത്ര ചെയ്യാൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് സൌജന്യമായി ടിക്കറ്റുകൾ റീഷെഡ്യൂൾ ചെയ്യാൻ അവസരം നൽകും.

 

ചിറക് മുളച്ച് ജെറ്റ് എയർവെയ്‌സ്, 2021ൽ ആഭ്യന്തര വിമാന സർവീസുകൾ പുന:രാരംഭിക്കും

എന്നിരുന്നാലും, ഷെഡ്യൂൾ ചെയ്ത യാത്ര ഈ മാസം ഡിസംബർ 31 നകം പൂർത്തിയാക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഒറ്റത്തവണ പുന: ക്രമീകരണം, റദ്ദാക്കൽ എന്നിവയ്ക്കുള്ള എല്ലാ പിഴകളും ഈ വർഷം ഡിസംബർ 22 നും 31 നും ഇടയിൽ ബുക്കിംഗിനായി എഴുതിത്തള്ളുമെന്നും എയർലൈൻ അറിയിച്ചു.

യുകെയിലേയ്ക്ക് ഡിസംബർ 22 മുതൽ 31 വരെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി എന്ത് ചെയ്യണം?

രാജ്യത്ത് കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വ്യാപനം പരിശോധിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി യുകെ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

വിമാനപ്പാട്ടക്കരാര്‍: കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് ജനുവരി വരെ സാവകാശം

അന്തർദ്ദേശീയ, ആഭ്യന്തര വിമാനങ്ങളിലെ ക്രൂ അംഗങ്ങളോട് അനുവദിച്ച മുറികളിൽ ഐസൊലേഷനിൽ കഴിയണമെന്നും എയർലൈൻ നിർദേശം നൽകിയിട്ടുണ്ട്. ഡിസംബർ 23 നും ഡിസംബർ 31 നും ഇടയിൽ യുകെയിലേയ്ക്കും യുകെയിൽ നിന്ന് പുറത്തേയ്ക്കുമുള്ള സർവ്വീസുകൾ 40ൽ അധികം രാജ്യങ്ങൾ നിർത്തി വച്ചിരിക്കുകയാണ്.

English summary

What should do those who have booked Air India flight tickets to UK from December 22 to 31? | യുകെയിലേയ്ക്ക് ഡിസംബർ 22 മുതൽ 31 വരെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർ ഇനി എന്ത് ചെയ്യണം?

Air India will offer free rescheduling of tickets to passengers who have booked tickets to travel during this period. Read in malayalam.
Story first published: Tuesday, December 22, 2020, 18:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X